ഡെക്കാത്തലണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രോഡക്ടുകളുടെ 60 ശതമാനവും നിർമ്മിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്.
19 സംസ്ഥാനങ്ങളിലായി 122 സ്റ്റോറുകള്‍ ആണ് കമ്പനിക്കുള്ളത്.
സ്പോര്‍ട്സ് ബ്രാന്‍ഡുകള്‍ക്ക് കൂടുതൽ ഡിമാന്റ് വരുന്നു.
ഇന്ത്യയിൽ ബിസിനസ് വികസിപ്പിക്കാൻ ഒരുങ്ങി ഫ്രഞ്ച് സ്പോര്‍ട്സ് ബ്രാന്‍ഡായ ഡെക്കാത്തലണ്‍. റീട്ടെയ്ല്‍ വിഭാഗം ചീഫ്-സ്റ്റീവ് ഡയ്ക്സ്, പാരീസിൽ നടന്ന ചടങ്ങിൽ അറിയിച്ചത് പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും പുതിയ 10 സ്റ്റോറുകൾ തുടങ്ങാനാണ് പദ്ധതി. അതോടൊപ്പം ‘ഓര്‍ബിറ്റ്’ എന്ന പുതിയ ലോഗോയും കമ്പനി പുറത്തിറക്കി.
ഇന്ന് ഇന്ത്യൻ മാർക്കറ്റുകളിൽ വിൽക്കുന്ന 60% ഡെക്കാത്തലണ്‍ പ്രോഡക്ടുകളും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്. ഇതിനെ 90 മുതല്‍ 95 ശതമാനം വരെയാക്കാൻ ലക്ഷ്യമിടുന്ന ഡെക്കാത്തലണിന്റെ ടോപ്പ് 10 മാര്‍ക്കറ്റില്‍ ഉൾപ്പെടുന്ന രാജ്യമായ ഇന്ത്യയെ ടോപ്പ് 5 ല്‍ എത്തിക്കാനാണ് ശ്രമം. ഡയ്ക്സ് പറഞ്ഞതനുസരിച്ച് നിലവിൽ ശരിയായ പാതയിലൂടെ കടന്നുപോകുന്ന ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോപ്പ് 5 ല്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കാം. 19 സംസ്ഥാനങ്ങളിലായി 122 സ്റ്റോറുകൾ ഇന്ന് കമ്പനിക്കുണ്ട്.
നിരവധി ആളുകള്‍ സ്പോര്‍ട്സ് തങ്ങളുടെ കരിയറായി തിരഞ്ഞെടുക്കുന്ന ഇന്ത്യയിൽ സ്പോർട്സ് മെറ്റീരിയൽസിന്റെ ആവശ്യകതയും അതോടൊപ്പം കൂടി വരികയാണ്.