web S344-01

ബിസിനസ് തുടങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

ഒരുപാട് ബിസിനസ് ആശയങ്ങൾ മനസിലുണ്ടെങ്കിലും എപ്പോഴാണ് ബിസിനസിലേയ്ക്ക് ഇറങ്ങേണ്ടത്, മാർക്കറ്റ് അനുസരിച്ച് കൃത്യമായ സമയമേത് എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ പുതിയ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ ഉണ്ടാവും.

  1. എത്രയും വേഗം

ഒരുപാട് ഗവേഷണം ചിലപ്പോൾ ആശയക്കുഴപ്പത്തിലാക്കാം. സ്വയം വിശ്വസിച്ച് എത്രയും വേഗം ബിസിനസിലേയ്ക്ക് ഇറങ്ങാനാണ് പ്രശസ്ത സ്ട്രീമിങ് പ്ലാറ്റ്ഫോമായ റോട്ടൻ ടൊമാറ്റോസിന്റെ ഉടമസ്ഥൻ പാട്രിക് ലീ അഭിപ്രായപ്പെടുന്നത്.

2.ഉപഭോക്താക്കൾക്ക്‌ ആവശ്യമുള്ളത് നൽകാൻ നിങ്ങൾ തയ്യാറെടുക്കുമ്പോൾ!

ഉപഭോക്താക്കൾ ബിസിനസ് ഉടമസ്ഥരേക്കാൾ സമർദ്ധരാണ്. ഉപയോക്താക്കൾക്ക് ആവശ്യമായ ഒരു സേവനം തുടങ്ങുന്നതിനെക്കുറിച്ച് പദ്ധതിയിടുമ്പോൾ തന്നെ അവർക്ക് വേണ്ടതിനെക്കുറിച്ചുള്ള സൂചനകൾ നമുക്ക് ലഭിക്കും. ആ സമയത്ത്, നിങ്ങൾക്ക് ഒരു മികച്ച ഉൽപ്പന്നം, ബിസിനസ് മോഡൽ, സെർവീസുകൾ ഉപയോഗിച്ച് ബിസിനസ് തുടങ്ങാം.

  1. ഏറ്റവും മികച്ച ആശയം കണ്ടെത്തുമ്പോൾ!

വ്യത്യസ്തമായ ബിസിനസ് പരീക്ഷണങ്ങൾ നടത്തുകയും ബിസിനസ് മേഖലയിലെ ഒരു കൂട്ടം ആളുകളുമായി സംസാരിക്കുകയും ഗവേഷണം നടത്തുകയുമൊക്കെ ചെയ്തു കഴിയുമ്പോൾ ഏറ്റവും മികച്ച ബിസിനസ് ആശയം നിങ്ങൾക്ക് കണ്ടെത്താനാകും. ഖോസ്ല വെഞ്ച്വേഴ്സിന്റെ വിനോദ് ഖോസ്ലയുടെ അഭിപ്രായപ്രകാരം പ്രവർത്തിക്കാനുള്ള സമയമാണിത്. “ചില ഘട്ടങ്ങളിൽ, നിങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കില്ല, പക്ഷേ” എനിക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പോകുന്നില്ല, അതിനാൽ ഞാൻ അടുത്ത ഘട്ടത്തിലേക്ക് തീരുമാനമെടുക്കണം” എന്ന നല്ല നിലപാട് നിങ്ങൾക്കുണ്ടാകും.

4.നിങ്ങൾ ഒരു തീയതി നിശ്ചയിക്കൂ.

ഒരു കമ്പനിയുടെ കീഴിൽ മാനസിക സമ്മർദ്ദവുമായി ജോലി ചെയ്യുന്ന സമയത്ത് നിങ്ങളുടെ പക്കൽ വ്യത്യസ്തമായ, നൂതനമായ ഒരു ബിസിനസ് ആശയം ഉണ്ടെങ്കിൽ ഉറപ്പായും മുന്നോട്ട് പോകുക. തീയതി നിശ്ചയിച്ച് എത്രയും വേഗം നിങ്ങളുടെ ബിസിനസ് തുടങ്ങുക.

  1. നിങ്ങൾ ബിസിനസിൽ കുറച്ച് ചലനം സൃഷ്ടിക്കുമ്പോൾ!

സോഫ്റ്റ് ലോഞ്ചുകളിൽ തുടങ്ങി നിങ്ങളുടെ ബിസിനസ് പൂർണ്ണമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിസിനസിന് കുറച്ച് അംഗീകാരം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് സീക്രട്ടിൻ്റെ സ്ഥാപകൻ ക്രൈസ് ബേഡർ-വെക്സെലർ പറയുന്നു. തുടങ്ങാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ തന്നെ പുരോഗതി കണ്ടുതുടങ്ങും.

  1. നിങ്ങൾ നേരത്തെയുള്ള വിൽപ്പന ആരംഭിക്കുമ്പോൾ!

പ്രീ-സെയിൽ ആയാലും, സോഫ്റ്റ് ലോഞ്ചിൽ നിന്നുള്ള വരുമാനമായാലും ഉപഭോക്താക്കളിൽ നിന്ന് പണം നിങ്ങളിലേക്ക്‌ വരുന്നുണ്ടെങ്കിൽ ആരംഭിക്കാൻ മറ്റൊരു ദിവസം നിങ്ങൾ കാത്തിരിക്കേണ്ടതില്ല.

7.നിങ്ങൾ തയ്യാറായെന്ന് ആളുകൾ നിങ്ങളോട് പറയുമ്പോൾ!

പെരി ഗോർമാൻ ആർക്കൈവ്. ലി എന്ന ആശയം ആരംഭിച്ചപ്പോൾ, മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് എന്താണ് ഉള്ളതെന്ന് അറിയില്ലായിരുന്നു എന്ന് ഗോർമാൻ പറഞ്ഞു. എന്നാൽ, “പരിശീലനം നേടുന്നതിലൂടെയും വ്യത്യസ്ത കാര്യങ്ങൾ പഠിക്കുന്നതിലൂടെയും ഗവേഷണം ചെയ്യുന്നതിലൂടെയും എങ്ങനെ ഇത് കൂടുതൽ മൂല്യവത്തായ ഉൽപ്പന്നമാകുമെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങി”. ഗുണമേന്മ ഉള്ള ഉൽപ്പന്നങ്ങൾ, സെർവീസുകൾ നിങ്ങൾ കണ്ടെത്തിയാൽ അവ തീർച്ചയായും വിജയിക്കും.

നിങ്ങളുടെ ബിസിനസ്സ് ഉൾപ്പെടെ ഒന്നിനും സമയം കൃത്യമായി കണക്കാക്കാനാവില്ല. എന്നിരുന്നാലും, ന്യായമായ സമയപരിധിക്കുള്ളിൽ ഏറ്റവും മികച്ച സമയം മനസിലാക്കി പ്രവർത്തിക്കുക മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്.

Category

Author

:

Jeroj

Date

:

October 2, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top