ഒരു അടുക്കളയിൽ നിന്നും 20 ബ്രാൻഡഡ് ഭക്ഷണം : 900 കോടി സാമ്രാജ്യവുമായി റെബെൽ കിച്ചൻ

പലതരത്തിലും വിധത്തിലുമുള്ള ഒത്തിരി അധികം ഭക്ഷണം മുന്നിൽ വച്ചിട്ട് ഇതെല്ലാം ഒരു കിച്ചനിൽ നിന്നാണ് വന്നത് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ. എന്നാൽ സത്യമാണ് വിധത്തിലും തരത്തിലുമുള്ള ഭക്ഷണം പാകം ചെയ്തു നൽകുന്ന ക്ലൗഡ് കിച്ചണുകൾ അടങ്ങിയ പ്രസ്ഥാനമാണ് റെബെൽ ഫുഡ്സ്. റെബെൽ ഫുഡ്സ് ബാംഗ്ലൂരിൽ നിന്നുമുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ്. കഴിഞ്ഞവർഷം 900 കോടി രൂപയുടെ വിറ്റു വരവ് ഉണ്ടാക്കിയ ഈ സ്റ്റാർട്ടപ്പ് ഒരു യൂണികോൺ സ്റ്റാർട്ടപ്പാണ്. 2011 മുതൽ അവർ ഇന്ത്യയിലെ ക്ലൗഡ് കിച്ചൻ വിപണി കയ്യടക്കി വെച്ചിരിക്കുകയാണ്. ഇത് അവർക്ക് സാധ്യമായത് പ്രധാനപ്പെട്ട നാലു കാര്യങ്ങളിൽ വലിയ മാറ്റം വരുത്തികൊണ്ടാണ്. ഈ നാലു കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

അവരുടെ ആദ്യത്തെ വഴിത്തിരിവ് ക്ലൗഡ് കിച്ചൻ മോഡലിലേക്ക് മാറുക എന്നതായിരുന്നു. ചിലപ്പോൾ നിങ്ങൾ റെബെൽ ഫുഡ്സ് എന്ന പേര് കേട്ട് കാണില്ല കാരണം അത് ഏറെ വൈകി വന്ന പേരാണ്. കാരണം ആദ്യം അത് ഫാസോസ് ആയിരുന്നു. റോളുകൾക്ക് പേരുകേട്ട ഈ ബ്രാൻഡ് തുടങ്ങിയത് IIM ഇൽ നിന്നും പഠിച്ച ഇറങ്ങിയ രണ്ടുപേരാണ്, ജയദീപ് ബർമാൻ കലോൽ ബാനർജി എന്നിവരാണ് അവർ. പ്രീമിയം ഉപയോക്താക്കൾക്ക് വേണ്ടി ഹൈ സ്ട്രീറ്റുകളിൽ ക്വിക് സർവീസ് റസ്റ്റോറന്റുകൾ നടത്തുന്ന ഒരു സംരംഭം ആയിരുന്നു അത്. എന്നാൽ ഹൈസ്ട്രീറ്റ് ലൊക്കേഷനുകളിലെ ഉയർന്ന വാടക നിരക്കും, മന്ദഗതിയിലുള്ള വരുമാനവും ഇവരെ അധിക ദൂരം മുന്നോട്ടു കൊണ്ടുപോയില്ല. അതോടെ സംരംഭകർ രണ്ടുപേരും ഇതെങ്ങനെ പരിഹരിക്കാം എന്ന ചിന്തയിലായി. തങ്ങളുടെ കയ്യിലുള്ള ഡാറ്റ വിശദമായി പരിശോധിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി. 70% മുതൽ 80% വരെയുള്ള അവരുടെ കടകളിൽ നിന്നും ഡെലിവറി ഓർഡറുകൾ മാത്രമാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിനുശേഷം അവർ തങ്ങളുടെ കസ്റ്റമേഴ്സിൽ നിന്നും ഒരു സർവ്വേ എടുത്തു. ഫസോസ് റസ്റ്റോറന്റ് നേരിൽ കണ്ടവർ എത്രപേരുണ്ട് എന്നത്. അതിന്റെ ഉത്തരം അവരെ വളരെയധികം ഞെട്ടിക്കുന്നതായിരുന്നു. കാരണം ഈ സർവേയിൽ 74% ആളുകളും പറഞ്ഞത് ഫസോസിന്റെ റസ്റ്റോറന്റ് നേരിൽ കണ്ടിട്ടില്ല എന്നാണ്. ഇവിടെ നിന്നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്റർനെറ്റ് കിച്ചൻ ശൃംഖല സൃഷ്ടിക്കാം എന്ന സ്വപ്നം ഇവർ കണ്ടു തുടങ്ങിയത്.

