web S392-01

ഇന്ത്യയിലെ വനിതകൾ സ്വന്തമായി സ്ഥാപിച്ച, 1 ബില്യൺ മൂല്യമുള്ള 5 സ്റ്റാർട്ടപ്പുകൾ!

വനിതകളുടെ സ്വപ്രയത്‌നം കൊണ്ട് സ്ഥാപിക്കുകയും പിന്നീട് വിജയകരമാവുകയും, യൂണി‌കോൺ ക്ലബ്ബിൽ ഇടം നേടുകയും ചെയ്ത അഞ്ചു പ്രധാന സ്റ്റാർട്ടപ്പുകൾ.

1.
നയ്‌കാ (Nykaa)
സ്ഥാപക: ഫാൽഗുനി നായർ

മൂല്യം: 6.5 ബില്യൺ ഡോളർ

ഫാൽഗുനി നായർ കൊടക് മഹിന്ദ്രയിൽ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ആ ജോലിയിൽ നിന്ന് പിന്മാറിയ ശേഷമാണ് 2012-ൽ നയ്‌കാ ആരംഭിച്ചത്. സ്ത്രീകളുടെ സൗന്ദര്യം, ഫാഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകി സ്ഥാപിച്ച നയ്‌കാ 2020-ൽ 100 കോടി രൂപയുടെ മൂലധനം സ്റ്റെഡ്വ്യൂ കാപിറ്റലിൽ നിന്ന് നേടി. പിന്നീട് 1.2 ബില്യൺ ഡോളറിന്റെ മൂല്യത്തോടെ ഒരു യൂണികോൺ സ്റ്റാർട്ടപ്പായി മാറി. 2021-ൽ നയ്‌കാ 5352 കോടി രൂപ സമാഹരിച്ചു. ഇന്ന്, നൈക കോസ്മെറ്റിക് ബ്രാൻഡുകളേക്കാൾ വിശ്വസ്തമായ ഒരു ബ്രാൻഡാവുകയും ഫാൾഗുനി നായർ ഇന്ത്യയുടെ ഏറ്റവും സമ്പന്നയായ വനിതാ സ്റ്റാർട്ടപ്പ് ബില്യണയർ ആയി മാറുകയും ചെയ്തു.

2.
മമാ എർത്ത് (Mamaearth)
സ്ഥാപക: ഗസൽ അലഗ്

മൂല്യം: 1.2 ബില്യൺ ഡോളർ

2016-ൽ മമാ എർത്ത് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചു. ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ബ്രാൻഡാണ് മമാ എർത്ത്. ‘MADE SAFE’ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ ഏഷ്യൻ ബ്രാൻഡായി മമാ എർത്ത് മാറി. 2022-ൽ 1.2 ബില്യൺ ഡോളറിന്റെ മൂല്യം നേടിയ കമ്പനി ഒരു യൂണികോൺ ആയി മാറി.

3.

ഹസുര (Hasura)
സ്ഥാപക: രാജോഷി ഘോഷ്
മൂല്യം: 1 ബില്യൺ ഡോളർ

ഒരു ആപ്ലിക്കേഷൻ നിർമ്മിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന സ്ഥാപകയായ രാജോഷി ഘോഷിൻറെ ചിന്തയിൽ നിന്നാണ് ഹസുര ഉണ്ടായത്. 2017-ൽ ആരംഭിച്ച ഹസുര ഒരു SaaS അടിസ്ഥാനത്തിലുള്ള സ്റ്റാർട്ടപ്പാണ്. വെബ് ആപ്ലിക്കേഷനുകൾ വേഗത്തിൽ വികസിപ്പിക്കാൻ സഹായിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് പ്ലാറ്റ്ഫോം ഇത് നൽകുന്നു. സമീപ കാലത്ത് യൂണികോൺ ആയ കമ്പനി 100 മില്യൺ ഡോളർ സീരീസ് C ഫണ്ടിംഗിൽ സമാഹരിച്ച് 1 ബില്യൺ ഡോളറിന്റെ മൂല്യം നേടി.

4.
ദ ഗുഡ് ഗ്ലാം ഗ്രൂപ്പ് (The Good Glamm Group)
സ്ഥാപകർ: പ്രിയങ്ക ഗിൽ, നയ്യ സഗ്ഗി

മൂല്യം: 1.2 ബില്യൺ ഡോളർ

2021-ൽ സ്ഥാപിതമായ ഗുഡ് ഗ്ലാം ഗ്രൂപ്പ് ഇന്ത്യയിലെ യൂണികോൺ ക്ലബ്ബിൽ ഒരു വർഷത്തിനുള്ളിൽ തന്നെ അംഗമായി. ആരംഭത്തിൽ തന്നെ 11 കമ്പനികൾ കൈമാറ്റം ചെയ്ത്, 250 മില്യൺ ഡോളർ നിക്ഷേപം നേടുകയും ചെയ്തു. ഇന്ന് സ്റ്റാർട്ടപ്പ് 1.2 ബില്യൺ ഡോളർ വിലയുള്ളതും അടുത്ത 3 വർഷത്തിനുള്ളിൽ 150 മില്യൺ ഡോളർ വരുമാനം നേടാൻ ലക്ഷ്യമിടുന്നതുമായ കമ്പനിയാണ് ഗുഡ് ഗ്ലാം ഗ്രൂപ്പ്.

പ്രിസ്റ്റിൻ കെയർ (Pristyn Care)
സ്ഥാപക: ഡോ. ഗരിമാ സൗഹ്‌നി

മൂല്യം: 1.4 ബില്യൺ ഡോളർ

ഈ ഹെൽത്ത്-ടെക്ക് സ്റ്റാർട്ടപ്പ് 2018-ലാണ് സ്ഥാപിതമായത്. ഡോ. ഗരിമാ സൗഹ്‌നിയുടെ പ്രിസ്റ്റിൻ കെയർ രോഗികളുടെ ശസ്ത്രക്രിയാ യാത്ര ലളിതമാക്കുന്നു. ഇന്ന് 700 ഹോസ്പിറ്റലുകളും 100 ക്ലിനിക്കുകളും ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പാണ് പ്രിസ്റ്റിൻ കെയർ. 2021-ൽ സീരീസ് E ഫണ്ടിംഗിന് ശേഷം കമ്പനി 1.4 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ടപ്പായി മാറി.

Category

Author

:

Jeroj

Date

:

ഒക്ടോബർ 25, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top