ലോകത്തിലെ ഓരോ മേഖലയും ഇപ്പോൾ AI കീഴടക്കികൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് വൻ വളർച്ച സംഭവിക്കുകയാണ്. മെഷീൻ ലേണിംഗ് (ML), ഡീപ് ലേണിംഗ്, കംപ്യൂട്ടർ വിഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യൻ AI സ്റ്റാർട്ടപ്പുകൾ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുന്നു.
ഇന്ത്യൻ AI സ്റ്റാർട്ടപ്പുകൾ ബാങ്കിംഗ്, ഹെൽത്ത്, റോഡ് സുരക്ഷ, കസ്റ്റമർ സേവനം തുടങ്ങിയ വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു.
ഇന്ത്യയിലെ മികച്ച 10 AI സ്റ്റാർട്ടപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1.യെല്ലോ എഐ (Yellow.ai)
2016ൽ ബാംഗളൂരുവിൽ സ്ഥാപിതമായ യെല്ലോ എഐയിലൂടെ കസ്റ്റമർ സേവനം ഏറ്റവും മികച്ചതാക്കാൻ സാധിക്കുന്നു. AI- പവർഡ് കസ്റ്റമർ സർവീസ് ഓട്ടോമേഷനുള്ള ഒരു പ്രമുഖ AI പ്ലാറ്റ്ഫോമാണ് യെല്ലോ എഐ. മനുഷ്യനെപ്പോലെയുള്ള ചാറ്റ്ബോട്ടുകളും ബിസിസിനസുകൾക്കായി വെർച്വൽ അസിസ്റ്റൻ്റുമാരെയും സൃഷ്ടിക്കുന്നതിന് യെല്ലോ എഐ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് ഉപയോഗിക്കുന്നു.
2.ആര്യ എഐ (Arya.ai)
2013 ൽ മുംബൈയിൽ സ്ഥാപിതമായ ഈ AI കമ്പനി ബാങ്കിംഗ്, ഇൻഷുറൻസ്, ഹെൽത്ത്കെയർ രംഗത്ത് പ്രവർത്തിക്കുന്നു. വലിയ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ഈ എഐ ഉപയോഗിച്ച് അവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നു. ബാങ്കിങ് മേഖലയിൽ AI ഉപയോഗിച്ച് ലോൺ, ഇൻഷുറൻസ് പ്രോസസ്സിംഗ് എളുപ്പമാകയും മെഡിക്കൽ രംഗത്ത് സ്കാനിംഗിലും രോഗ നിർണയത്തിലുമെല്ലാം സഹായിക്കുന്നത് സഹായിക്കുന്നതിന് ആര്യ എഐ ഉപയോഗിക്കുന്നു.
3.മാഡ് സ്ട്രീറ്റ് ഡെൻ (Mad Street Den)
2013ൽ ചെന്നൈയിൽ സ്ഥാപിതമായ മാഡ് സ്ട്രീറ്റ് ഡെൻ എഐ ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കുന്നു. ഇതിൽ AI ഉപയോഗിച്ച് വസ്ത്രങ്ങൾ ഓട്ടോമാറ്റിക് ആയി തരംതിരിച്ച് ഷോപ്പിംഗ് വേഗത്തിലാക്കുകയും ഉപഭോക്താക്കൾക്ക് ഓൺലൈനിൽ തന്നെ വസ്ത്രങ്ങൾ പരീക്ഷിക്കാനുള്ള സംവിധാനമായ വാർച്ച്വൽ ട്രൈ-ഓൺ ടെക്നോളജി ഉപയോഗിക്കുകയും ചെയ്യുന്നു. ഫ്ലിപ്കാർട്ട്, മിന്ത്ര പോലുള്ള ഇ കോമേഴ്സ് കമ്പനികൾ ഈ ടെക്നോളജി ഉപയോഗിക്കുന്നു.
4.ബോഷ് എഐ (Bosch AI)
ബോഷ് AI, ഔദ്യോഗികമായി “ബോഷ് സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്” (BCAI) എന്നറിയപ്പെടുന്നു. നിർമ്മാണം, ഓട്ടോമോട്ടീവ്, ഹോം ടെക്നോളജി എന്നിവ പോലുള്ള ആപ്ലിക്കേഷനുകൾക്കായി സുരക്ഷിതവും ശക്തവും വിശദീകരിക്കാവുന്നതുമായ AI പരിഹാരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കമ്പനിയാണ് ബോഷ് എഐ.
