കാത്തിരിപ്പിന് വിരാമം… ഐ.പി.ഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്..

അബുദാബി, സൗദി ഷെയർ മാർക്കറ്റിലേക്കാണ് ലുലു ഗ്രൂപ്പ് ചുവടുവയ്ക്കുന്നത്

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണൽ വലിയതോതിലുള്ള ആദ്യ ഷെയർ വില്‍പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഏകദേശം 16,700 കോടി രൂപ ലക്ഷമിട്ടുള്ള (2 ബില്യണ്‍ ഡോളര്‍) ഇരട്ട ലിസ്റ്റിംഗാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
ലുലു ഷെയറുകൾ ലിസ്റ്റ് ചെയ്യാൻ സാധ്യതയുള്ളത് യു.എ.ഇയിലെ അബുദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിന് (ADX) പുറമേ സൗദി അറേബ്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവൂളിലും ആണ്. 2024ന്റെ രണ്ടാംപകുതിയില്‍ ആദ്യ ഷെയർ വില്‍പന നടത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്.

ബാങ്കിംഗ് പങ്കാളികൾ

ആദ്യ ഷെയർ വില്‍പന നടപടികള്‍ക്കുള്ള ബാങ്കിംഗ് പങ്കാളികളെയും ലുലു ഗ്രൂപ്പ് നിശ്ചയിച്ചു കഴിഞ്ഞു. എമിറേറ്റ്‌സ് എന്‍.ബി.ഡി ക്യാപ്പിറ്റല്‍, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്‌സ് എന്നിവയാണ് ലുലു ഗ്രൂപ്പ് ഐ.പി.ഒയുടെ ബാങ്കിംഗ് പങ്കാളികള്‍. ധനകാര്യ ഉപദേശകര്‍ ആയി വരുന്നത് മോലീസ് ആന്‍ഡ് കോ (Moelis & Co) ആയിരിക്കും. ഇതുവരെ ബാങ്കുകളോ ലുലു ഗ്രൂപ്പോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

” യൂസഫലിയും ലുലു ഗ്രൂപ്പും*

എം.എ. യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പിന് നിലവില്‍ 20ലേറെ രാജ്യങ്ങളിലായി 260ലധികം ഔട്ട്‌ലെറ്റുകളുണ്ട്. ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങിയവ കമ്പനിയുടെ പരിധിയിൽ ഉൾപ്പെടുന്നു.

2020ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലുലു ഗ്രൂപ്പിന്റെ മൂല്യം 5 ബില്യണ്‍ ഡോളറാണ് (ഏകദേശം 41,700 കോടി രൂപ). അബുദാബി രാജകുടുംബത്തിന്റെ പക്കല്‍ ഉള്ള ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഷെയറുകളുടെ മൂല്യം 100 കോടി ഡോളറിനുമേല്‍ വരുന്നതാണ് (8,350 കോടി രൂപ).

വികസന ലക്ഷ്യങ്ങളുടെ മുന്നോട്ടുള്ള പാത

ലുലു ഗ്രൂപ്പ് ജി.സി.സി രാഷ്ട്രങ്ങളിലും ഈജിപ്റ്റിലും മറ്റ് രാജ്യങ്ങളിലും സാന്നിദ്ധ്യം അറിയിക്കാനും വികസിപ്പിക്കാനും ഉള്ള ഒരുക്കങ്ങളിലാണ്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയില്‍ ഇതിനകം 2.41 ബില്യണ്‍ ഡോളർ (20,000 കോടിയിലധികം രൂപ) നിക്ഷേപിച്ചിട്ടുള്ള കമ്പനി, 2025ഓടെ ഇത് 6.03 ബില്യണ്‍ ഡോളറായി (50,000 കോടി രൂപ) ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഗള്‍ഫ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 70,000ലേറെ ജീവനക്കാരുള്ള ലുലു ഗ്രൂപ്പിൻ്റെ 2022ലെ വാര്‍ഷിക വിറ്റുവരവ് 8 ബില്യണ്‍ ഡോളറാണ് (66,750 കോടി രൂപ).

Category

Author

:

Amjad

Date

:

മെയ്‌ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top