ക്ലൗഡ് കിച്ചൻ മേഖലയിൽ എങ്ങനെയാണ് റെബെൽ ഫുഡ്സ് ഇത്രയധികം വിജയം കൈവരിച്ചത് എന്ന് പറയുന്നതിനു മുമ്പ് ഇന്ത്യയിലെ പണ്ടത്തെ സാഹചര്യങ്ങൾ ഒന്ന് വിലയിരുത്താം. റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുക എന്ന ശീലം വളരെ പണ്ടുമുതലേ ഇന്ത്യയിലുണ്ട്. സ്വിഗ്ഗി വരുന്നതിനു മുൻപ് നിങ്ങൾക്ക് ഭക്ഷണം ഓർഡർ ചെയ്യണമെങ്കിൽ നിങ്ങൾ റസ്റ്റോറന്റിൽ വിളിക്കും അവിടെ നിന്നും ഒരാൾ ഭക്ഷണം ഡെലിവർ ചെയ്യും. ഇതിന് ഒത്തിരി പരിമിതികൾ ഉണ്ടായിരുന്നു. ഇങ്ങനെ ഓർഡർ ചെയ്യുമ്പോൾ ഡെലിവറി പൈസ കൊടുക്കേണ്ടിവരും നിങ്ങൾക്ക് ഡിസ്കൗണ്ട് ഒന്നും തന്നെ കിട്ടില്ല നിങ്ങൾക്ക് ഓർഡർ ട്രാക്ക് ചെയ്യാൻ പറ്റില്ല അതുപോലെ ഇത് വളരെ ചിലവ് കൂടിയ ഒരു പ്രക്രിയയാണ്. ഇതിനൊരു പരിഹാരമായാണ് സ്വിഗ്ഗി വിപണിയിലേക്ക് വരുന്നത്. അത് 2014 കാലഘട്ടമായിരുന്നു അർബനൈസേഷൻ അതിന്റെ ഉച്ചയിൽ ഉണ്ടായിരുന്ന കാലഘട്ടം. ആളുകൾ ഡൽഹി മുംബൈ ബോംബെ ബാംഗ്ലൂർ പോലെയുള്ള വൻ നഗരങ്ങളിലേക്ക് ചേക്കേറി കൊണ്ടിരുന്ന സമയം. ഇങ്ങനെ ചേക്കേറിയവർക്ക് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കിട്ടാൻ ഒരു വഴിയുമില്ലാതെയായി. ഇവിടെയാണ് സ്വിഗ്ഗിയ്യും സൊമാറ്റോയും ഫുഡ് ഡെലിവറി ബിസിനസിനെ ഒരു ലൈവ് സ്റ്റൈൽ ബിസിനസ് ആക്കി മാറ്റിയത്. ഈ തലമുറ ടെക്നോളജിയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് ഇൻസ്റ്റാഗ്രാമും ഈ മാറ്റത്തെ സഹായിച്ചു. ഇത്തരത്തിലുള്ള സപ്ലൈയിൽ വല്ലാതെ ആശ്രയിക്കുന്ന ബിസിനസുകൾക്ക് വിജയിക്കണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്. ഫുഡ് ഡെലിവറി ബിസിനസുകൾക്ക് ലാഭം വർദ്ധിപ്പിക്കാൻ ഒരേ ഒരു മാർഗ്ഗമേയുള്ളൂ ഒരുമാസം ഓർഡർ ചെയ്യുന്ന ഡെലിവറികളുടെ എണ്ണം കൂട്ടുക എന്നത്. അതുകൊണ്ടുതന്നെ ഒരു ഉപയോക്താവ് തന്നെ വീണ്ടും വീണ്ടും ഓർഡർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതുപോലെതന്നെ ഇത്തരം ആപ്പുകൾ നമ്മുടെ സിറ്റിയിലുള്ള വളരെയധികം റസ്റ്റോറന്റുകൾ കാണിച്ചുതരുന്നതുകൊണ്ട് സാധാരണ മാസത്തിൽ നമ്മുടെ വീടിനടുത്തുള്ള റസ്റ്റോറന്റുകളിൽ നിന്നും ഒരിക്കൽ മാത്രം പുറത്തുപോയി കഴിച്ചിരുന്നവർ ഇപ്പോൾ മാസത്തിൽ രണ്ടോ മൂന്നോ തവണ വിവിധ റസ്റ്റോറന്റുകളിൽ നിന്നും ഓർഡർ ചെയ്യാൻ തുടങ്ങി. 