f118-01

പ്രതിമാസം 10,000 രൂപ നിക്ഷേപത്തിൽ വരുമാനം 7.19 കോടി രൂപ : SIP എന്ന മായാജാലം

[19:49, 10/07/2024] Gayathri Content Writer: രാജ്യത്തെ ആദ്യത്തെ കോണ്‍ട്ര ഫണ്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ നിക്ഷേപകരുടെ വരുമാനം കുതിച്ചുയർന്നു. 1999 ജൂലായില്‍ തുടങ്ങിയ ഫണ്ടിന്റെ ഇതുവരെയുള്ള വാര്‍ഷിക ആദായം 19.99 ശതമാനമാണ്. ബിഎസ്ഇ 100 സമാനകാലയളവില്‍ ഉയര്‍ന്നതാകട്ടെ 16.12 ശതമാനവും.

റിട്ടയർമെന്റ് സ്‌കീമിൽ 1999ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ അതിന്റെ മൂല്യം 95.3 ലക്ഷമാകുമായിരുന്നു. പ്രതിമാസം 10,000 രൂപ വീതമായിരുന്നു(എസ്‌ഐപി)നിക്ഷേപമെങ്കില്‍ ഇപ്പോഴത് 7.19 കോടി രൂപയിലെത്തിയിട്ടുണ്ടാകും.

വിപണിയുടെ പ്രത്യേകതയെന്തെന്നാൽ ചെറിയ പ്രതിമാസ നിക്ഷേപം പോലും ദീര്‍ഘ കാലയളവില്‍ വന്‍തുകയായി വളരാനുള്ള സാധ്യതയാണ്.
ജൂണ്‍ അവസാനത്തെ കണക്കനുസരിച്ച് എസ്ബിഐ കോണ്‍ട്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് 20.5 ലക്ഷത്തിലധികം ഫോളിയോകളിലായി 34,366 കോടി രൂപയുടെ നിക്ഷേപമാണ്.

മൂന്ന് വര്‍ഷത്തിനിടെ 30.67 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 29.79 ശതമാനവും ഏഴ് വര്‍ഷ കാലയളവില്‍ 20.96 ശതമാനവും പത്ത് വര്‍ഷ കാലയളവില്‍ 18.67 ശതമാനവും ആദായം നിക്ഷേപകന് ലഭിച്ചതായി കാണാം.

നിക്ഷേപ തന്ത്രം

ഹോട്ട് ഓഹരികളോ ട്രന്‍ഡിങ് സ്‌റ്റോക്കുകളോ അല്ല എസ്ബിഐ കോണ്ട്ര ഫണ്ടിന്റെ നിക്ഷേപ തന്ത്രം. പേര് പോലെ കോണ്‍ട്ര സ്ട്രാറ്റജിയാണ് ഫണ്ട് പിന്തുടര്‍ന്നത്. വിപണിക്കൊപ്പം നീങ്ങാതെ, വിപണി വികാരം പ്രത്യേക സെക്ടറുകള്‍ക്കോ കമ്പനികള്‍ക്കോ പ്രതികൂലമാകുമ്പോള്‍ സ്വാഭാവികമായും ഓഹരി വിലയില്‍ ഇടിവുണ്ടാകും. കമ്പനിയുടെ അടിസ്ഥാനങ്ങള്‍ മികച്ചതായതിനാല്‍ ഓഹരി വിലയില്‍ ഭാവിയില്‍ മുന്നേറ്റമുണ്ടാകുമെന്ന വിശ്വാസത്തോടെ കുറഞ്ഞ വിലയില്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് അപ്പോള്‍ ലഭിക്കുക. ഈ സാധ്യതകളാണ് കോണ്‍ട്ര ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നത്.

നിലവില്‍ കോണ്‍ട്ര സ്ട്രാറ്റജി പിന്തുടരുന്ന മൂന്ന് ഫണ്ടുകള്‍ മാത്രമാണുള്ളത്. എസ്ബിഐക്ക് പുറമെ, ഇന്‍വെസ്‌കോ ഇന്ത്യ കോണ്‍ട്ര ഫണ്ടും കൊട്ടക് ഇന്ത്യ ഇക്വിറ്റി കോണ്‍ട്രയും.

എസ്‌ഐപി റിട്ടേണ്‍ എങ്ങനെ?

മൂന്നു വര്‍ഷ കാലയളവില്‍ ഫണ്ട് നല്‍കിയ എസ്‌ഐപി റിട്ടേണ്‍ 25.40 ശതമാനമാണ്. 15 വര്‍ഷ കാലയളവില്‍ 17.94 ശതമാനവും 10 വര്‍ഷ കാലയളവില്‍ 21.84 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 35.62 ശതമാനവും മൂന്ന് വര്‍ഷ കാലയളവില്‍ 34.25 ശതമാനവും റിട്ടേണ്‍ നല്‍കി.

