ലെൻസ്‌കാർട്ടിന്റെ വിജയഗാഥ : ടാറ്റയെന്ന ഭീമനെ എങ്ങനെ പിന്നിലാക്കി

2016 ൽ രത്തൻ ടാറ്റ ഒരു സ്റ്റാർട്ടപ്പിൽ ചെറിയ ഒരു തുക നിക്ഷേപിക്കുമ്പോൾ അദ്ദേഹം പോലും കരുതി കാണില്ല ടാറ്റായെന്ന ഭീമന്മാരെക്കാൾ അഞ്ചു മടങ്ങ് വളരാൻ പോകുന്ന ഒരു സംരംഭമാകുമതെന്ന്. ടൈറ്റാൻ ഐ പ്ലസ് എന്ന ടാറ്റായുടെ ഭീമൻ ബ്രാൻഡിനേക്കാൾ മൂന്ന് വർഷം വൈകി തുടങ്ങിയും ഇന്ന് ടൈറ്റാൻ ഐ പ്ലസിന്റെ അഞ്ചു മടങ്ങ് വരുമാനമുള്ള കമ്പനിയായി എങ്ങനെയാണു ലെൻസ്കാർട്ട് വളർന്നതെന്നു നമുക്ക് നോക്കാം. കണ്ണട വിപണിയിൽ ഉണ്ടായിരുന്ന നാല് വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാണ് ലെൻസ്കാർട്ട് ഈ വിജയം കൈപിടിയിലാക്കിയത്. അതിനെല്ലാം മുൻപ് കണ്ണട വിപണിയെന്നാൽ എന്തായിരുന്നു എന്ന് അറിയണം. 2010 വരെ വിപണി അസംഘടിതമായിരുന്നു. ആളുകൾക്കു കണ്ണട വേണമെങ്കിൽ അടുത്തുള്ള കടയിൽ നിന്നും വാങ്ങുക എന്ന രീതിയായിരുന്നു. കണ്ണടക്ക് ഒരു ബ്രാൻഡ് എന്നതിനെ കുറിച്ച് ഇന്ത്യൻ മാർക്കറ്റുകൾ ചിന്തിച്ചുപോലും തുടങ്ങിയിരുന്നില്ല. ഇന്നും ഈ സ്ഥിതിക്ക് വലിയ വ്യത്യാസമില്ല 70 % കണ്ണട വിപണിയും കയ്യടക്കി വച്ചിരിക്കുന്നത് ഈ അസംഘടിത കടകൾ തന്നെയാണ്.

ലെൻസ്കാർട്ടിന്റെ പിന്നിലെ രസകരമായ കഥയെന്തെന്നാൽ ഇതിന്റെ സ്ഥാപകൻ പീയുഷ് ബൻസാൽ ഒരു കണ്ണട വിദഗ്ധനോ കണ്ണട വിപണിയുമായി എന്തെങ്കിലും രീതിയിൽ ബന്ധമുള്ള ആളോ അല്ല എന്നതാണ്. അദ്ദേഹം മൈക്രോസോഫിറ്റിൽ ഒരു ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഒരിക്കൽ മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗെയ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതാണ് പിയൂഷിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ബിൽ ഗേറ്റ്സ് അദ്ദേഹത്തിന്റെ ചില ഐഡിയകൾ പങ്കുവെക്കുകയും ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ചിന്തകൾ പങ്കുവെക്കുകയും ചെയ്തു. ഇതിനു ശേഷമാണു തനിക് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലേക്ക് പിയൂഷിനെ എത്തിയത്. ഇതോടെ അദ്ദേഹം ഇന്ത്യയിലേക് തിരിച്ച് എത്തുകയും വീട്ടിൽ തന്നെ ചെറിയ ഒരു സംരംഭം ആരംഭിക്കുകയും ചെയ്തു, ലെൻസുകാർട്ടല്ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംരംഭം. സെർച്ച് മൈ ക്യാമ്പസ് ഡോട്ട് എന്ന സൈറ്റ് ആയിരുന്നു. ഒരു