ഒരു ബിസിനസ്സ് ആരംഭിക്കാൻ പ്ലാനുണ്ടോ? പുതിയ സംരംഭകർ തുടക്കത്തിൽ എത്ര മണിക്കൂർ ജോലി ചെയ്യുമെന്ന് അറിയാമോ?
സ്വന്തമായി ബിസിനസ്സ് തുടങ്ങുക ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. മൂലധനം കെട്ടിപ്പടുക്കുക, സ്വയം പ്രവർത്തിക്കുക, ചുമതല ഏറ്റെടുക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളുണ്ട്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നത് ആവേശകരമാണെങ്കിലും യാഥാർത്ഥ്യം അത്ര ആകർഷകമല്ല. എല്ലാവർക്കും അറിയാവുന്നതുപോലെ, ചെറുകിട ബിസിനസ്സ് ഉടമകൾ വളരെ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അവർ അവരുടെ ബിസിനസ്സിനായി എത്ര സമയം ചെലവഴിക്കുന്നു എന്നത് കൃത്യമായി അറിവില്ലായിരിക്കും. മിഥുനം സിനിമയിൽ മോഹൻലാൽ ഒരു സംരംഭം ആരംഭിക്കാൻ കഷ്ട്ടപ്പെടുന്നത് നാമെല്ലാവരും കണ്ടതാണ്, ഈ പുതുയുഗത്തിലും അതിന് അധികം മാറ്റമൊന്നുമില്ല […]