40 ഓപ്ഷനുകൾ കൊടുക്കുമ്പോൾ രണ്ട് തവണ മാസത്തിൽ ഓർഡർ ചെയ്യുന്നവർ 80 ഓപ്ഷനുകൾ കൊടുത്താൽ നാലു തവണ ചെയ്യുമോ എന്നതായി പിന്നത്തെ പദ്ധതി. അങ്ങനെ ചെയ്തപ്പോൾ ആളുകൾ നാലു തവണയോളം പുറത്തുനിന്നും കഴിക്കാൻ തുടങ്ങി. അങ്ങനെ കൂടുതൽ സപ്ലൈയിലൂടെ നിലനിൽപ്പിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഫുഡ് ഓർഡർ ചെയ്തു കഴിക്കുന്നത് ഒരു ലൈഫ് സ്റ്റൈൽന്റെ ഭാഗമായി മാറി. അതുകൊണ്ടുതന്നെ ആവർത്തിച്ച് ഓർഡറുകൾ വന്നാലേ ലാഭമുള്ളൂ എന്ന പ്രശ്നത്തിന് പരിഹാരമായി. അതോടെ ആശയം കുറച്ചുകൂടി വ്യക്തമായി കൂടുതൽ ഓപ്ഷനുകൾ കൊടുത്തു കഴിഞ്ഞാൽ ആളുകൾ കൂടുതൽ പ്രാവശ്യം പുറത്തുനിന്നും ഓർഡർ ചെയ്യും, അപ്പോൾ എത്ര റസ്റ്റോറന്റുകൾ തുറക്കാൻ പറ്റുമോ അത്രയും എണ്ണം തുറക്കുക എന്നതാണ് പരിഹാരം. പക്ഷേ ഇങ്ങനെ നിരവധി റസ്റ്റോറന്റുകൾ തുടങ്ങുന്നതിനുള്ള പ്രാഥമിക ചെലവ് വളരെയധികം കൂടുതലാണ് ഈ സാഹചര്യത്തിലാണ് ക്ലൗഡ് കിച്ചണുകൾ രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യയിലെ മിക്കവർക്കും സ്വന്തമായൊരു റസ്റ്റോറന്റ് തുടങ്ങാൻ ആഗ്രഹമുള്ളവരാണ് ഒരു കഫെയോ ഹോട്ടലോ ഫുഡ് ട്രക്കോ എന്നെങ്കിലും തുടങ്ങണം എന്ന് ആഗ്രഹിക്കാത്തവർ കുറവുതന്നെയാണ്. അതുകൊണ്ട് സ്വിഗ്ഗി സപ്ലൈ കൂട്ടുക എന്ന പ്രശ്നം പരിഹരിച്ചത് ക്ലൗഡ് കിച്ചനെ വളരെയധികം പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയായിരുന്നു എല്ലാ സംവിധാനങ്ങളും ഉള്ള ഒരു റസ്റ്റോറന്റിന് പകരം റസ്റ്റോറന്റ് ഉടമകൾ എന്തിന് ക്ലൗഡ്കിച്ചണുകൾ തുടങ്ങണം. ഇതിന്റെ ഉത്തരം ലളിതമായിരുന്നു കാരണം റസ്റ്റോറന്റുകൾ തുടങ്ങാൻ വലിയ ചെലവുണ്ട്, വാടക കൊടുക്കണം കിച്ചൻ സ്റ്റാഫിനും അതുപോലെതന്നെ സർവീസ് സ്റ്റാഫിനും സാലറി കൊടുക്കണം മാത്രമല്ല വളരെയധികം സ്റ്റാഫുകളെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്. ഉദാഹരണത്തിന് ഇപ്പോൾ ഷെഫ് സ്വന്തം ടീമും ആയാണ് റസ്റ്റോറന്റുകളിൽ വർക്ക് ചെയ്യുക ഈ മൊത്തം