web S354-01

കെമിക്കൽ സ്റ്റാർട്ടപ്പായ എംസ്റ്റാക്ക്‌ 40 ദശലക്ഷം ഡോളർ സമാഹരിച്ചു!

ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്‌ണേഴ്‌സിൻ്റെയും ആൽഫ വേവ് ഗ്ലോബലിൻ്റെയും നേതൃത്വത്തിൽ നടത്തിയ ഫണ്ടിംഗ് റൗണ്ടിൽ, സ്‌പെഷ്യാലിറ്റി കെമിക്കൽ സ്റ്റാർട്ടപ്പ് ആയ എംസ്റ്റാക്ക് 40 മില്യൺ ഡോളർ (ഏകദേശം 335 കോടി രൂപ) സമാഹരിച്ചു.

ഹൂസ്റ്റണും ബംഗളുരു ആസ്ഥാനമായുള്ള എംസ്റ്റാക്കും ചേർന്ന് ഗവേഷണ വികസന പ്രവർത്തനങ്ങൾക്കും കമ്പനിയിലെ എല്ലാ വിഭാഗങ്ങളിലും നേതൃത്വമുള്ള ടീമിനെ കെട്ടിപ്പടുക്കുന്നതിനും യുഎസിലെ കമ്പനിയിലുള്ള പ്രതിഭകളെ വളർത്താനും മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിട്ടു.

2022 ലാണ് ശ്രേയൻസ് ചോപ്ര എംസ്റ്റാക്ക് സ്ഥാപിച്ചത്. സ്പെഷ്യാലിറ്റി കെമിക്കൽസ് സോഴ്സിംഗ് ചെയ്യാനുള്ള ഒരു B2B സ്ഥാപനമാണ് എംസ്റ്റാക്ക്. പ്രധാനമായും വടക്കേ അമേരിക്ക, ഇന്ത്യ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയുൾപ്പെടെ കുറഞ്ഞ ചെലവിൽ ഉൽപ്പാദന ക്ഷമതയുള്ള രാജ്യങ്ങളിൽ സ്‌പെഷ്യാലിറ്റി കെമിക്കലുകൾ വിതരണം ചെയ്യാൻ സഹായിക്കുന്ന ഒരു കസ്റ്റം നിർമ്മാണ പ്ലാറ്റ്‌ഫോമായി എംസ്റ്റാക്ക് പ്രവർത്തിക്കുന്നു.

ഓയിൽ,ഗ്യാസ്, കോട്ടിംഗുകൾ, വാട്ടർ ട്രീറ്റ്‌മെൻ്റ്, ഹോം, പേഴ്‌സണൽ കെയർ തുടങ്ങിയ വിഭാഗങ്ങളിൽ കമ്പനി ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. പുതിയ ഫണ്ടിംഗിലൂടെ, കാർഷിക രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിലേക്ക് വ്യാപിപ്പിക്കാൻ എംസ്റ്റാക്ക് പദ്ധതിയിടുന്നു.

വിവിധ വ്യവസായങ്ങളിലുടനീളം കെമിക്കലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത കാരണം സ്പെഷ്യാലിറ്റി കെമിക്കൽസ് മേഖലയിൽ നിക്ഷേപകരുടെ താൽപര്യം വർദ്ധിച്ചു.

Category

Author

:

Jeroj

Date

:

ഒക്ടോബർ 8, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top