എന്തുകൊണ്ട് നിക്ഷേപം? നിക്ഷേപങ്ങളുടെ മികച്ച 10 നേട്ടങ്ങൾ

പലരും തങ്ങളുടെ സമ്പത്ത് വർധിപ്പിക്കാൻ നിക്ഷേപങ്ങളിലേക്ക് തിരിയുന്നു. നിക്ഷേപം നിങ്ങളുടെ വ്യക്തിഗത സാമ്പത്തികം എങ്ങനെ മെച്ചപ്പെടുത്തും? നിക്ഷേപത്തിൻ്റെ സാധ്യതകളെക്കുറിച്ചും നിങ്ങളുടെ സാമ്പത്തികം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് ഇതാ

1 – ഹ്രസ്വകാലത്തേയ്ക്കോ ദീർഘകാലത്തേയ്ക്കോ
നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കുയോ വർധിപ്പിക്കുകയോ ചെയ്യുന്നു

സ്റ്റോക്കുകൾ, ബോണ്ടുകൾ പോലുള്ള വിവിധ ആസ്തികളിൽ നിങ്ങളുടെ പണം സേവ് ചെയ്യുന്നതിലൂടെ നിങ്ങളുടെ വരുമാനം വർധിപ്പിക്കാൻ കഴിയും. കുറച്ച് നാൾ കഴിയുമ്പോൾ ഇത് ഗണ്യമായ ലാഭത്തിലേക്ക് നയിക്കുന്നു.

2 – സ്ഥിരമായ വരുമാനം

നിങ്ങൾക്ക് സ്ഥിരമായ വരുമാനം നൽകാൻ കഴിയുന്ന വ്യത്യസ്ത നിക്ഷേപങ്ങളുണ്ട്. അത് മൂലധനം, പലിശ, ലാഭവിഹിതം അല്ലെങ്കിൽ പാസ്സീവ് ഇൻകം (ഉദാഹരണം: വാടക വരുമാനം) ആകാം. ശരിയായ നിക്ഷേപം തിരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് വിശ്വസനീയമായ വരുമാന സ്രോതസ്സ് ഉണ്ടെന്ന് ഉറപ്പാക്കാൻ കഴിയും.

3 – വിരമിച്ച ശേഷവും വരുമാനം

വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക സുരക്ഷയ്ക്കായി ജോലി ഉള്ള സമയത്ത് തന്നെ അതിനുവേണ്ടിയുള്ള നിക്ഷേപങ്ങൾ തുടങ്ങാവുന്നതാണ്. ഇത്തരം ആസൂത്രണങ്ങൾ നിങ്ങൾക്ക് പ്രായമാകുമ്പോൾ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷയാകുന്നു.

നിങ്ങളുടെ റിട്ടയർമെൻ്റിനായി നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയാണെങ്കിൽ, ദീർഘകാല നിക്ഷേപങ്ങളാണ് പൊതുവെ മികച്ച ഓപ്ഷൻ.

4 – ഒന്നിൽ കൂടുതൽ നിക്ഷേപ സാധ്യത

നിക്ഷേപത്തിൽ രണ്ട് ഓപ്‌ഷനുകൾ തെരഞ്ഞെടുക്കുന്നതാവും കൂടുതൽ ഉചിതം. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണിത്. സാധ്യമായ സാമ്പത്തിക തിരിച്ചടികൾക്കെതിരായ ഒരു സുരക്ഷാ വലയം.
ചില ബദൽ നിക്ഷേപങ്ങളായി റിയൽ എസ്റ്റേറ്റ്, ക്രിപ്‌റ്റോകറൻസി, മ്യൂച്വൽ ഫണ്ടുകൾ, എന്നിവ തെരഞ്ഞെടുക്കുന്നവരുമുണ്ട്.

5 – സാമ്പത്തിക വളർച്ചയിൽ കൂടുതൽ താൽപ്പര്യം

പലരും ഫിനാൻസ് മാനേജ്‌മെന്റ് ഒരു വിരസമായ കാര്യമായി കാണുന്നു. സ്റ്റോക്കുകൾ അല്ലെങ്കിൽ ഇക്വിറ്റി ഷെയറുകൾ പോലുള്ള പരമ്പരാഗത ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിനുപകരം നിങ്ങൾ ഇഷ്ടപ്പെടുന്ന എന്തെങ്കിലും നിക്ഷേപങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഫലവും ലഭിക്കുന്നു

6 – മാർക്കറ്റ് പ്രകടനവും വളർച്ചയുടെ സാധ്യതയും ഏകദേശം മനസ്സിലാക്കാം

സാമ്പത്തിക മാർക്കറ്റുകൾ പ്രവചനാതീതമാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയുടെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുകൾ നിലവിലുണ്ട്. അതനുസരിച്ചു നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്.

7 – സേവിംഗ്സ് അക്കൗണ്ടുകളേക്കാൾ മികച്ച ഓപ്ഷൻ

പരമ്പരാഗത സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ സാമ്പത്തികമായി ഉയരാൻ നിങ്ങളെ സഹായിക്കില്ല. നിങ്ങളുടെ പണം ഒരു സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുകയാണെങ്കിൽ അതിൻ്റെ മൂല്യം നഷ്ടപ്പെടുന്നു. എന്നാൽ നിക്ഷേപങ്ങൾ നിങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ പണം വർധിപ്പിക്കാനുമുള്ള ഒരു മികച്ച മാർഗം കൂടിയാണ്.

8 – നികുതി ആനുകൂല്യങ്ങൾ

നിക്ഷേപത്തിൻ്റെ മറ്റൊരു നേട്ടം നികുതി ആനുകൂല്യങ്ങളാണ്. ഇത് നിങ്ങളുടെ സമ്പത്ത് കൂടുതൽ വർധിപ്പിക്കുന്നു. വ്യക്തിഗത സേവിംഗ്സ് അക്കൗണ്ടുകൾ (ISAകൾ) പോലുള്ള ചില നിക്ഷേപ ഓപ്ഷനുകൾ നികുതി ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

Category

Author

:

Jeroj

Date

:

ഒക്ടോബർ 13, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top