5.ക്രോപ്ലൻ (CropIn)
2010ൽ ബാംഗളൂരുവിൽ സ്ഥാപിതമായ ഈ എഐ കമ്പനി കർഷകർക്ക് വേണ്ടിയുള്ളതാണ്.ക്രോപ്ലൻ കാർഷിക മേഖലക്ക് AI കേന്ദ്രീകൃതമായ സ്മാർട്ട് ഫാമിംഗ് സൊല്യൂഷനുകൾ നൽകുന്നു. കൃഷിയിലെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനായി AI ഡാറ്റ അനാലിറ്റിക്സ് ഉപയോഗിക്കുകയും ഡ്രോൺ, സാറ്റലൈറ്റ് ഇമേജുകൾ ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 52 രാജ്യങ്ങളിലെ 7 ദശലക്ഷം കർഷകർ ഇത് ഉപയോഗിക്കുന്നു
6.സ്ടാക്യു എഐ (Staqu AI)
2015ൽ ഗുഡ്ഗാവിൽ സ്ഥാപിതമായ സ്ടാക്യു സാമൂഹിക സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന എഐയാണ്. പൊലീസ് വകുപ്പിനും സെക്യൂരിറ്റി കമ്പനികൾക്കും സ്ടാക്യു AI ഉപയോഗിച്ച് ക്രൈം ആനാലിറ്റിക്സ് നൽകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഇത് ഉപയോഗിക്കുന്നു
7.സിഗ്ടുപ്പിൾ (SigTuple)
2015ൽ ബാംഗളൂരുവിൽ സ്ഥാപിതമായ ഈ AI മെഡിക്കൽ ടെസ്റ്റുകൾക്കും രക്ത പരിശോധനക്കും ഉപയോഗിക്കുന്നു. AI ഉപയോഗിച്ച് രക്ത പരിശോധന വേഗത്തിൽ നടത്തുകയും ഡോക്ടർമാർക്ക് കൂടുതൽ കൃത്യമായ പരിശോധനാ ഫലങ്ങൾ നൽകുകയും ചെയ്യുന്നു. ബഹുഭൂരിപക്ഷം ഇന്ത്യൻ ആശുപത്രികളും ഇത് ഉപയോഗിക്കുന്നു
8.യൂണിഫോർ (Uniphore)
2008ൽ ചെന്നൈയിൽ സ്ഥാപിതമായ യൂണിഫോർ ഒരു കോൺവെർസേഷണൽ ഓട്ടോമേഷൻ ടെക്നോളജി കമ്പനിയാണ്. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും (എൻഎൽപി) മെഷീൻ ലേണിംഗും (എംഎൽ) ഉപയോഗിച്ച് മനുഷ്യ സംഭാഷണത്തെ അനുകരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആണ് ഈ AI. മനുഷ്യ ഭാഷ മനസ്സിലാക്കാനും പ്രതികരിക്കാനും ഇത് യന്ത്രങ്ങളെ പ്രാപ്തമാക്കുന്നു.
9.നെറ്റ്റാഡൈൻ (NetraDyne)
2015ൽ ബാംഗളൂരുവില സ്ഥാപിതമായ നെറ്റ്റാഡൈൻ ഡ്രൈവറുടെ സുരക്ഷയ്ക്കും ട്രാഫിക് മാനേജുമെന്റിനും AI ഉപയോഗിക്കുന്നു. ഡ്രൈവറിന്റെ ഉറക്കം വരെ തിരിച്ചറിയുന്ന AI ടെക്നോളജിയാണിത്. ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ട് മേഖലകളിൽ വ്യാപകമായി ഇതുപയോഗിക്കുന്നു
10.വൈസാ (Wysa)
2016ൽ ബാംഗളൂരുവിൽ സ്ഥാപിതമായ വൈസാ മാനസികാരോഗ്യത്തിനു വേണ്ടിയുള്ള AI അധിഷ്ഠിത ചാറ്റ്ബോട്ട് ആണ്. AI ഉപയോഗിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കാനായി CBT (Cognitive Behavioral Therapy) ലൈസൻസഡ് കൗൺസിലർമാരുമായി സംവദിക്കാം.
എന്തുകൊണ്ടാണ് AI സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ വളരുന്നത്?
- AI വികസനത്തിന് വേണ്ടി നിരവധി സർക്കാർ പദ്ധതികൾ നിലവിലുണ്ട്.
- AI ടെക്നോളജി നേരിട്ട് ബിസിനസ്സുകളുമായി ബന്ധപ്പെട്ടിരിക്കുന്നു
- ഭൂരിഭാഗം വിദേശ കമ്പനികളും AI സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപം ചെയ്യുന്നു