AI Agent

എന്താണ് AI ഏജൻറ് ഉം ഏജന്റിക് AI യും തമ്മിലുള്ള വ്യത്യാസം

ഏജന്റിക് AI, AI ഏജന്റുകൾ എന്നിവ രണ്ടു വ്യത്യസ്ത തരം AI ആണ്, ഏജന്റ് AI ഒന്നിൽ കൂടുതൽ ഏജന്റുകളാൽ കൂടുതൽ കരുത്തും കഴിവുള്ളതുമാണ്. 

AI ഏജന്റുകൾ ഒരു നിശ്ചിത പരിധിക്കുള്ളിൽ അവക്ക് നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചു നിർദ്ദിഷ്ട ജോലികൾ ചെയ്യുന്നു, അതേസമയം ഏജന്റിക്  AI മനുഷ്യ സഹായമില്ലാതെ തീരുമാനങ്ങൾ എടുക്കുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതോടൊപ്പം  തുടർച്ചയായി പഠിക്കുകയും പുതിയ സാഹചര്യത്തിനനുസരിച്ചു  ആക്ഷൻ എടുക്കുകയും  പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു.

AI ഏജൻറ് 

AI ഏജന്റ്സിനെ നമുക്ക് സ്മാർട്ട് ആയി വർക്ക് ചെയ്യുന്നു ഒരു ട്രെയിനീ സ്റ്റാഫുമായി കമ്പയർ ചെയ്യാം. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു കൊടുത്താൽ നമുക്ക് അതിന്റെ റിസൾട്ട് നമ്മൾ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ ചെയ്‌ത്‌ കിട്ടിയേക്കാം. അത് തന്നെ ആണ് AI ഏജന്റും ചെയ്യുക, കൃത്യമായ സ്കോപ്പ് നമ്മൾ പ്രോംപ്റ്റ് വഴി പറഞ്ഞു കൊടുത്താൽ അതിന്റെ റിസൾട്ട് നമുക്ക് കിട്ടും. 

നമ്മുടെ സാധാരണ ജീവിതത്തിൽ ഒരു AI ഏജന്റ് എങ്ങിനെ ഉപകാരപ്പെട്ടേക്കാം എന്ന് നോക്കാം.

വീട്ടമ്മമാരുടെ ഉറ്റ തോഴൻ 

താഴെ പറയുന്ന രീതിയിൽ ഒരു AI ഏജന്റിന് വീട്ടമ്മമാരെ സഹായിക്കാൻ  പറ്റും. 

  • ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കാക്കുക.
  • നമ്മുടെ ഭക്ഷണ രീതി അനുസരിച്ചു കാലാവസ്ഥക്കും സാഹചര്യവും മനസ്സിലാക്കി ഭക്ഷണ മെനു തയ്യാറാക്കുക.
  • ബിൽ തീയതി, കുട്ടികളുടെ സ്കൂൾ ഇവെന്റ്സ്, ജോലിക്കാരുടെ ശമ്പളം എന്നിവ ഓര്മപ്പെടുത്തുക.
  • വീട്ടിലെ  ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ട്രോൾ ചെയ്യുക.

പ്രായമായവരുടെ സഹായി 

ഒരു AI  ഏജന്റിന് പ്രായമാവരുടെ ദൈനംദിന കാര്യങ്ങളിൽ താഴെ പറയുന്ന രീതിയിൽ ഇടപെടാൻ കഴിയും.

  • മെഡിസിൻ കഴിക്കാൻ അല്ലെങ്കിൽ ഡോക്ടറെ കാണാൻ ഓർമ്മപ്പെടുത്തുക.
  • എന്തെങ്കിലും അസാധാരണമായ പെരുമാറ്റം കണ്ടെത്തുക.
  • ഒരു സുഹൃത്തിനെ പോലെ സൊറ പറഞ്ഞിരിക്കുക.
  • ബുക്ക്സ്  വായിക്കാൻ സഹായിക്കുക. 
  • അങ്ങിനെ നിരവധി രീതിയിൽ ഇതു ഉപകാരപ്പെട്ടേക്കാം.

ഇങ്ങനെ ഒട്ടനവധി മേഖലകളിലൂടെ AI നമ്മുടെ നിത്യ ജീവിതത്തിൻറെ ഭാഗമാവാം!.

ഏജന്റിക് AI

ഇതിനെ നമുക്ക് അതി വിദഗ്ദ്ധരായ AI ഏജന്റുകളുടെ ഒരു  ടീം ആയിട്ട്  കാണാം. പരസ്പരം ഇന്ററാക്ട് ചെയ്തു പ്ലാൻ ചെയ്തു മനുഷ്യന്റെ സഹായമില്ലാതെ തന്നെ ഒരു ഹൈ ലെവൽ ഗോൾ നേടാൻ സഹായിക്കുന്നു. 

താഴെ പറയുന്ന രീതിയിൽ ഒരു ഏജന്റിക് AI നമ്മളെ സഹായിക്കുന്നു

ഓട്ടോമാറ്റിക് ബിൽ മാനേജർ – നമുക്ക് വരുന്ന ബില്ലുകൾ ട്രാക്ക് ചെയ്തു, റിമൈൻഡർ അയക്കുക, പേയ്മെന്റ് ചെയ്യുക, ബിൽ കൂടുതലെങ്കിൽ കുറക്കാൻ എന്ത് ചെയ്യാം എന്ന് സജസ്ട് ചെയ്യുക.

സ്മാർട്ട് ഗ്രോസറി ഷോപ്പർ –  നമ്മുടെ ഉപയോഗത്തിൻറെ  പാറ്റേൺ അനുസരിച്ചു ദൈനംദിന വീട്ടുപയോഗ സാധനങ്ങൾ ട്രാക്ക് ചെയ്തു, ഷോപ്പിംഗ് ലിസ്റ്റ് തായ്യറാക്കി , ഗ്രോസറി ഓർഡർ ചെയ്യുക.

ഹെൽത്ത് ആൻഡ് വെൽനെസ്സ് പാർട്ണർ– നമ്മുടെ മെഡിസിൻ ഉപയോഗം ട്രാക്ക് ചെയ്തു അതിനനുസരിച്ചുള്ള മെനു, വ്യായാമം എന്നിവ നിർദ്ദേശിക്കുക.

കിഡ്‌സിന്റെ പഠനത്തിൽ സഹായിക്കുക – ഹോം വർക്കുകൾ നിരീക്ഷിക്കുക, ലേർണിംഗ് പ്രോഗ്രസ്സ് ട്രാക്ക് ചെയ്യുക, ലേർണിംഗ് കണ്ടെന്റ് നിർദ്ദേശിക്കുക, പേരെന്റിസിനു നോട്ടിഫിക്കേഷൻ അയ്ക്കുക.

AI ഏജന്റുകളും ഏജന്റിക് AI-യും ലോകത്തെ വ്യത്യസ്ത രീതികളിൽ മാറ്റിക്കൊണ്ടിരിക്കുന്നു. ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും നിർദ്ദിഷ്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനും AI ഏജന്റുകൾ മികച്ചതാണെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതിലൂടെയും സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെയും AI-ക്ക് ചെയ്യാൻ കഴിയുന്നതിന്റെ ലിമിറ്റേഷൻസ് Agentic AI യെ കൊണ്ട് മറികടക്കാം.

AI ഏജന്റും, ഏജന്റിക് AI യും പല രീതിയിൽ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാം, അതിനൊപ്പം നമ്മുടെ ജീവിതരീതിയെയും!.

Category

Author

:

Gayathri

Date

:

ജൂൺ 1, 2025

Share

:

Join our WhatsApp Group for more updates!

Recent Posts

ml_INMalayalam