സ്വന്തമായി ബിസിനസ്സ് തുടങ്ങുക ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. മൂലധനം കെട്ടിപ്പടുക്കുക, സ്വയം പ്രവർത്തിക്കുക, ചുമതല ഏറ്റെടുക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളുണ്ട്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നത് ആവേശകരമാണെങ്കിലും യാഥാർത്ഥ്യം അത്ര ആകർഷകമല്ല. എല്ലാവർക്കും അറിയാവുന്നതുപോലെ, ചെറുകിട ബിസിനസ്സ് ഉടമകൾ വളരെ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അവർ അവരുടെ ബിസിനസ്സിനായി എത്ര സമയം ചെലവഴിക്കുന്നു എന്നത് കൃത്യമായി അറിവില്ലായിരിക്കും. മിഥുനം സിനിമയിൽ മോഹൻലാൽ ഒരു സംരംഭം ആരംഭിക്കാൻ കഷ്ട്ടപ്പെടുന്നത് നാമെല്ലാവരും കണ്ടതാണ്, ഈ പുതുയുഗത്തിലും അതിന് അധികം മാറ്റമൊന്നുമില്ല എന്നതാണ് യാഥാർഥ്യം.
ന്യൂയോർക്ക് എന്റർപ്രൈസ് റിപ്പോർട്ട് സർവേ പ്രകാരം, ചെറുകിട ബിസിനസ്സ് ഉടമകൾ അവരുടെ ജീവനക്കാരേക്കാൾ കൂടുതൽ സമയം ബിസിനെസ്സിനായി ചിലവഴിക്കുന്നു. ഇവർ ഏകദേശം 33% പേർ ആഴ്ചയിൽ 50 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നതായും കണ്ടെത്തി. ഈ ഡാറ്റ റിപ്പോർട്ട് ചെയ്യുന്ന ഒരേയൊരു പഠനമല്ല ഇത്. ഗാലപ്പ് നടത്തിയ പഠനം പോലുള്ള മറ്റ് പഠനങ്ങളും ചെറുകിട ബിസിനസ്സ് ഉടമകൾ ആഴ്ചയിൽ 60 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നതായി കണ്ടെത്തി.
ബിസിനസ്സ് വികസിപ്പിക്കുന്നതിനായി ചെലവഴിക്കുന്ന മണിക്കൂറുകൾ മാത്രമല്ല, ഇവർ കൂടുതൽ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥിരം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും, ആ ജീവനക്കാരുടെ ഉപജീവനമാർഗ്ഗം തങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നത് ഇരട്ടി ജോലിയിലേക്ക് നയിച്ചേക്കാം.
ചെറുകിട ബിസിനസ്സ് ഉടമകൾ നേരിടുന്ന വെല്ലുവിളികൾ
ബിസിനസ്സ് വളരാൻ ബിസിനസ്സ് ഉടമകൾ ചെലവഴിക്കുന്ന നീണ്ട മണിക്കൂറുകൾ അവരുടെ ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നു. കുടുംബ സമയം, പ്രണയ ജീവിതം, അവധിക്കാലം തുടങ്ങിയ സ്വകാര്യ സമയങ്ങളിലേക്കും ബിസിനെസ്സ് കാര്യങ്ങൾ കയറി വരുന്നു.
ഓൺഡെക്ക് നടത്തിയ ഒരു പഠനമനുസരിച്ച്, ഏകദേശം 57% ചെറുകിട ബിസിനസ്സ് ഉടമകളും അവധിക്കാലം ആഘോഷിക്കാൻ എടുക്കുന്ന സമയം, സാദാരണയേക്കാൾ വളരെ കുറവാണ്. എന്നാൽ നിങ്ങൾ വളരെക്കാലം ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയും നിങ്ങളുടെ അഭാവത്തിൽ ജോലി ചെയ്യാൻ കഴിയുന്ന കൂടുതൽ വിശ്വസനീയരായ ജീവനക്കാരും ഉണ്ടെങ്കിൽ അവധിക്കാല സമയം വർദ്ധിക്കുകയും ചെയ്യുന്നതിനാൽ തുടക്കകാലത്തെ ഈ അസ്വകര്യം പലപ്പോളും ഗൗനിക്കപ്പെടാറില്ല.
