ഒരു ഡെലിവറി ആപ്പ് പലചരക്ക് സാധനങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നത് പോലെ വേഗത്തിൽ എക്സ്പെർട്ട് അഡ്വൈസ് ലഭിച്ചാലോ. വളർന്നുവരുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പായ Topmate.io ഇത് യാഥാർത്ഥ്യമാക്കുന്നു.
ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ ലഭ്യമാകുന്ന ഈ പ്ലാറ്റ്ഫോം, മെന്റർഷിപ്പ്, കരിയർ ഉപദേശം, പ്രശ്നപരിഹാരം എന്നിവയ്ക്കായി വിദഗ്ധരെ നേരിട്ട് വിളിക്കാൻ ഉപയോക്താക്കളെ സ്റ്റാർട്ടപ്പ് പ്രാപ്തമാക്കുന്നു. 4.9-സ്റ്റാർ റേറ്റിംഗുള്ള Topmate.io ഇതിനകം 1 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വിശ്വസ്തതയോടെ ഉപയോഗിക്കുന്നുണ്ട്.
Topmate.io യുടെ മാർക്കറ്റിംഗ് ലീഡായ നിമിഷ ഛന്ദയാണ്, X-ൽ പുതിയ സേവനം പ്രഖ്യാപിച്ചത് , “Blinkit, Zepto, Instamart എന്നിവയുടെ കാലം അവസാനിച്ചു. കാരണം ഞങ്ങൾ 10 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുക മാത്രമല്ല – ഞങ്ങൾ മനുഷ്യരെ എത്തിക്കുകയാണ്. നിങ്ങൾ എറിയുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്കാൻ സാധിക്കുന്ന മനുഷ്യരെ. ഞങ്ങൾ നിങ്ങളുടെ സ്വപ്ന ജോലി നേടാൻ സഹായിക്കുകയാണ് – നിങ്ങളുടെ ആത്യന്തിക വളർച്ചയിൽ പങ്കാളികളാവുകയാണ്.”
“ഇനി ഊഹക്കച്ചവടമില്ല. അനന്തമായ ഗൂഗിൾ സെർച്ചുകളില്ല വിദഗ്ധരിലേക്ക് തൽക്ഷണ ആക്സസ് മാത്രം. ടോപ്മേറ്റിന്റെ 10 മിനിറ്റിനുള്ളിൽ മാർഗ്ഗനിർദ്ദേശത്തോടെ” എന്ന് ട്വീറ്റ് കൂട്ടിച്ചേർത്തു.