കോളേജ് വിദ്യാർഥിക്കാവിശ്യമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു സൈറ്റ് ആയിരുന്നു അത്. കോളേജുകളെ കുറിച്ച് കോളേജിനടുത്തുള്ള താമസസൗകര്യങ്ങളെ കുറിച് അങ്ങനെ എല്ലാം അടങ്ങിയ ഒരു സൈറ്റ്. ഈ സംരംഭം ഒരു വിജയം തന്നെ ആയിരുന്നു. എന്നാലും താൻ ആഗ്രഹിച്ച ഒരു മാറ്റം സമൂഹത്തിൽ സൃഷ്ട്ടിക്കാൻ ഇതിനാവുന്നില്ല എന്ന് പിയുഷ് മനസിലാക്കി. അങ്ങനെയാണ് അദ്ദേഹം ഫ്ലയർ ഡോട്ട് കോം തുടങ്ങുന്നത് ലെൻസ്കാർട്ടിന്റെ ഒരു ആദ്യ പടിയാണ് ഫ്ലയർ എന്ന് പറയാം. എന്നാൽ ഇത് അമേരിക്കൻ മാർക്കറ്റിനു വേണ്ടി മാത്രം നിർമിച്ച ഒന്നായിരുന്നു. തങ്ങളുടെ ഡീലർമാരിലേക്ക് ഉത്പന്നം എത്തിക്കുകയും അവർ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഫ്ലയറിന്റേത്. ഇതും വിജയമായിരുന്നെങ്കിലും പിയുഷ് തൃപ്തിപ്പെടാൻ മാത്രം വലുതായിരുന്നില്ല. ഈ കാലത്താണ് തന്റെ സഹ സ്ഥാപകരായ അമിത്തിനെയും സുമീത്തിനേയും പിയുഷ് കണ്ടുമുട്ടുന്നത്. ഇവർ ഒന്നിച്ചാണ് വാലിയോ ടെക്നോളോജിസ് ആരംഭിക്കുന്നത്, കസ്റ്റമറുടെ ജീവിതനിലവാരം റീടൈലേഴ്‌സിനെ ഒഴിവാക്കിക്കൊണ്ട് ഉയർത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്ത്യൻ വിപണിയിലെ ഓൺലൈൻ വിപണിയുടെ സാധ്യതകളും തുറന്നുകൊണ്ടിരിന്ന സമയമായിരുന്നു അത്. ഇതു മനസിലാക്കികൊണ്ടാണ് ഇവർ ഒന്നിലധികം ബ്രാൻഡുകളുമായി ഒരു ഇ കോമേഴ്‌സ് പ്ലാറ്റുഫോം തുടങ്ങുന്നത്. ബാഗ് കാർട്ട്, ജുവൽ കാർട്ട്, ലെന്സ്കാർട്ട് എന്നിങ്ങനെ എല്ലാത്തിനും ബ്രാൻഡ് എന്ന ആശയം തുടങ്ങി. ഇവിടെയാണ് ആദ്യമായി ലെൻസ്കാർട്ടെന്ന സംരംഭത്തിന്റെ തുടക്കം. ഇതിന്റെ പണിപ്പുരയിൽ ഇരിക്കെയാണ് പിയൂഷിനു ഇന്ത്യൻ വിപണിയിൽ ഒരു വലിയ കണ്ണട ബ്രാൻഡ് ഇല്ല എന്ന സത്യം മനസിലാക്കുന്നത്. ആളുകൾ എന്ത് വാങ്ങുമ്പോളും ബ്രാൻഡ് ശ്രദ്ധിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അങ്ങനെയാണ് ഇന്ത്യയിൽ ഉടനീളം എല്ലാ വയസ്സിൽ ഉള്ളവർക്കും ഇഷ്ട്ടപെടുന്ന ഒരു കണ്ണട ബ്രാൻഡ് എന്ന ആശയത്തിലേക് എത്തുന്നത്. ഇതോടെയാണ് ഈ മൂവർ സംഗം മറ്റെല്ലാ സംരംഭങ്ങളും വിട്ട് ലെൻസ്കാർട്ടിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണട വിപണി അത്രമാത്രം വലുതാണ് എന്ന് അവർ മനസിലാക്കിയിരുന്നു. അന്ന് നിലവിൽ വിപണിയിൽ ഉണ്ടായിരുന്ന ടാറ്റ ഐ പ്ലസ് മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നു ഏക കോമ്പറ്റിഷൻ.

