പണത്തോടുള്ള നമ്മുടെ ചിന്താഗതിയും പണം കൈകാര്യം ചെയ്യുന്ന രീതിയും പണമുണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ശാസ്ത്രീയമായി പണത്തെ കൈകാര്യം ചെയ്യാൻ താല്പര്യമുളവർക്കും പേഴ്സണൽ ഫിനാൻസ് ഇഷ്ടപ്പെടുന്ന ആളുകൾക്കും തീർച്ചയായും വായിച്ചിരിക്കേണ്ടതും ഉപകാരപ്പെടുന്നതുമായ ചില പുസ്തകങ്ങളും ഒരു വരിയിലുള്ള സമ്മറിയും.
- തിങ്ക് ആൻഡ് ഗ്രോ റിച്ച് (Think and Grow Rich) – നെപ്പോളിയൻ ഹിൽ
ചിന്തകളാണ് പലപ്പോഴും പണമുണ്ടാക്കുന്നതിൽ നിന്ന് മനുഷ്യരെ തടയുന്നത്. മാനസികമായ ചില തടസ്സങ്ങൾ നീക്കി വിജയിക്കുമെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക.
- ദ സൈക്കോളജി ഓഫ് മണി (The Psychology of money) -മോർഗൻ ഹൗസൽ
പണമുണ്ടാക്കാനായി നമ്മുടെ പെരുമാറ്റത്തിൽ വരുത്തേണ്ട മാറ്റങ്ങളും ടിപ്സുകളുമൊക്കെയാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
- ദ ഇന്റലിജന്റ് ഇൻവെസ്റ്റർ (The Intelligent Investor) – ബെഞ്ചമിൻ ഗ്രഹാം
ഇൻവസ്റ്റിംഗിനെക്കുറിച്ചുള്ള ഗൃഹത്തായ ഒരു പഠനം. സ്വന്തമായ ഇൻവെസ്റ്റിങ് ഗെയിം കളിച്ച് പണം സമ്പാദിക്കുന്നതിനെക്കുറിച്ച് ഇതിൽ പറയുന്നു.
4.ഹൌ റിച്ച് പീപ്പിൾ തിങ്ക് (How Rich People Think) – സ്റ്റീവ് സീബോൾഡ്
ചിന്തയിലൂടെ പണമുണ്ടാക്കാൻ കഴിയുമെന്നും അങ്ങനെ ആർക്കും കോടീശ്വരനാകാമെന്നും ഇതിൽ പറയുന്നു.
- ദ റിച്ചെസ്റ്റ് മാൻ ഇൻ ബാബിലോൺ (The Richest Man in Babylon) – ജോർജ് എസ് ക്ലാസൺ
പെട്ടന്ന് അല്ലെങ്കിലും നിങ്ങൾക്ക് സമ്പന്നനാകാൻ കഴിയും. അതിനായി ആദ്യം പണം നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തുടങ്ങൂ.
- ദ ഓട്ടോമാറ്റിക് മില്ല്യണയർ (The Automatic Millionaire) – ഡേവിഡ് ബാച്ച്
പണം ഓട്ടോമാറ്റിക് ആയി ക്രമീകരിച്ചാൽ ജീവിതത്തിൽ നല്ല ഫിനാൻഷ്യൽ മാറ്റങ്ങൾ നടക്കുമെന്ന് പറയുന്നു.
- റിച്ച് ഡാഡ് പുവർ ഡാഡ് (Rich Dad Poor Dad)- റോബർട്ട് കിയോസ്സാക്കി
ആസ്തികൊണ്ട് നിങ്ങൾക്ക് പണം ലഭിക്കുന്നതും ബാധ്യതകൊണ്ട് പണം ചെലവാക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക എന്നതാണ് സമ്പത്ത് നേടാനുള്ള പ്രാഥമിക കാര്യം.
8 .ദ ലിറ്റിൽ ബുക്ക് ഓഫ് കോമ്മൺ സെൻസ് ഇൻവെസ്റ്റിങ് (The Little Book of Common Sense Investing)- ജോൺ സി. ബോഗിൾ
താഴ്ന്ന ചെലവിലുള്ള ഇൻഡക്സ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ നിക്ഷേപ മാർഗം.
- റിച്ച് ഹാബിറ്റ്‌സ് (Rich Habits) – തോമസ് കോർലി
നമ്മൾ ദൈനംദിനം ചെയ്യുന്ന കാര്യങ്ങളാണ് സമ്പത്ത് വർധിപ്പിക്കുന്നത്. - ഐ വിൽ ടീച്ച് യു ടു ബി റിച്ച് (I Will Teach You to be Rich) – രാമിത് സെതി
സമ്പത്ത് നേടാൻ രഹസ്യങ്ങൾ ഒന്നുമില്ല. നല്ല വീക്ഷണങ്ങളും ബുദ്ധിമുട്ടില്ലാതെ പണം കൈകാര്യം ചെയ്യാനുള്ള രീതികളുമാണ് സമ്പത്ത് നേടാനുള്ള മാർഗം. പണമുണ്ടാക്കാനായി ഒരു ചുവട് വയ്ക്കുമ്പോൾ തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങും.
- അൺഷേക്കബിൾ (Unshakeable) -ടോണി റോബിൻസ്
നിങ്ങൾക്ക് നിയന്ത്രിക്കാനാകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിക്ഷേപത്തിലും വിജയം കണ്ടെത്താം.