മ്യൂച്ചൽ ഫണ്ടുകളെ പറ്റി മിക്കവർക്കും ഇന്നൊരു ധാരണ ഉണ്ടാകും.നേരിട്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന റിസ്ക് ഒഴിവാക്കാൻ ആളുകൾ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു.മ്യൂച്ചൽ ഫണ്ടുകൾ ഒരു ഒറ്റ ഓഹരിയിൽ അല്ല ,പകരം ഒരു കൂട്ടം ഓഹരികളിൽ ആണ് നിക്ഷേപം നടത്തുന്നത്. സമാന രീതിയിൽ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന, മൂന്നു മലയാളിൽ ചേർന്ന് 2023 മാർച്ചിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ആണ് ബിറ്റ്സേവ്. മ്യൂച്ചൽ ഫണ്ടുകൾ മാനേജ് ചെയ്യുന്ന ഫണ്ട് ഹൗസുകളെ പോലെ ബിറ്റ്സേവ് ക്രിപ്റ്റോ ഫണ്ട് മാനേജ് ചെയ്യുന്നു. വിദേശ രാജ്യങ്ങളിൽ ക്രിപ്റ്റോ മ്യൂച്ചൽ ഫണ്ടും, ക്രിപ്റ്റോ ഇടിഎഫ് ഉം ഒക്കെ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇത് ആദ്യമാണ്. സഖിൽ സുരേഷ് ,ആസിഫ് കട്ടകത്ത് ,വിഷ്ണു കാർത്തിക് എന്നിവർ ചേർന്ന് തുടങ്ങിയ ബിറ്റ്സേവ് എന്ന സ്റ്റാർട്ടപ്പ് ഇതിനോടകം തന്നെ 2 കോടി AUM മാനേജ് ചെയ്യുന്നുണ്ട്.
ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകൾ ആണ് ബിറ്റ്സേവ് പ്രൊവൈഡ് ചെയ്യുന്നത്. ആദ്യത്തെ ഫണ്ട് 2023 മാർച്ചിലാണ് അവതരിപ്പിച്ചത്. ബ്ലൂംബെർഗ് ഗാലക്സി ക്രിപ്റ്റോ ഇൻഡക്‌സ് ഫണ്ടിനെ അടിസ്ഥാനമാക്കി ആണ് ഇത് പ്രവർത്തിക്കുന്നത്. അത് കൂടാതെ 70 % ക്രിപ്റ്റോയിലും 30 % ഡിജിറ്റൽ ഗോൾഡിലും ഇൻവെസ്റ്റ് ചെയ്യുന്ന ഫണ്ടും ലഭ്യമാണ്. വൈകാതെ കൂടുതൽ ഫണ്ടുകൾ ആരംഭിക്കും. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത ക്യാസ്പർ വെൽത്ത് ആണ് പേരന്റ് കമ്പനി. ഇന്ത്യയിൽ ബാംഗ്ളൂർ ആസ്ഥാനമായി ആണ് ബിറ്റ്സേവ് പ്രവർത്തിക്കുന്നത്. പ്ലേയ് സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബിറ്റ്സേവ് ആപ്പ് ലഭ്യമാണ്.യുപിഐ / എൻഇഎഫ്ടി / ആർടിജിഎസ് എന്നിവ വഴി ഫണ്ട് ആഡ് ചെയ്യാം. മ്യൂച്ചൽ ഫണ്ടിലേത് പോലെ നിക്ഷേപിക്കുന്ന തുകക്ക് ആനുപാതികമായി യൂണിറ്റുകൾ ലഭിക്കും.nNAV പോലുള്ള ഇൻഫർമേഷൻസ് കാണുകയും ചെയ്യാം. ഫണ്ട് മാനേജ് ചെയ്യുന്നതിന് എക്സ്പെൻസ് റേഷ്യോ വരുന്നത് 1 .5 % ആണ്. ഒരുമാസത്തിനകം പിൻവലിച്ചാൽ 1% അധികം നൽകുകയും വേണം. ഡയറക്റ്റ് ആയി ക്രിപ്റ്റോകളിൽ നിക്ഷേപിക്കാൻ പേടിയുള്ളവർക്ക് റിസ്ക് കുറക്കാൻ ബിറ്റ്സേവിന്റെ ഫണ്ടുകൾ സഹായിക്കുന്നു. ക്രിപ്‌റ്റോ ഉൽപ്പന്നങ്ങളും എൻഎഫ്‌ടികളും ഇന്ത്യയിൽ റെഗുലേറ്റഡ് അല്ലാത്തതിനാളുള്ള റിസ്കും ഉണ്ടാകുമെന്ന് ഓർക്കുക. അതേ സമയം ലോയ്ഡ് ഓഫ് ലണ്ടന്റെ ഇൻഷുറൻസും ,ബൈനാൻസിന്റെ ഒരു ബില്യൺ ഡോളർ ഇൻഡസ്ട്രി ഫണ്ടിന്റെ കവറേജും ബിറ്റ്സേവിനുണ്ട്