ഫെബ്രുവരിയില്‍ അടച്ചുപൂട്ടിയ 50 ട്യൂഷന്‍ സെന്ററുകൾക്ക് പിന്നാലെ 200 സെന്ററുകള്‍ക്ക് കൂടി പൂട്ടിടാന്‍ ഒരുങ്ങി ബൈജൂസ്.

എഡ്ടെക് കമ്പനിയായ ബൈജൂസ് ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്താകമാനം ഉള്ള 300 ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകളില്‍ 200 ഓളം സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. ക്യാപ്ടേബിൾ റിപ്പോർട്ട് ചെയ്തതുപ്രകാരം അടുത്ത മാസം മുതല്‍ ഇവ പ്രവർത്തിക്കുകയില്ല. കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ട്യൂഷൻ സെന്ററുകളിൽ 50 എണ്ണം ഫെബ്രുവരിയിൽ അടച്ചുപൂട്ടി.

പണം ലാഭിക്കൽ

ബൈജൂസ് കഴിഞ്ഞയാഴ്ച എല്ലാ ജോലിക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. റെൻ്റ് കാലാവധി തീർന്ന എല്ലാ ഓഫീസുകളും ഉപേക്ഷിച്ച് ബംഗളൂരുവിലെ ഓഫീസ് മാത്രം നിലനിർത്താനാണ് കമ്പനിയുടെ തീരുമാനം. ബൈജൂസിന്റെ ഇന്ത്യൻ സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ മുന്നോട്ട് വച്ച പുനഃസംഘടനയുടെ ഭാഗമായി പണം ലാഭിക്കുന്നതിനാണ് ഓഫീസുകള്‍ ഉപേക്ഷിക്കുന്നത്.

ഈയടുത്ത് റൈറ്റ് ഇഷ്യൂവില്‍ നേടിയ പണം (ഏകദേശം 2000-2,500 കോടി രൂപ) ചില നിക്ഷേപകരുമായുള്ള പ്രശ്നത്തിനിടയിൽ പെട്ടുപോയതിനാലാണ് പണം ലാഭിക്കുന്നതിനായി ഇത്തരമൊരു നീക്കം കമ്പനി നടത്തുന്നത്. അതേസമയം തന്നെ 20,000ത്തില്‍ അധികം ജീവനക്കാര്‍ക്കുള്ള ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരു ഭാഗം ബൈജൂസ് നൽകിയതായി അറിയിച്ചു.

Category

Author

:

siteadmin

Date

:

ഏപ്രിൽ 23, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top