മില്ലേനിയൽ ബിസിനസ് ഉടമകൾ
1982 നും 2000 ത്തിനും ഇടയിൽ ജനിച്ചവരുടെ തലമുറയെ ആണ് മില്ലേനിയൽ എന്ന് വിളിക്കുന്നത്. ബെന്റ്ലി യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു സർവേയിൽ 66% മില്ലേനിയലുകളും സ്വതന്ത്രമായി ഒരു ബിസിനസ്സ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുവരാണ്. മില്ലേനിയലുകൾ ആരുടേയും കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല, അതുപോലെ തന്നെ വഴക്കമുള്ള ജോലി സമയം, പതിവ് ശമ്പള വർദ്ധനവ്, സൗജന്യ വാരാന്ത്യങ്ങൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം നേടുന്നതിനായി കൂടുതൽ സമയം ചെലവഴിക്കുന്നതിൽ ഇവർക്ക് ബുധിമുട്ടില്ല.
സഹായകരമായ സാമ്പത്തിക പങ്കാളികൾക്കും ജീവനക്കാർക്കും ഒപ്പം പിന്തുണയ്ക്കുന്ന ഇണകളും/സുഹൃത്തുക്കളും അത്യാവശ്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ഒരു ചെറിയ ബിസിനസ്സ് സ്വന്തമാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, അത് വേഗത്തിൽ സാധ്യമാക്കുന്ന ഒന്നല്ല. ഇതിന് സമയവും പരിശ്രമവും ആവശ്യമാണ്.
ഡെലിഗേഷൻ
ചെറുകിട അല്ലെങ്കിൽ പുതിയ ബിസിനസ്സ് ഉടമകൾക്ക് സമയം ലാഭിക്കാൻ കഴിയുന്ന ഒരു മാർഗമാണ് ഡെലിഗേഷൻ. ചെറുകിട ബിസിനസ്സ് ഉടമകളിൽ 70% പേരും എല്ലാം സ്വന്തമായി ചെയ്യാൻ ഇഷ്ട്ടപെടുന്നവർണ്. തങ്ങളുടെ ജീവനക്കാർ അത്ര വൈദഗ്ധ്യമുള്ളവരല്ലെന്നും ആവശ്യമായ അനുഭവപരിചയമില്ലെന്നുമെന്ന തോന്നലാവാം ഇതിന് കാരണം, അല്ലെങ്കിൽ ചുമതലകൾ സ്വയം നിർവഹിക്കാൻ ഇഷ്ടപ്പെടുന്നവരാകാം ഇവർ.
എന്നാൽ ജീവനക്കാർക്ക് തുല്യമായി ജോലികൾ പങ്കിട്ട് നൽകുന്നത് ബിസിനസ് ഉടമകൾക്ക് കൂടുതൽ സമയം ലഭിക്കാൻ സഹായിക്കും. ചെറുകിട ബിസിനസുകളുടെ കാര്യത്തിൽ, ഡെലിഗേഷൻ ഒരു തിരഞ്ഞെടുപ്പാണ്. ഉടമയുടെ ഇഷ്ട്ടാനുസരണം തിരഞ്ഞെടുക്കാം.
വ്യക്തിപരമായ ത്യാഗങ്ങൾ
ബുസിനെസ്സുകളുടെ തുടക്കകാലത്ത് ഉടമകൾ ചില വ്യക്തിപരമായ ത്യാഗങ്ങൾ സമയക്കുറവ് മൂലം ചെയ്യേണ്ടിവരും. കുടുംബത്തോടൊപ്പമുള്ള ഭക്ഷണം, അവധിക്കാലം, ആഘോഷ പരിപാടികൾ തുടങ്ങിയവ:
- പലരും ആഴ്ചയിൽ 50 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടതുണ്ട്, ചിലർക്ക് വാരാന്ത്യങ്ങളിൽ പോലും ജോലി ചെയ്യേണ്ടിവന്നേക്കാം.