എന്നാൽ ഇന്ന് ഏകദേശം 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ കണ്ണട വിപണിയുടെ 30 % സംഘടിത മാർകെറ്റിൽ 25% വും ലെൻസുകാർട്ടിനാണ്. ഇന്ന് 3000 കോടിയോളം രൂപ വിറ്റുവരുള്ള കമ്പനിയാണ് ലെൻസ്കാർട്ട്. അതോടൊപ്പം ടൈറ്റാൻ ഐ വെയറിന്റെ അഞ്ച് മടങ്ങ് മാർക്കറ്റ് ഷെയറും ലാഭവും ഉള്ള കമ്പനിയാണ് ഇന്ന് ലെൻസ്കാർട്ട്. ഇങ്ങനെ പറയുമ്പോൾ ടൈറ്റാൻ പ്ലസ് മാത്രമല്ല ടൈറ്റൻ ഐ വെയർ എന്ന മുഴുവൻ കമ്പനിയെക്കാൾ ലാഭകരമാണ് ലെൻസ്കാർട്ട്. ഇതിൽ ടൈറ്റാന ഐ പ്ലസും ഫാസ്റ്റ് ട്രാക്കും ടൈറ്റാൻ ഗ്ലാസും എല്ലാം ഉൾപ്പെടും. ടാറ്റയുടെ ഐ കെയർ ഡിവിഷൻ വർഷാവർഷം 33 ശതമാനം വളർന്നപ്പോൾ ലെൻസ് കാട്ടിർന്റെത് വർഷാവർഷം 100% വളർന്നു. അങ്ങനെയാണ് ഇന്ത്യൻ കണ്ണട വിപണിയിലെ മാരുതിയാവാൻ പിയൂഷ് ലെൻസ് കാർട്ടും കൊണ്ട് ഇറങ്ങിത്തിരിച്ചത്. ഇനി നമുക്ക് ടൈറ്റാൻ ഐ പ്ലസിന് തീർക്കാൻ കഴിയാതിരുന്ന ഇന്ത്യൻ കണ്ണട വിപണിയിലെ 4 വലിയ പ്രശ്നങ്ങളെ കുറിച്ച് കേൾക്കാം.

ഇതിൽ ആദ്യത്തേത് ആസസിബിലിറ്റിയുടെ പ്രശ്നമായിരുന്നു. ഇന്ത്യ ലോകത്തെ തന്നെ ബ്ലൈൻഡ് ക്യാപിറ്റൽ എന്നാണ് അറിയപ്പെടുന്നത്. ലോകത്ത് കാഴ്ച പ്രശ്നമുള്ള ആളുകളിൽ 40% വും ജീവിക്കുന്നത് ഇന്ത്യയിലാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ ലെൻസ്കാർട്ട് ലക്ഷ്യം വെച്ചിരുന്ന മാർക്കറ്റ് വളരെ വലുതാണ്. മാത്രമല്ല അവർ മത്സരിക്കുന്നതോ ടൈറ്റാൻ ഐപ്ലസ്മായും, ഇന്ത്യൻ തെരുവുകളിലെ സാധാരണ കണ്ണട കടകളുമായാണ്. ആദ്യം തീർക്കേണ്ട പ്രശ്നം വിതരണത്തിന്റെ അഥവാ ആസസിബിലിറ്റിയുടെതായിരുന്നു. അതുകൊണ്ടാണ് അവർ ഓൺലൈനും ഓഫ് ലൈനും ആയ വിപണിയെ കൂട്ടിയിണക്കി കൊണ്ടുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ D2C മോഡലിന് തുടക്കമിടുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരു പ്രത്യേകതയുണ്ട് അവർക്ക് തങ്ങൾ വാങ്ങുന്ന സാധനങ്ങൾ തൊട്ടു നോക്കി മനസ്സിലാക്കി വാങ്ങാൻ ആണ് ഇഷ്ടം. കണ്ണട വിപണിയിൽ ഇതുപോലെ തൊട്ടുനോക്കി വാങ്ങുന്ന ഒരു എക്സ്പീരിയൻസ് ഉണ്ടാക്കണമെങ്കിൽ അതിന് വലിയതോതിൽ ക്യാപിറ്റൽ ആവശ്യമാണ്. ഇതിനായി ലെൻസ്കാർട്ട് ആദ്യം മുതൽ ഇതുവരെ ഒരുപാട് ഇൻവെസ്റ്റേഴ്സിനെ കൊണ്ടുവന്നു. രത്തൻ ടാറ്റ ഐഎഫ്സി അസിം പ്രേംജി റോണി സ്ക്രൂവാല തുടങ്ങിയവർ മുതൽ ലോകത്തെ തന്നെ ഏറ്റവും വലിയ സാങ്കേതിക കേന്ദ്രീകൃത നിക്ഷേപ ഫണ്ടായ മാസസാൻസ് വിഷൻ ഫണ്ടും ലെൻസ് കാർട്ടിൽ ഇൻവെസ്റ്റ് ചെയ്തു. ഇതുവഴി അവർക്ക് ആദ്യ ടയറിലെ മാർക്കറ്റുകളിൽ എത്താൻ കഴിഞ്ഞു. പിന്നീടാണ് ടയർ 2 മാർക്കറ്റുകളിലേക്ക് വികസിപ്പിക്കുന്നത്. ഇന്ന് ലെൻസ് കാർട്ടിന് 200 സിറ്റികളിലായി 2000 സ്റ്റോറുകൾ ഉണ്ട്. ടൈറ്റാൻ ഐ പ്ലസിന് 200 സിറ്റുകളിൽ ആകെ 1000 സ്റ്റോറുകൾ മാത്രമാണുള്ളത്. ലെൻസ് കാർട്ട് സ്റ്റോറുകൾ ഇന്ത്യ ഇന്നുവരെ കാണാത്ത തരത്തിലുള്ളവയായിരുന്നു. ഏറെ വൈബ്രന്റ് ആയ ടെക്നോളജിയുടെ സഹായത്തോടുകൂടി നിൽക്കുന്ന വളരെ വിനയത്തോടുകൂടി പെരുമാറുന്ന സ്റ്റാഫുകൾ ഉള്ള സ്റ്റോറുകൾ ആയിരുന്നു. ഇതെല്ലാം മറ്റ് കണ്ണട സ്റ്റോറുകളിൽ നിന്നും ലെൻസ് കാർട്ടിനെ വ്യത്യസ്തമാക്കി. ഇതെല്ലാം ഓഫ്‌ലൈൻ മാർക്കറ്റ് സ്ട്രാറ്റജികൾ ആയിരുന്നു. ഇനിയുള്ളത് ഓൺലൈൻ മാർക്കറ്റ് ആണ്. ഓൺലൈൻ വിപണി ഇന്ത്യയിൽ തഴച്ചു വളരുന്ന കാലമായിരുന്നു അത്. ഇത് മനസ്സിലാക്കി ഉപഭോക്താക്കൾ എങ്ങനെയാണ് ഓൺലൈൻ വിപണിയിൽ പെരുമാറുന്നത് എന്ന് മനസ്സിലാക്കി കൊണ്ടാണ് ലെൻസ് കാർട്ട് തങ്ങളുടെ വെബ്സൈറ്റ് അവതരിപ്പിച്ചത്. 2017 ഇൽ അവർ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ കൊമേഴ്സ് ആപ്പ് കൊണ്ടുവന്നു. ടെക്നോളജിയുടെ സഹായത്തോടുകൂടി തങ്ങളുടെ ഫോണിൽ നമ്മുടെ മുഖത്ത് കണ്ണട വെച്ചാൽ എങ്ങനെയിരിക്കും എന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു ഫീച്ചർ കൊണ്ടുവന്നത് ലെൻസ് കാർട്ടിനെ ഒരുപാട് സഹായിച്ചു. കടയിൽ പോയി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് ഇതുവഴി