ഡെലിവറി ബോയ് വഴിയൊരുക്കിയ ₹34000 കോടിയുടെ കമ്പനി.. 3 മാസം കൊണ്ട് നേടിയത് 2325 കോടിയുടെ വരുമാനം

ഒരു സമയത്ത് ലഭിച്ച തിരിച്ചറിവിലൂടെ പിറവികൊണ്ട ഡെലിവറി സേവനങ്ങൾ നൽകുന്ന Delhivery എന്ന കമ്പനിയുടെ ബിസിനസ് യാത്ര തീർത്തും വ്യത്യസ്തമാണ്. സാന്ദർഭികമായി ആരംഭിച്ച ഈ ബിസിനസ് പെട്ടെന്നുള്ള വളർച്ചയും നിക്ഷേപകരുടെ വിശ്വാസവും അതിവേഗത്തിൽ നേടിയതോടൊപ്പം തന്നെ എട്ടു വർഷത്തിനുശേഷം യൂണികോൺ പദവിയിലേക്ക് ഉയർന്ന കമ്പനിയുടെ ഇന്നത്തെ മാർക്കറ്റ് വാല്യൂ 34000 കോടി രൂപയിൽ അധികമാണ്.

സാഹിൽ ബറുവ, സുരാജ് സാഹറൻ, മോഹിത് ടൻഡൺ, ഭവേഷ് മൻഗ്ലാനി, കപിൽ ഭാരതി എന്നിവർ ഒരുമിച്ച് 2011ൽ തുടക്കമിട്ട കമ്പനി, ഈയടുത്ത് മികച്ച ലാഭം കരസ്ഥമാക്കി. നിലവിൽ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തത് പ്രകാരം 34000 കോടി രൂപയിലധികം വരുന്ന മാർക്കറ്റ് വാല്യൂ ഉള്ള Delhivery, സപ്ലൈ ചെയിൻ സർവീസസ് സെഗ്മെന്റിലെ മുൻനിര കമ്പനിയാണ്. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കൺസ്യൂമർ, കൺസ്യൂമർ ടു കൺസ്യൂമർ സെക്ടറുകളിൽ കമ്പനി ബിസിനസ് നടത്തുന്നുണ്ട്.

സഹീൽ ബറുവ, സുരാജ് സഹാറാൻ എന്നിവർ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തതിലൂടെയാണ് കമ്പനിയുടെ തുടക്കം. റസ്റ്റോറൻറ് ബിസിനസ് നിർത്തുന്നതിനാൽ ജോലി നഷ്ടപ്പെടുന്ന ഡെലിവറി ബോയിയെ മനസ്സിലാക്കിയ ഇവർ ജോലി നഷ്ടപ്പെടാൻ പോകുന്ന ഡെലിവറി ഏജന്റുമാരെ ഒരുമിച്ചു ചേർത്തു. ഈ ഡെലിവറി നെറ്റ്‌വർക്കിൽ വലിയ തോതിൽ ഗ്യാപ്പ് തോന്നിയ ഇവർ അതിലൂടെ ലോജിസ്റ്റിക്സ് ബിസിനസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു.

ഡെലിവറി അസോസിയേറ്റ്സിനെ ഉൾപ്പെടുത്തി ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനി, ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി നൽകുമെന്ന് ഉറപ്പു നൽകി. ഇതിലൂടെ പിന്നീട് കൂടുതൽ റീട്ടെയിലർമാർ കമ്പനിയോട് സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ടുവന്നു.

കമ്പനി തുടങ്ങി രണ്ട് വർഷങ്ങൾക്ക് ശേഷം ഫാഷൻ റീടെയിലിങ്, ഗ്രോസറി റീടെയിലിങ് മേഖലകളിലേക്ക് കടന്ന Delhivery, ആമസോൺ പ്രൈം, ഫ്ലിപ്കാർട്ട് എന്നീ വലിയ കമ്പനികളുമായി ഇന്ന് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 15 റൗണ്ട് ഫണ്ടിങ്ങിലൂടെ 1.69 ബില്യൺ ഡോളർ കമ്പനി ധനസമാഹരണം നടത്തി. 2023 ഡിസംബർ വരെ 12 കോടി രൂപയുടെ ലാഭവും 2325 കോടി രൂപയുടെ വരുമാനവുമാണ് കമ്പനി നേടിയതെന്ന് ഫയലിംഗ് വിവരങ്ങൾ പ്രകാരം പുറത്തുവരുന്നു.

Category

Author

:

Amjad

Date

:

മെയ്‌ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top