- ഭൂരിഭാഗവും ദീപാവലി, സ്വാതന്ത്ര്യദിനം, ക്രിസ്മസ് തുടങ്ങിയ അവശ്യ അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നു.
- പകുതിയിലധികം പേർക്കും ദിവസവും വീട്ടിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കാൻ സമയം ലഭിക്കുന്നു.
- മിക്ക ചെറുകിട ബിസിനസ്സ് ഉടമകൾക്കും വിവാഹങ്ങൾ, സാമൂഹിക പരിപാടികൾ, ഹോബികൾ തുടങ്ങിയ മറ്റ് പ്രധാന കുടുംബ പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ കഴിയാതെ വരാം.
- ഭൂമിഭാഗം പേർക്കും അവധിക്കാലം ആഘോഷിക്കാനോ ജോലിയിൽ നിന്ന് ഇടവേള എടുക്കാനോ മതിയായ സമയം ലഭിക്കുന്നില്ല. ഇനി അവധിക്കാലം ആഘോഷിക്കുകയാണെങ്കിൽ, 75% ത്തിലധികം പേർ അവധിക്കിടയിൽ, ഇമെയിലുകൾ പരിശോധിക്കുക പോലുള്ള ജോലികളിൽ ഏർപ്പെടുന്നു.
സാമ്പത്തിക ത്യാഗങ്ങൾ
ചെറുകിട ബിസിനസ്സ് ഉടമകൾ കുടുംബ സമയം, സ്വയം പരിചരണ സമയം, ക്ഷേമം എന്നിവയ്ക്കായി ചെയ്യുന്ന വ്യക്തിപരമായ ത്യാഗങ്ങൾക്കപ്പുറം, അവർ സാമ്പത്തിക വെല്ലുവിളികളെയും നേരിടുന്നു. ഒരു പഠനത്തിൽ കണ്ടെത്തിയത് ചെറുകിട ബിസിനസ്സ് ഉടമകളിൽ പകുതിയിലധികം പേരും അവരുടെ ബിസിനസ്സ് ചെലവുകൾക്കായി വ്യക്തിഗത സമ്പാദ്യം ഉപയോഗിക്കുന്നുണ്ടെന്നാണ്. ഒരു ബിസിനസ്സ് ആരംഭിക്കാൻ വ്യക്തിഗത സമ്പാദ്യം ഉപയോഗിക്കുന്നതാണ് മില്ലേനിയലുകൾക്കിടയിൽ ഏറ്റവും സാധാരണമായത്. ലാഭം നേടുമ്പോൾ, സ്വയം ഉപയോഗിക്കാനോ മറ്റ് കാര്യങ്ങൾക്കായി ചെലവഴിക്കുന്നതിനോ പകരം അവർ അത് ലാഭിക്കുകയോ അവരുടെ ബിസിനസ്സിൽ തിരികെ നിക്ഷേപിക്കുകയോ ചെയ്യും.
ദീർഘമായ ജോലി സമയം ഉണ്ടായിരുന്നിട്ടും, മിക്ക ചെറുകിട ബിസിനസ്സ് ഉടമകളും പരാതിപെടുന്നവരല്ല. പുതിയ ബിസിനസ്സ് സ്വന്തമാക്കുന്നതിലും ആരംഭിക്കുന്നതിലും ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ് അധിക ജോലിഭാരം. എന്നിരുന്നാലും, പലരും വിശ്വസിക്കുന്നത് ഒരു ബിസിനസ്സ് സ്വന്തമാക്കുക എന്നത് സാമ്പത്തികമായും അല്ലാതെയും വളരാൻ സഹായിക്കുന്ന ഒന്നാണെന്നാണ്.