ടീമിനെയും ഉടമ സന്തോഷിപ്പിച്ചു നിർത്തിയേ പറ്റൂ അഥവാ ഷെഫിന് എന്തെങ്കിലും ബുദ്ധിമുട്ട് മൂലം പോയാൽ ഈ മൊത്തം ടീമും കൂടെ പോകും. റസ്റ്റോറന്റ്കളെക്കാൾ ചിലവ് കുറവാണ് ക്ലൗഡ് കിച്ചണുകൾക്ക് എന്നതുകൊണ്ട് പല ഘടകങ്ങളിലും വലിയ വ്യത്യാസം കാണപ്പെടാം. നമുക്കൊന്നു വിശദമായി നോക്കാം റസ്റ്റോറന്റ്കളിൽ ഭക്ഷണത്തിന്റെ ചെലവ് വരുന്നത് 25 മുതൽ 28% ആണ് പാക്കേജിങ്ങിന് വരുന്നത് 5 മുതൽ 7% ആണ് സ്റ്റാഫിന്റെ സാലറി വരുന്നത് 15 മുതൽ 20 ശതമാനമാണ് വാടകയിനത്തിൽ വരുന്നത് 10 മുതൽ 15 ശതമാനം ചെലവും മറ്റിനത്തിൽ 5 ശതമാനം ചെലവും വരുന്നുണ്ട് അതുകൊണ്ടുതന്നെ ഗ്രോസ് മാർജിൻ 25 മുതൽ 30 ശതമാനത്തിൽ നിൽക്കും. ഇനി ക്ലൗഡ് കിച്ചന്റെ കാര്യം നോക്കാം ഇവിടെയും ഭക്ഷണത്തിന്റെ ചെലവ് വരുന്നത് ഒരേ പോലെയാണ് 25 മുതൽ 28 ശതമാനം തന്നെ പാക്കേജിങ്ങിനായി കുറച്ച് അധികം ചെലവ് വരും 7 മുതൽ 10 ശതമാനം വരെ വരും എന്നാൽ സ്റ്റാഫിന്റെ വേതനയിനത്തിൽ ചിലവ് വളരെ കുറവാണ് കാരണം സർവീസ് സ്റ്റാഫിന്റെ ആവശ്യമില്ല 10% മാത്രമാണ് ചെലവ് വരുക അതുപോലെതന്നെ വാടക ഇനത്തിലും വളരെ കുറവാണ് കാരണം പ്രൈം ലൊക്കേഷൻസ് ആവണമെന്നില്ല എട്ടു മുതൽ 10% വരെയേ ആകു. അതുകൊണ്ടുതന്നെ ഗ്രോസ് മാർജിൻ 50% ത്തോളം ലഭിക്കും. ഇനി 20% ത്തോളം സ്വിഗിക്ക് കമ്മീഷൻ കൊടുത്താലും 30% ഗ്രോസ് മാർജിൻ ഉണ്ടാകും. ഇതിലെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് ക്ലൗഡ് കിച്ചണുകൾ മാനേജ് ചെയ്യാൻ കുറച്ചു കൂടി എളുപ്പമാണ് മാത്രമല്ല എത്ര വേണമെങ്കിലും മെനു പരിഷ്കരിക്കാനുമാവും. എന്നാൽ ഇതെല്ലാം ഒരു ക്ലൗഡ് കിച്ചനിൽ ഒരു ബ്രാൻഡഡ് ഫുഡ് മാത്രം ഉൽപ്പാദിപ്പിക്കുമ്പോൾ ഉള്ള കാര്യമാണ് ഇനി ഒരു ക്ലൌഡ് കിച്ചണിൽ തന്നെ രണ്ട് ഫുഡ് ബ്രാൻഡുകൾ ഉത്പാദിപ്പിക്കുകയാണെങ്കിൽ ഒരേ ചെലവിൽ 60% ഗ്രോസ് മാർജിൻ ലഭിക്കും. അതായത് ഇരട്ടി ലഭിക്കും ഇനി മൂന്നു ബ്രാൻഡ് ഉണ്ടെങ്കിൽ മൂന്നിരട്ടി ലഭിക്കും. ഇതാണ് റെബെൽ ഫുഡ്സ് ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ക്ലൗഡ് കിച്ചണുകൾക്ക് കീഴിൽ 20 ഓളം ബ്രാൻഡുകൾ ആണ് റെബെൽ ഫുഡ്‌സിനുള്ളത്.

