X Premium India

എലോൺ മസ്‌കിന്റെ എക്‌സ് (X) ഇന്ത്യയിലെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ കുറച്ചു

എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്(മുമ്പ് ട്വിറ്റർ) ഇന്ത്യയിലെ എല്ലാ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ടയറുകളിലും വലിയ വിലക്കുറവ് പ്രഖ്യാപിച്ചു. 26% മുതൽ 48% വരെ കുറവ് പ്രഖ്യാപ്പിച്ചിട്ടുണ്ട്.

മൊബൈൽ ആപ്പുകൾ വഴിയുള്ള പ്രീമിയം പ്ലാനിലാണ് ഏറ്റവും വലിയ ഇടിവ് കാണപ്പെടുന്നത്, ഇപ്പോൾ പ്രതിമാസം ₹470 ആണ്, ഇത് ₹900 ആയിരുന്നു. വെബിൽ, ഇതേ പ്ലാനിന് ₹427 ആണ്, മുൻപ് ₹650 ആയിരുന്നു.

ബേസിക് ടയറിന് ഇപ്പോൾ പ്രതിമാസം ₹170 ആണ്, ₹243.75 ൽ നിന്ന് 30% കുറവായി, അതേസമയം വാർഷിക പ്ലാൻ 34% കുറച്ചു ₹1,700 ആയി. അതേസമയം, അഡ്ഡ്ഫ്രീ ഉപയോഗവും എക്‌സിന്റെ AI ടൂളായ ഗ്രോക്ക് 4 ലേക്കുള്ള ആക്‌സസും ഉൾപ്പെടുന്ന ടോപ്പ്-ടയർ പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ ഇപ്പോൾ വെബിൽ ₹2,570 ഉം (₹3,470 ൽ നിന്ന് കുറഞ്ഞു) മൊബൈലിൽ ₹3,000 ഉം (₹5,100 ൽ നിന്ന് കുറഞ്ഞു) ആണ്.

എക്സ് ഈ നീക്കത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായ ഇന്ത്യയിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ വികസിപ്പിക്കുന്നതിനും പരസ്യ വരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ സൂചനയാണ് പുതുക്കിയ വിലനിർണ്ണയം.

Category

Author

:

Gayathri

Date

:

ഓഗസ്റ്റ്‌ 14, 2025

Share

:

Join our WhatsApp Group for more updates!

Recent Posts