ആർക്കെല്ലാമാണ് അനുയോജ്യം?

ദീർഘകാല നിക്ഷേപങ്ങൾക്ക് ഉയർന്ന റിട്ടേൺ പ്രതീക്ഷയുന്നവർക്ക് അനുയോഗ്യമായ പദ്ധതിയാണിത്. മുകളില്‍ വിശദീകരിച്ച നിക്ഷേപ സ്ട്രാറ്റജി പ്രകാരം വിവിധ സെക്ടറുകളിലെ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തുകയാണ് പദ്ധതി ചെയ്യുന്നത്. 88 ഓഹരികളാണ് ഫണ്ടിന്റെ പോര്‍ട്‌ഫോളിയോയില്‍ നിലവിലുള്ളത്. മികച്ച 10 ഓഹരികളുടെ നിക്ഷേപ വിഹിതം 22.73 ശതമാനമാണ്. ലാര്‍ജ് ക്യാപ് ഓഹരികളില്‍ 37.69 ശതമാനവും മിഡ് ക്യാപില്‍ 25.14 ശതമാനവും സ്‌മോള്‍ ക്യാപില്‍ 13.86 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നു. ഏഴ് വര്‍ഷത്തിന് ശേഷമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപത്തിന് അനുയോജ്യമാണ് കോണ്ട്ര ഫണ്ടുകള്‍.

ധനകാര്യം(19.91%), എനര്‍ജി (15.32%), ടെക്‌നോളജി(7.37%), ഹെല്‍ത്‌കെയര്‍ (7.14%) എന്നിങ്ങനെയാണ് സെക്ടര്‍ വിഹിതം. വ്യക്തിഗത ഓഹരികളെടുത്താല്‍ 19.49 ശതമാനം വിഹിതവുമായി എച്ച്ഡിഎഫ്‌സി ബാങ്കാണ് മുന്നില്‍. എസ്ബിഐ, ഗെയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, വേള്‍പൂള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടോറന്റ് പവര്‍, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നിങ്ങനെ നീളുന്നു ഓഹരികളുടെ നിര. 2018 മെയ് മുതല്‍ ദിനേഷ് ബാലചന്ദ്രനാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

ശ്രദ്ധിക്കുക ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നേട്ടം വിശദീകരിക്കാനാണ് ഈ ലേഖനം ശ്രമിച്ചിട്ടുള്ളത്. പരാമര്‍ശിച്ചിട്ടുള്ള ഫണ്ടിനെ നിക്ഷേപ ശുപാര്‍ശയായി കണക്കാക്കേണ്ടതില്ല. നിക്ഷേപ കാലയളവും റിസ്‌കും പരിഗണിച്ച് വിദഗ്ധ ഉപദേശത്തോടെ മാത്രം നിക്ഷേപം നടത്തുക.
[19:52, 10/07/2024] Gayathri Content Writer: പ്രതിമാസം 10,000 രൂപ നിക്ഷേപത്തിൽ വരുമാനം 7.19 കോടി രൂപ : SIP എന്ന മായാജാലം

SIP എന്നും കോണ്‍ട്ര ഫണ്ടെന്നും കേൾക്കാത്തവർ കാണില്ല എന്നാൽ ഇവയും മ്യുച്വൽ ഫണ്ടും തമ്മിൽ എന്താണ് വിത്യാസമെന്നും എങ്ങനെയാണ് ഉയർന്ന റിട്ടേണ്സ് നൽകാൻ ഇവക്ക് സാധിക്കുന്നത് എന്നും അറിയുന്നവർ കുറവായിരിക്കും. രാജ്യത്തെ ആദ്യത്തെ കോണ്‍ട്ര ഫണ്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ റിട്ടയർമെന്റ് സ്‌കീമിൽ 1999ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ലഭിക്കുന്നത് 95.3 ലക്ഷമാണ്. അതുപോലെ പ്രതിമാസം 10,000 രൂപ വീതമായിരുന്നു(എസ്‌ഐപി)നിക്ഷേപമെങ്കില്‍ ഇപ്പോഴത് 7.19 കോടി രൂപയിലെത്തും. എന്താണ് SIP എങ്ങനെയാണ് ഇത് ലാഭകരമാകുന്നത് എങ്ങനെയാണ് ചേരേണ്ടത് ആർക്കെല്ലാമാണ് അനുയോജ്യം എന്നെല്ലാം മനസിലാക്കാൻ പ്രൊഫൈലിലെ ലിങ്ക് ട്രീയിലെ സ്റ്റോറി വായിക്കൂ.

Category

Author

:

Jeroj

Date

:

ജൂലൈ 11, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top