അതായത് തങ്ങൾക്ക് റോളുകളിൽ നിന്ന് മാത്രം ആവശ്യത്തിന് വരുമാനം ലഭിക്കില്ല എന്ന് മനസ്സിലാക്കിയ റെബെൽ ഫുഡ്സിന്റെ സ്ഥാപകർ ഫസോസിന് കീഴിൽ തന്നെ പിസയും കൊണ്ടുവന്നു 1500 കോടി വിപണി നിലവാരമുള്ള ഇന്ത്യൻ പിസ വിപണിയുടെ ഒരു ഷെയർ താങ്കൾക്കും ലഭിക്കും എന്നാണ് ഇവർ കരുതിയത്. എന്നാൽ ആരും തന്നെ ഇവരുടെ പിസ ഓർഡർ ചെയ്തില്ല. കാരണം ലളിതമായിരുന്നു ഒരു ഉദാഹരണം നോക്കാം ബർഗർ എന്ന് കേൾക്കുമ്പോൾ മെക്ക്ഡോൺസിനേയും പിസയെന്ന് കേക്കുമ്പോൾ ഡോമിനോസിനെയും കോഫി എന്ന് കേൾക്കുമ്പോൾ സ്റ്റാർബക്കസിനെയും ആയിരിക്കും നമ്മളിൽ പലരും ഓർക്കുക. ഇനി ഇതേ കടകൾ ചൈനീസ് ഫുഡ് കൊടുക്കാൻ തുടങ്ങിയാൽ ആരെങ്കിലും വാങ്ങുമോ വാങ്ങിയില്ലെന്ന് മാത്രമല്ല അത് അവരുടെ കടയുടെ ഐഡന്റിറ്റിയെ തന്നെ കൺഫ്യൂസ് ചെയ്യിപ്പിക്കും. ഇത് മൂലമാണ് റെബെൽ ഫുഡ്സ് സ്ഥാപകർ ഓവൻ സ്റ്റോറി എന്ന പുതിയ പിസ ബ്രാൻഡ് തുടങ്ങിയത്. ഇത് വളരെ വിജയകരമായി. പിസ മാത്രം വിൽക്കുന്ന ഒരു പിസ ബ്രാൻഡ് എന്നത് ആളുകൾക്ക് വളരെ ഇഷ്ടമായി. ഇന്ന് ഓവൻ സ്റ്റോറിയുടെ മാത്രം മൂല്യം 140 കോടിയാണ്.

