ബിസിനസിൽ മെട്രിക്സിന്റെ പ്രാധാന്യം വളരെ വലുതാണ്. ബിസിനസുകാരും കസ്റ്റമേഴ്സും തമ്മിലുള്ള ഇടപാടുകൾ ഉറപ്പാക്കാനും, ലാഭം വർധിപ്പിക്കാനും, ഇടപാടുകളുടെ നേട്ടവും വീഴ്ചയും കണ്ടെത്താനുമുള്ള നിർണായക മാർഗമാണ് ബിസിനസ് മെട്രിക്സ്. അതുകൊണ്ട് തന്നെ ബിസിനസിന്റെ സമഗ്രമായ വളർച്ചയ്ക്ക് മെട്രിക്സ് വളരെ പ്രധാനമാണ്. ഇവ ഉപയോഗിച്ച് സംരംഭകർക്ക് അധിക നിക്ഷേപം ഇല്ലാതെ ലാഭം വർധിപ്പിക്കാനും, പുതിയ മാർഗങ്ങൾ കണ്ടെത്താനും സാധിക്കുന്നു.
ബിസിനസ് മെട്രിക്സ് എന്നത് എന്താണ്?
ബിസിനസ് മെട്രിക്സ് എന്നത് ഏതെങ്കിലും ബിസിനസ് പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന കണക്ക് അടിസ്ഥാനമാക്കിയുള്ള മാർഗങ്ങളാണ്. മിക്കവാറും എല്ലാ വ്യവസായ മേഖലയിലും, വിവിധ മെട്രിക്സ് ഉപയോഗിച്ച് ബിസിനസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു.
ലാഭം വർധിപ്പിക്കുന്ന പ്രധാന ബിസിനസ് മെട്രിക്സുകൾ
1.എബിറ്റിഡിഎ (EBITDA)
EBITDA എന്നത് E arnings, B efore, I nterest, T axes, D epreciation, A mortization എന്നിവയെ സൂചിപ്പിക്കുന്നു. അതായത് പലിശ, നികുതികൾ, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനത്തെയാണ് എബിറ്റിഡിഎ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഒരു കമ്പനിയുടെ പ്രവർത്തന പ്രകടനം വിലയിരുത്താൻ ഉപയോഗിക്കുന്ന ഒരു മെട്രിക് ആണ്. ഒരു കമ്പനിയുടെ മൊത്തവരുമാനം അതിൻ്റെ വരുമാനവുമായി താരതമ്യം ചെയ്ത് അതിൻ്റെ ലാഭക്ഷമത വിലയിരുത്താൻ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക മെട്രിക് ടൂൾ. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, പ്രവർത്തന ചെലവുകൾക്ക് ശേഷം ശേഷിക്കുന്ന ഒരു കമ്പനിയുടെ വരുമാനത്തിൻ്റെ ശതമാനത്തെ ഈ മെട്രിക് സൂചിപ്പിക്കുന്നു.
2.പ്രോഡക്ട് എൻഗേജ്മെന്റ്
ഉപഭോക്താക്കൾക്ക് പ്രൊഡക്ടിൽ ഉള്ള താല്പര്യത്തിലൂടെ, ഇടപെടലിന്റെ തോത് പരിശോധിക്കുകയും അത് വഴി മാർക്കറ്റിനെ മനസിലാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ഉത്പന്നങ്ങളുമായുള്ള കൂടുതൽ ഇടപെടൽ ഉണ്ടാക്കിയെടുക്കുന്നതിനും ഉയർന്ന ഉപഭോക്തൃ തൃപ്തിയും, വിൽപ്പനയും വധിപ്പിക്കാൻ പല റേഷ്യോകളും ഉപയോഗിക്കുന്നു. റീറ്റെൻഷൻ റേറ്റ്, കോൺവെർഷൻ റേറ്റ്, സോഷ്യൽ മീഡിയ എന്നിവയെല്ലാം പ്രോഡക്ട് എൻഗേജ്മെന്റ് മെട്രിക്സുകൾക്ക് ഉദാഹരണങ്ങളാണ്.
3.ലീഡ് കൺവേഴ്ഷൻ റേറ്റ്
ലീഡ് കൺവേർഷൻ റേറ്റ് (LCR) എന്നത് ഒരു വെബ്സൈറ്റിലേക്കുള്ള സന്ദർശകരുടെ ലീഡുകളായി മാറുന്ന ശതമാനമാണ്, അല്ലെങ്കിൽ പണം നൽകുന്ന ഉപഭോക്താക്കളായി മാറുന്ന ലീഡുകളുടെ ശതമാനമാണ്. ഒരു വെബ്സൈറ്റ് സന്ദർശകരെ എത്രത്തോളം ലീഡുകളാക്കി മാറ്റുന്നുവെന്ന് അളക്കുന്ന ഒരു മെട്രിക് ആണിത്.
