ബൈജൂസിന്റെ മൂല്യം പൂജ്യമാണ്, നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടു: ബൈജു രവീന്ദ്രൻ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്‌ഫോം ആയിരുന്ന ബൈജൂസ് ആപ്പിന്റെ തകർച്ച ബിസിനസ് ഇന്ത്യക്ക് വളരെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോൾ ബൈജൂസ് ആപ്പിന്റെ മൂല്യം പൂജ്യമാണെന്നും നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടതായും ബൈജു രവീന്ദ്രൻ പറഞ്ഞു.

“അവിടെ തട്ടിപ്പ് ഇല്ല, തട്ടിപ്പ് ഉണ്ടായിരുന്നെങ്കിൽ ഫൗണ്ടേഴ്സ് പണം എടുക്കുമായിരുന്നു, ഞങ്ങൾ പണം വീണ്ടും കമ്പനിയിലേക്ക് റീഇൻവെസ്റ്റ്‌ ചെയ്യുകയാണ് ഉണ്ടായത് ” എന്നാണ് എഡ്ടെക് കമ്പനിയായ ബൈജുവിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വ്യാഴാഴ്ച നടന്ന പ്രസ് സമ്മേളനത്തിൽ പറഞ്ഞത്.

“ഇന്ന്, ബൈജുസിന്റെ മൂല്യം പൂജ്യമാണ്. നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടു,” കമ്പനിയുടെ പ്രയാസകരമായ ഈ ഘട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ദുബായിലെ തന്റെ വസതിയിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റിൽ ഒരു മാറ്റം കൊണ്ടുവരാൻ നിക്ഷേപകർ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2021 അവസാനത്തോടെ കമ്പനിയിലേക്കുള്ള പണം നിക്ഷേപിച്ച ഏക ആളുകൾ ഞങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. വളർച്ചാ സാധ്യതയെ
അവലോകനം ചെയ്ത രീതിയും വിവിധ വിപണികളിലേക്ക് കടന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Category

Author

:

Jeroj

Date

:

ഒക്ടോബർ 19, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top