S962-01

യു.എ.ഇ.യിൽ ഇനി എല്ലാവർക്കും സൗജന്യമായി ChatGPT Plus

യു.എ.ഇ. ഇപ്പോൾ അവരുടെ എല്ലാ പൗരന്മാർക്കും ChatGPT Plus സൗജന്യമായി നൽകുന്നു. സാധാരണ ഇതിൻറെ സബ്‌സ്‌ക്രിപ്ഷൻ ചിലവ്  $20/മാസം ആണ്.  രാജ്യത്തെ മുഴുവൻ ആളുകൾക്കും ഈ AI സൗകര്യം സൗജന്യമാക്കുന്ന  നൽകുന്ന ആദ്യ രാജ്യമായി യു.എ.ഇ. മാറി.

ഇത് ഭാവിയിലേയ്ക്കുള്ള  അവരുടെ ഒരു വൻ  കുതിച്ചു ചാട്ടം  തന്നെ ആണ്. കാരണം, ഇത്  OpenAI-യുമായി യു.എ.ഇ. ഉണ്ടാക്കിയ വലിയൊരു കരാറിന്റെ ഭാഗമാണ്. ഈ കരാർ പ്രകാരം, 2026-ഓടെ അബുദാബിയിൽ ‘സ്റ്റാർഗേറ്റ് യു.എ.ഇ.’ (Stargate UAE) എന്ന പേരിൽ ഒരു വലിയ AI ഡാറ്റാ സെന്റർ തുടങ്ങും. വിദ്യാഭ്യാസം, ആരോഗ്യം, സർക്കാർ ജോലികൾ എന്നിവയിൽ രാജ്യത്തെ AI പ്രവർത്തനങ്ങൾക്ക് ഈ സെന്റർ ഒരുപാട് സഹായിക്കും.

‘for Countries’ എന്ന ഈ പദ്ധതി OpenAI-യുടെ പുതിയ ഒരു പ്രോഗ്രാമിന്റെ ഭാഗമാണ്.  അമേരിക്കയുടെ സഹായത്തോടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, രാജ്യങ്ങൾക്ക്  AI സംവിധാനങ്ങൾ സ്ഥാപിക്കാൻ പിന്തുണ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

UAE സംബന്ധിച്ചിടത്തോളം ഇതൊരു വൻ മുന്നേറ്റത്തിന്റെ ഭാഗമായി അവരെടുത്ത തീരുമാനമാണ്: യു.എ.ഇ. വെറുതെ AI-യിൽ പണം മുടക്കുകയല്ല. ഓരോ പൗരനും AI കൊണ്ടുള്ള നേട്ടം അവരുടെ  ദൈനംദിന ജീവിതത്തിലും, ജോലിയിലും, സ്കൂളിലുമെല്ലാം ഉപയോഗിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നു. മിക്ക രാജ്യങ്ങളും ഇപ്പോഴും AI-യുടെ ആദ്യ ചുവടുകൾ എങ്ങനെ വെക്കണം എന്ന് ആലോചിക്കുമ്പോൾ, യു.എ.ഇ. ഒരുപാട് മുന്നോട്ട് പോയി!

ChatGPT Plus കൊണ്ടുള്ള നേട്ടം: 

ChatGPT Plus വഴി, AI ലോകത്തിലെ ഏറ്റവും പുതിയതും മികച്ചതുമായ മോഡലുകൾ (ഉദാഹരണത്തിന് GPT-4o) നിങ്ങൾക്ക് ഉപയോഗിക്കാം. ഇവയ്ക്ക് കൂടുതൽ നന്നായി കാര്യങ്ങൾ മനസിലാക്കാനും കൃത്യമായ മറുപടികൾ നൽകാനും കഴിയും. നിങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ വേഗത്തിൽ ഉത്തരം ലഭിക്കും. കാത്തിരിക്കേണ്ടി വരില്ല .

കൂടുതൽ കഴിവുകൾ:

ചിത്രങ്ങൾ ഉണ്ടാക്കാം: നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മനോഹരമായ ചിത്രങ്ങൾ ഉണ്ടാക്കാൻ AI-യോട് പറയാം.

ഇന്റർനെറ്റ് ഉപയോഗിക്കാം: പുതിയ വിവരങ്ങൾ കണ്ടെത്താൻ AI-ക്ക് ഇന്റർനെറ്റിൽ തിരയാൻ കഴിയും.

ഡാറ്റ വിശകലനം ചെയ്യാം: കണക്കുകളും വിവരങ്ങളും നൽകിയാൽ AI അവയെക്കുറിച്ച് പഠിച്ച് റിപ്പോർട്ടുകൾ തരും.

നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള AI (Custom GPTs): നിങ്ങൾക്ക് ആവശ്യമുള്ള പ്രത്യേക കാര്യങ്ങൾക്കായി AI-യെ പഠിപ്പിച്ചെടുക്കാനും ഉപയോഗിക്കാനും സാധിക്കും

Category

Author

:

Gayathri

Date

:

മെയ്‌ 30, 2025

Share

:

Join our WhatsApp Group for more updates!

Recent Posts

ml_INMalayalam