ലീഡ് ലഭിക്കുന്നത് മാത്രമല്ല, അവ ഉപഭോക്താക്കളായി മാറുന്നതും വ്യവസായത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. നിങ്ങൾ എത്ര ലീഡുകളെ ഉപഭോക്താക്കളാക്കുന്നു എന്ന് കാണിക്കുന്ന ഈ കണക്കുകൾ ബിസിനസിന് ആവശ്യമായ തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്നു.
4.നെറ്റ് പ്രൊമോട്ടർ സ്കോർ (NPS)
നെറ്റ് പ്രൊമോട്ടർ സ്കോർ (NPS) ഒരു ബ്രാൻഡിനെ കുറിച്ചുള്ള ഉപഭോക്തൃ ധാരണ അളക്കുകയും വരുമാന വളർച്ചയോ ഇടിവോ പ്രവചിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ തൃപ്തി നിരീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മെട്രിക്സുകളിൽ ഒന്നാണ് NPS. ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ മറ്റ് ആളുകൾക്ക് ശുപാർശ ചെയ്യുന്നതിലൂടെ ബിസിനസിന്റെ വിശ്വാസ്യത വർധിക്കുന്നു.
5.വിൽപ്പന വളർച്ച – ഇയർ എൻഡ് റിപ്പോർട്ട്
ഓരോ മാസവും, വർഷവും നിങ്ങളുടെ വിൽപ്പനയുടെ വളർച്ച കണക്കാക്കുന്നത് നിങ്ങളുടെ ബിസിനസിന്റെ ദിശ മനസിലാക്കാൻ സഹായിക്കുന്നു.
6.വെബ്സൈറ്റ് ട്രാഫിക്
ഓരോ മാസവും നിങ്ങളുടെ വെബ്സൈറ്റിൽ എത്തുന്ന സന്ദർശകരുടെ എണ്ണം SEO പ്രവർത്തനക്ഷമത മനസിലാക്കാൻ സഹായിക്കുന്നു. ഇതിലൂടെ ട്രാഫിക് ലഭിക്കുന്ന സോഴ്സുകൾ ആർക്കാണ് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
7.നിക്ഷേപത്തിൽ നിന്നുള്ള വരുമാനം (ROI)
നിങ്ങളുടെ ബിസിനസ്സിൻ്റെ സാമ്പത്തിക തീരുമാനങ്ങൾക്കുള്ള GPS പോലെയാണ് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, അല്ലെങ്കിൽ ROI. നിങ്ങൾ ലാഭത്തിലേക്കുള്ള ശരിയായ പാതയിലാണോ അതോ നിങ്ങളുടെ സോഴ്സുകൾ മറ്റേണ്ടതുണ്ടോ അല്ലെങ്കിൽ നിങ്ങളുടെ മാർക്കറ്റിംഗ് നിക്ഷേപം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു.
8.കസ്റ്റമർ ലൈഫ്ടൈം വാല്യു (CLV)
ഒരു ഉപഭോക്താവിൽ നിന്നുള്ള മൊത്തം ലാഭം പരിശോധിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബിസിനസിന്റെ ലാഭവളർച്ച ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. CLV ഉപയോഗിച്ച് കൂടുതൽ ലാഭമുണ്ടാക്കുന്ന ഉപഭോക്താക്കളെ, നിലനിർത്തുന്ന മികച്ച മാർഗങ്ങൾ ബിസിനസിൽ കണ്ടെത്താം.
9.ജോലിക്കാരുടെ ഉൽപ്പാദനക്ഷമത
ജോലിക്കാരുടെ പ്രൊഡക്ടിവിറ്റി പരിശോധിക്കുന്നത് ബിസിനസിന്റെ വളർച്ചയ്ക്ക് നിർണായകമാണ്.
10.ഉപഭോക്തൃ നഷ്ടം (Customer Attrition)
ഉപഭോക്താക്കളുടെ നഷ്ടം അറിയുന്നതും, അതിന്റെ കാരണം വിശകലനം ചെയ്യുന്നതും അത്യാവശ്യമാണ്. ഉപഭോക്താക്കളുടെ ഇടപെടൽ മെച്ചപ്പെടുത്താൻ ഈ കണക്കുകൾ സഹായിക്കും.