അവർ ഒഴിവാക്കി. അതുപോലെതന്നെ വെറും 99 രൂപയ്ക്ക് നേത്ര വിദഗ്ധർ വീടുകളിൽ വന്ന് നേത്ര പരിശോധന നടത്തുന്ന സംവിധാനം അവതരിപ്പിച്ചു. ഇനി നിങ്ങൾ ഓരോ തവണയും ലെൻസ് കാർട്ടിൽ നേത്ര പരിശോധന നടത്തിയത് ഓർത്തു നോക്കൂ. ആ നേത്ര വിദഗ്ധർ ഏറ്റവും നല്ല സെയിൽസ് മാൻമാരുമായിരുന്നു ആയിരുന്നില്ലേ. അവർ പരിശോധിച്ച ഉടൻ തന്നെ നിങ്ങൾക്ക് ശ്രമിക്കാനായി ലെൻസ് കാർട്ടിന്റെ കണ്ണടകൾ നൽകും. നേത്ര പരിശോധനയ്ക്കുശേഷം ചെറിയ പേടിയിലിരിക്കുന്ന നിങ്ങൾ തീർച്ചയായും ഇപ്പോൾ തന്നെ ലഭ്യമായ ഈ കണ്ണടകൾ ശ്രദ്ധിക്കും. മൂന്നാമതായി അവർ ഫ്രീ ഹോം ട്രെയലുകൾ ആരംഭിച്ചു. വിവിധ തരത്തിലുള്ള കണ്ണടകൾ നിങ്ങളുടെ വീടുകളിലേക്ക് എത്തും. അതിൽ നിന്നും നിങ്ങൾക്ക് ഒരെണ്ണം വെച്ചുനോക്കി തെരഞ്ഞെടുക്കാം അവിടെ വച്ച് തന്നെ പൈസ കൊടുത്ത് അവ സ്വന്തമാക്കാനും സാധിക്കും. നാലാമതായി അവർ ഡെലിവറി മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഉറപ്പാക്കുകയും സൗജന്യ റിപ്പയർ സേവനങ്ങൾ നൽകുകയും ചെയ്തു. അവരുടെ അഞ്ചാമതും ഏറെ പോപ്പുലറും ആയ അവരുടെ മാർക്കറ്റ് സ്ട്രാറ്റർജി വൈറൽ റഫറൽ പ്രോഗ്രാം ആയിരുന്നു. ഉപഭോക്താക്കൾ തങ്ങളുടെ ഫോണിലെ കോൺടാക്ട് ഇവരുടെ ആപ്പുമായി സിങ്ക് ചെയ്യുകയാണെങ്കിൽ 50 മുതൽ 100 രൂപ വരെ ഉപഭോക്താവിന് ലഭിക്കുന്ന ഒരു സ്കീം ആയിരുന്നു അത്. ഇങ്ങനെ ചെയ്യുന്നത് വഴി ലെൻസ് കാർട്ടിന് ആറുമാസം കൊണ്ട് 200 മില്ലിയൻ ആളുകളുടെ ഡാറ്റാബേസ് ആണ് ലഭിച്ചത്. ഇത്രയും തന്നെ ആളുകളിലേക്ക് തങ്ങളുടെ മാർക്കറ്റിംഗ് ക്യാമ്പയിനുകൾ എത്തിക്കാനും ലെൻസ് കാർട്ടിന് കഴിഞ്ഞു. ഇതിലെ ഒരു ശതമാനം ആളുകൾ എങ്കിലും ഇത്തരം മാർക്കറ്റിംഗ് ക്യാമ്പയിനുകൾ വഴി ഇവരുടെ ഉപഭോക്താക്കളായാൽ അവർക്ക് രണ്ട് മില്യൺ കസ്റ്റമേഴ്സിനെ ലഭിക്കും. ഇത് ഇന്നത്തെ സമൂഹത്തിൽ നടപ്പിലാക്കാൻ കഴിയുമോ എന്നത് മറ്റൊരു ചോദ്യമാണ് എന്നാൽ അന്ന് ഇതൊരു വിജയമായിരുന്നു.

