AI സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിന് ഉയർന്ന ചെലവും അഡ്വാൻസ് ടെക്നോളജിയും എൻജിനീയർമാരും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം AI സിസ്റ്റങ്ങൾ, പരമ്പരാഗതമായി വലിയ ടെക്നോളജി കമ്പനികളുടെ കുത്തകയായി കണക്കാക്കുന്നു. വെബ് സെർച്ച് ആൽഗോരിതങ്ങൾ അല്ലെങ്കിൽ ഓൺലൈൻ ഷോപ്പിംഗ് നിർദ്ദേശങ്ങൾ പോലുള്ളവ നല്കാൻ ഈ AI സിസ്റ്റങ്ങൾ സഹായിക്കുകയും അവ കമ്പനികളുടെ വിജയത്തിന് കരണമാകുകയും ചെയ്യുന്നു.
വെബ്സൈറ്റുകളിൽ ഏത് പരസ്യങ്ങൾ പ്രദർശിപ്പിക്കണമെന്നോ, സെർച്ച് എഞ്ചിൻ അൽഗോരിതങ്ങൾ എങ്ങനെ മെച്ചപ്പെടുത്തണമോ എന്നോ തീരുമാനിക്കുന്നത് പോലെയുള്ള അനലൈസിങ് AI ടെക്നിക്കുകളാണ് കമ്പനി സ്ട്രാറ്റജികളിൽ കൂടുതൽ സഹായകമാകുന്നത്. വലിയ കമ്പനികൾക്ക് ഈ ഡാറ്റകൾ പരിശോധിച്ച് സ്ട്രാറ്റജികളിൽ മാറ്റം വരുത്തി വരുമാനം കൂട്ടാൻ സാധിക്കുന്നു.
ചെറുകിട സംരംഭങ്ങൾക്ക് വെല്ലുവിളികൾ
ചെറുകിട സംരംഭങ്ങൾ ദിനം തോറും വിലയേറിയ ഡാറ്റ സൃഷ്ടിക്കുന്നു, എന്നാൽ അവയ്ക്ക് അത് പ്രയോജനപ്പെടുത്താൻ ആവശ്യമായ AI ഉപകരണങ്ങളോ വിഭവങ്ങളോ ഇല്ല.
ഉദാഹരണത്തിന് ഒരു പ്രാദേശത്തെ ബേക്കറിയിലെ വ്യത്യസ്ത ഭക്ഷണങ്ങളുടെ ഡിമാൻഡ് മനസ്സിലാക്കാനോ, ചെറിയ ടി-ഷർട്ട് ഫാക്ടറിയുടെ ഗുണനിലവാരം കണക്കാക്കാനോ പോലെയുള്ള കാര്യങ്ങളെല്ലാം AI ഉപയോഗിച്ച് കണ്ടെത്താം. മറ്റൊരു ഉദാഹരണം നോക്കിയാൽ, ഒരു പ്രാദേശിക പിസ്സ ഷോപ്പ് ഏത് ദിവസങ്ങളിലാണ് ഏറ്റവും ജനപ്രിയമായ രുചികൾ ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയാൻ ആവശ്യത്തിന് സെയിൽസ് ഡാറ്റ ഉണ്ടെങ്കിൽ ഈ ഡാറ്റ മനസ്സിലാക്കി ജനപ്രിയ ഇനങ്ങൾ സൂക്ഷിക്കാനും വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.
ഇത്തരം സാഹചര്യങ്ങളിൽ സ്ട്രാറ്റജികളിൽ മാറ്റം വരുത്തി വില്പന ഇരട്ടിക്കാൻ സഹായിക്കുന്ന, AI സിസ്റ്റങ്ങൾ ഉപയോഗപ്പെടുത്താൻ, ചെറുകിട ബിസ്നസുകൾക്ക് സാധിക്കാതെ വരുന്നു. ഇതിവശ്യമായ AI ഡിവൈസുകളില്ലാതെ, ഒരു ഡെവലപ്മെൻറ് ടീമിനെ നിയമിക്കുന്നതിന്റെ ചെലവ് വളരെ കൂടുതലാണ്. ഇത് ചെറുകിട സംരംഭകർക്ക് സാധ്യമല്ലാതെ വരുന്നു.
അതുപോലെ, റീട്ടെയിൽ, കൃഷി, ചെറുകിട നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളിൽ ഓരോ ബിസിനസിനും വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്. ഇത് ഏകീകൃത AI പരിഹാരങ്ങൾ നടപ്പിലാക്കുന്നത് അസാധ്യമാക്കുന്നു.
ഉയർന്നുവരുന്ന AI പ്ലാറ്റ്ഫോമുകൾ: ഒരു ഗെയിം ചേഞ്ചർ
രണ്ട് ചേരിയിൽ നിന്നുള്ള ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, വികസന പ്രക്രിയ ലളിതമാക്കുന്ന പുതിയ AI പ്ലാറ്റ്ഫോമുകൾ ഉയർന്നുവരുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകൾ വിപുലമായ കോഡിംഗ് വിദഗ്ധതയുടെ ആവശ്യകത ഇല്ലാതാക്കുകയും, ആവശ്യമായ ഡാറ്റ നൽകുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- ഒരു ഫാബ്രിക് ഇൻസ്പെക്ടർ തുണിയുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്ത്, ഡിഫക്ടുകൾ കുറിച്ച് AI നെ പരിശീലിപ്പിക്കാൻ കഴിയുന്നു.
- ഒരു T-ഷർട്ട് നിർമ്മാതാവ് സോഷ്യൽ മീഡിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ട്രെൻഡിംഗ് ഡിസൈനുകൾ പ്രവചിക്കാൻ AI ഉപയോഗിക്കാം.
ഈ പ്ലാറ്റ്ഫോമുകൾ, ഉപയോക്താക്കളെ അവരുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ച് AI സിസ്റ്റങ്ങൾ കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്നു. ഇതിലൂടെ, എല്ലാ വിഭാഗത്തിലുമുള്ള, ചെറുകിട ബിസിനസ് ഉടമകൾക്ക്, മാനേജർമാർക്ക്, ജീവനക്കാർക്കുമെല്ലാം AI എളുപ്പത്തിൽ ഉപകാരപ്രദമാകുന്നു.
വ്യത്യസ്ത മേഖലകളിലേക്കുള്ള എഐ, ചെറുകിട ബിസിനസ്സുകളെ വിപ്ലവകരമായി മാറ്റിമറിക്കും
റീട്ടെയിൽ: സ്റ്റോർ ലെയൗട്ടുകൾ വിശകലനം ചെയ്ത് പ്രോഡക്ട് പ്ലേസ്മെന്റ് മെച്ചപ്പെടുത്തുക.
കർഷകർ: വിളയുടെ ഗുണനിലവാരം നിരീക്ഷിക്കുക.
T-ഷർട്ട് നിർമ്മാതാക്കൾ: ഡിമാൻഡ് ഫോറ്കാസ്റ്റിങ്ങിനും ക്വാളിറ്റി കണ്ട്രോൾക്കും AI ഉപയോഗിക്കുക.
ബേക്കറികൾ: ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക.
ചെറുകിട ബിസിനസ്സുകൾക്ക് AI പരിശീലനം നൽകാനും അതിലൂടെ കമ്പനിയുടെ സാമ്പത്തിക മൂല്യവും നവീകരണവും ആഗോളതലത്തിൽ പ്രചരിപ്പിക്കാനും സാധിക്കും.