സപ്ലൈ കൂട്ടുക വഴി ഓർഡറുകളുടെ എണ്ണം കൂട്ടുകയെന്ന സ്വിഗ്ഗിയുടെ തന്ത്രം പറഞ്ഞതോർമ്മയുണ്ടോ ഇതുകൊണ്ടുതന്നെ സ്വിഗ്ഗി 2017ൽ വിപണിയിൽ സ്വിഗ്ഗി ആസസ്സ് എന്ന പേരിൽ വലിയൊരു മാറ്റം കൊണ്ടുവന്നു. അതായത് ഏത് വലിയ ബ്രാൻഡുകൾക്കും ഇന്ത്യയിലെ എല്ലാ ജനങ്ങൾക്ക് തങ്ങളുടെ ഫുഡ് എത്തിക്കണം എന്ന ആഗ്രഹമുണ്ട് അതുപോലെതന്നെ നേരത്തെ പറഞ്ഞ പോലെ മിക്ക ഇന്ത്യക്കാർക്കും സ്വന്തമായൊരു റസ്റ്റോറന്റ് വേണമെന്ന ആഗ്രഹവും ഉണ്ട്. ഇത് രണ്ടും സമന്വയിപ്പിച്ചുകൊണ്ട് സ്വിഗിയൊരു കൊണ്ടുവന്ന പുതിയ പദ്ധതിയാൻ സ്വിഗ്ഗി ആസ്സ്സ്. അതായത് റസ്റ്റോറന്റോ ക്ലൗഡ് കിച്ചനോ തുടങ്ങാനുള്ള വലിയ തുകയില്ലാത്തവർക്ക്, അതുപോലെ ഇന്ത്യ മുഴുവൻ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ബ്രാൻഡുകൾക്ക് ക്ലൗഡ് കിച്ചണുകൾ സ്വിഗ്ഗി തന്നെ നേരിട്ട് കൊടുക്കാൻ തുടങ്ങി. അതായത് നിങ്ങൾക്ക് എല്ലാ സൗകര്യവും ഉള്ള ഈ കിച്ചണിൽ നിന്നും ഇന്നുമുതൽ വേണമെങ്കിൽ ഫുഡ് ഡെലിവർ ചെയ്ത് തുടങ്ങാം. ഭക്ഷ്യവിപണിയിലുള്ള ഏതൊരു സംരംഭകനും ഇതൊരു സുവർണ്ണ അവസരമായിരുന്നു. എന്തുകൊണ്ടാണെന്നല്ലേ? ഈ സംരംഭകർക്ക് തങ്ങളുടെ റീച്ചിനെ പറ്റിയോ ആളുകളിലേക്ക് എത്തിപ്പെടുന്നതിനെപ്പറ്റിയോ ഡെലിവറിയെ പറ്റിയോ പരിഭ്രമിക്കേണ്ട ആവശ്യം വന്നില്ല. എങ്ങനെയെന്ന് ബാംഗ്ലൂരിലെ കോർമംഗളയിൽ നിന്ന് ഒരുദാഹരണം നോക്കാം. സ്വിഗിക്കവിടെ നിലവിൽ രണ്ട് ലക്ഷത്തോളം ഉപഭോക്താക്കൾ ഉണ്ട് ഇതിലെ ഒരു ശതമാനം ഉപഭോക്താക്കൾ എങ്കിലും നിങ്ങളിൽ നിന്നും ഫുഡ് ഓർഡർ ചെയ്താൽ ദിവസേന 2000 ഫുഡ്‌ ഡെലിവറി ആയി. ഇതേസമയം നിങ്ങൾ ഒരു റസ്റ്റോറന്റ് തുടങ്ങുകയാണെങ്കിൽ ഒരു ദിവസം 2000 പേർക്ക് ഭക്ഷണം കൊടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ ഒരു ക്ലൗഡ് കിച്ചണിൽ തന്നെ രണ്ടു ബ്രാൻഡ് ഫുഡ് ഉണ്ടെങ്കിൽ ഇതിൽ ഓരോ ബ്രാൻഡും ഓരോ ശതമാനം വീതം സെയിൽസ് പിടിക്കുകയാണെങ്കിൽ അധിക മാർക്കറ്റിംഗ് ചിലവില്ലാതെ 4000 ത്തോളം ഓർഡറുകളാണ് ലഭിക്കുക. അതുപോലെതന്നെ സ്വിഗ്ഗിയുടെ കൈവശമുള്ള ഡാറ്റയും ഇവർക്ക് ലഭ്യമായതോടുകൂടി ആരൊക്കെ എപ്പോഴൊക്കെ എന്തൊക്കെ ഓർഡർ ചെയ്യുന്നു എന്ന വിവരവും ലഭിക്കും. ഉദാഹരണത്തിന് ബിരിയാണിയുടെ ഡിമാൻഡ് കൂടുതലുള്ളത് ഉച്ചസമയത്താണെന്നതുപോലുള്ള വിലയേറിയ വിവരങ്ങൾ ലഭിക്കാൻ സാധിക്കും. ഇങ്ങനെ ഒരു കിച്ചണിൽ നിന്നു തന്നെ 20 ഓളം ബ്രാൻഡുകൾ ഉള്ള സംരംബങ്ങൾ വരാൻ തുടങ്ങി. എന്നാലിത് സ്വിഗിക്ക് അത്ര ലാഭകരമായിരുന്നില്ല. എന്തെന്നാൽ ഇതൊരു ലോജിസ്റ്റിക്സ് അധികമുള്ള മേഖലയായിരുന്നു. സ്വിഗിക്ക് നിലവിൽ മൂന്നുലക്ഷത്തോളം ഡെലിവറി എക്സിക്യൂട്ടീവ്മാരുണ്ട് ഇതുകൂടാതെ ക്ലൗഡ് കിച്ചൻ കൂടെ വരുമ്പോൾ അത് മാനേജ് ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമായി. മാത്രമല്ല സ്വിഗിക്ക് ക്ലൗഡ് കിച്ചണുകളിൽ നിന്നും പോകുന്ന ഓർഡറുകളുടെ ഒരു ചെറിയ ശതമാനം മാത്രമേ ലാഭം കിട്ടുകയുള്ളൂ വാടകയിനത്തിൽ ഒന്നും തന്നെ ഈടാക്കിയിരുന്നില്ല. അങ്ങനെയാണ് സ്വിഗ്ഗി ആസസ്സ് കിച്ചൻസ് അറ്റിന് വിൽക്കുന്നത്. എന്നാലിത് റെബെൽ ഫുഡിന്സിന് ബാധകമായില്ല കാരണം അവർ അടിസ്ഥാനപരമായി ഒരു ക്ലൗഡ് കിച്ചൻ കമ്പനിയാവാനാണ് ലക്ഷ്യമിടുന്നത് അവർക്ക് ഡെലിവറി ലോജിസ്റ്റിക്സിന്റെ തലവേദനയില്ല. മാത്രമല്ല അവർക്ക് ഫുഡ്‌ ഇൻഡസ്ട്രിയെ കുറിച്ച് വ്യക്തമായ ബോധമുണ്ട്. റെബെൽ ഫുഡിസ്ന്റെ പ്ലഗ് ഇൻ മോഡൽ ഏറെ ആകർഷകമാണ്. അതായത് ഏതു ബ്രാൻഡുകൾക്ക് വേണമെങ്കിലും റെബെൽ ഫുഡ്‌സിന്റെ ക്ലൗഡ് കിച്ചൻ ഉപയോഗിച്ച് ഉടനെ തന്നെ ഫുഡ് ഡെലിവറി ചെയ്തു തുടങ്ങാൻ സാധിക്കും. റബലിന് ഇന്ത്യയിലുടനീളം ക്ലൗഡ് കിച്ചണുകൾ ഉണ്ട്. മാത്രമല്ല നാച്ചുറൽസ് വെന്റീസ് സ്ലേ കോഫി പോലെയുള്ള ബ്രാൻഡുകളും ഇവരുമായി പാർട്ണർഷിപ്പിലുണ്ട്.

