മ്യൂച്വൽ ഫണ്ട് നിക്ഷേപകർ നിക്ഷേപത്തിന് മുമ്പ് വ്യത്യസ്ത സ്കീമുകൾ നൽകുന്ന വരുമാനം താരതമ്യം ചെയ്യാറുണ്ട്. സാധാരണയായി, റീട്ടെയിൽ നിക്ഷേപകർ ഒരു മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് അതേ വിഭാഗത്തിലുള്ള സ്കീമുകൾ നൽകുന്ന വരുമാനം എങ്ങനെയുണ്ടെന്ന് വിലയിരുത്തും. മറ്റ് ഘടകങ്ങളിൽ മ്യൂച്വൽ ഫണ്ട് ഹൗസിൻ്റെ പ്രശസ്തി, ഫണ്ട് മാനേജരുടെ(കൾ) മുൻകാല പ്രകടനം, മ്യൂച്വൽ ഫണ്ട് പദ്ധതിയുടെ വിഭാഗം, മാക്രോ ഇക്കണോമിക് ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ലാർജ് ക്യാപ് ഫണ്ടുകളെ താരതമ്യം ചെയ്യുന്നു
മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ അളക്കുമ്പോൾ മികച്ച 100 കമ്പനികളുടെ പട്ടികയിൽ സ്ഥാനം പിടിച്ച കമ്പനികളുടെ സെക്യൂരിറ്റികളെയാണ് ലാർജ് ക്യാപ് സ്റ്റോക്കുകൾ എന്ന് പറയുന്നത്. ലാർജ് ക്യാപ് ഫണ്ടുകൾ നൽകിയ കഴിഞ്ഞ അഞ്ച് വർഷത്തെ റിട്ടേണുകൾ താരതമ്യം ചെയ്ത് നോകാം.
Large cap funds 5-year-returns (%)
Aditya Birla Sun Life Frontline Equity Fund 20.27
Bandhan Large Cap Fund 20.50
Baroda BNP Paribas Large Cap Fund 21.22
Canara Robeco Bluechip Equity Fund 21.10
Edelweiss Large Cap Fund 20.32
HDFC Top 100 Fund 20.70
ICICI Prudential Bluechip Fund 22.33
Invesco India Largecap Fund 20.78
JM Large Cap Fund 20.74
Kotak Bluechip Fund 20.89
Nippon India Large Cap Fund 23.41