ഇന്ത്യയിൽ ശരാശരി ഒരാൾ നാലു മുതൽ 8 പ്രാവശ്യം വരെ ഒരു മാസത്തിൽ പുറത്തുനിന്ന് ഓർഡർ ചെയ്യുമ്പോൾ യുഎസിലെ ഈ കണക്ക് 20 മുതൽ 30 പ്രാവശ്യം വരെയാണ്. സിംഗപ്പൂരിലെ കാര്യം എടുക്കുകയാണെങ്കിൽ അവിടെ കിച്ചൻ ഇല്ലാത്ത ചെറു വീടുകൾ പോലും ഉണ്ട് കാരണം സാധനങ്ങൾ വാങ്ങി വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാളും ലാഭം പുറത്തുനിന്നും ഓർഡർ ചെയ്യുന്നതാണ് അവിടെ. ഇന്ത്യയിലെ സ്ഥിതി ഇങ്ങനെ ആവണമെങ്കിൽ രണ്ടു കാര്യങ്ങൾ മാറണം ഒന്ന് തൊഴിലാളികൾ രണ്ട് ഫുട് സപ്ലൈ. അതായത് ഇപ്പോഴുള്ള നഗരത്തിലെ വീടുകളിൽ നിൽക്കുന്ന ജോലിക്കാരികൾക്ക് ശമ്പളം കൊടുക്കുക എന്നിട്ട് അവരെ കൊണ്ട് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കുക എന്നതിന് പുറത്ത് നിന്നും എപ്പോളും ഓർഡർ ചെയ്യുന്നതിനെകാളും ചിലവ് കുറവാണ്. ഇതിന് അടുത്തകാലത്തൊന്നും വലിയ മാറ്റത്തിന് സാധ്യതയില്ല. ഫുഡ് സപ്ലൈ കൂടണമെങ്കിൽ റസ്റ്റോറന്റുകളും ക്ലൗഡ് കിച്ചണുകളും കൂടുതലായി വരണം എന്നാൽ മാത്രമേ ഫുഡ് സപ്ലൈ വിഭാഗം കുറച്ചുകൂടി മെച്ചപ്പെട്ടതാവുകയുള്ളൂ. അങ്ങനെ സംഭവിക്കണമെങ്കിൽ ഫുഡ് ബ്രാൻഡുകൾ തുടങ്ങാൻ ഇപ്പോളത്തെക്കാളും ചിലവ് കുറയുന്ന സാഹചര്യം ഉണ്ടാവണം. ഫുഡ് സപ്ലൈ കൂടിയാൽ മാത്രമേ ഫുഡ് ഡെലിവറി എന്നത് ഒരു വലിയ വിപണിയായി മാറുകയുള്ളൂ. സ്വിഗിയും സോമാട്ടോയും ഇത് പരിഹരിക്കുന്നത് ലോജിസ്റ്റിക്സ് വിഭാഗം കൃത്യമാക്കുന്നതിലൂടെയാണ്. റെബെൽ കിച്ചൻ ഇത് ചെയ്യുന്നത് ഉപഭോകൃത കേന്ദ്രികൃത നിലാപ്പാടിലൂടെയാണ് ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ബ്രാൻഡുകൾക്ക് എത്തിച്ചുകൊടുക്കുന്നത് വഴി. ക്യൂർ ഫുഡ്‌സും ഒരുതരത്തിൽ ഇത് തന്നെയാണ് ചെയ്യുന്നത് കൂടുതൽ ബ്രാൻഡുകളെ ഒരേ ക്ലൗഡ് കിച്ചന്റെ കീഴിൽ കൊണ്ടുവരുന്നു. മൊത്തത്തിൽ നോക്കിയാൽ ഇവരെല്ലാം ചെയ്യാൻ ശ്രമിക്കുന്നത് ഒന്ന് തന്നെയാണ് ആളുകൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കുന്നു. ഇത് വലിയൊരു വിപണിയായി മാറാൻ മിക്ക കമ്പനികളും ചെയ്യുന്നത് ഓപ്പറേഷൻ ബുദ്ധിമുട്ടുകളും സ്റ്റാഫിന്റെ മേലുള്ള ആശ്രയത്വം കുറക്കുകയും ആണ്. അതായത് റെബെൽ കിച്ചൻ ഷെഫുകൾക്ക് പകരം മെഷീനുകൾ കൊണ്ട് വന്നു കഴിഞ്ഞു. ഇതോടെ മനുഷ്യ ആശ്രയത്വം കുറക്കുകയും അതുമൂലം വരുന്ന പ്രശ്നങ്ങളെ ആദ്യമേ ഇല്ലാതാക്കാനും കഴിയുന്നു. ഇങ്ങനെയാണ് റെബെൽ കിച്ചൻ 900 കോടിയുടെ സാമ്രാജ്യം കെട്ടിപ്പെടുത്തത്.

Category

Author

:

Jeroj

Date

:

ജൂൺ 8, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top