ഇനി ലെൻസ്കാർട്ട് പരിഹരിച്ച രണ്ടാമത്തെ പ്രശ്നം എന്താണെന്ന് നോക്കാം. അത് കണ്ണടകളുടെ താങ്ങാൻ ആവാത്ത വിലയായിരുന്നു. പിയൂഷിന് തങ്ങളുടെ സംരംഭം അത്രയും വലുതായിരിക്കണം എന്ന സ്വപ്നമായിരുന്നു ഉണ്ടായിരുന്നത്. ഇതിനായി ഇന്ത്യയിലെ ഒരു ശതമാനം പ്രീമിയം കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്തിയാൽ മതിയാകില്ല എന്ന പിയുഷ് മനസ്സിലാക്കി. പകരം അവർ ലക്ഷ്യം വച്ചത് ആവറേജ് ഇന്ത്യൻ കസ്റ്റമേഴ്സിനെയാണ്. ഇതിനായി കണ്ണടകളുടെ വില സാധാരണക്കാരന് താങ്ങാവുന്ന രീതിയിൽ ആക്കുകയും മൂല്യാധിഷ്ഠിത വിലനിർണയം നടപ്പിലാക്കുകയും ചെയ്തു. തങ്ങളുടെ ഉൽപ്പന്നം താങ്ങാവുന്ന വിലയുള്ള ഒന്നാണെങ്കിലും തങ്ങളുടെ സ്റ്റോറുകളിലേക്കും വെബ്സൈറ്റിലേക്കും എത്തുന്ന കസ്റ്റമേഴ്സിന് ഒരു പ്രീമിയം എക്സ്പീരിയൻസ് ഉറപ്പാക്കാൻ അവർ ശ്രദ്ധിച്ചു. 500 രൂപ മുതൽ കണ്ണടകൾ, 50% ഓഫറിൽ കണ്ണടകൾ എന്നിങ്ങനെയുള്ള ടാഗ് ലൈനുകൾ ആവറേജ് ഇന്ത്യൻ കസ്റ്റമറെ ആകർഷിച്ചു. തുടക്കത്തിൽ ആദ്യത്തെ ഫ്രെയിം ഫ്രീ ആയി വരെ അവർ നൽകിയിരുന്നു. കണ്ണട വ്യാപാരത്തിൽ എപ്പോഴും പൈസ ഉണ്ടാക്കാൻ കഴിയുന്ന മേഖല ഫ്രെയിം അല്ല ലെൻസുകളാണ്. അവിടെയാണ് ലെൻസ് കാർട്ട് ഏറെ ആകർഷകമായ വിലകുറഞ്ഞ ഫ്രെയിമുകൾ വഴി കസ്റ്റമേഴ്സിനെ സ്റ്റോറുകളിലേക്ക് എത്തിച്ച് വിലകൂടിയ ലെൻസുകൾ വാങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. കസ്റ്റമേഴ്സ് ഒന്നിലധികം ലെൻസ് വാങ്ങുന്നത് ഉറപ്പാക്കാൻ ഗോൾഡ് മെമ്പർഷിപ്പ് പോലെയുള്ള ഓഫറുകളും അവർ അവതരിപ്പിച്ചു. ഒരു ഫ്രെയിം വാങ്ങിയാൽ ഒന്ന് ഫ്രീ എന്ന തരത്തിലുള്ള ഓഫറുകൾ ആരെയും ആകർഷിപ്പിക്കുന്നതായിരുന്നു. ഇതുവഴി അവർക്ക് കുറെയധികം കസ്റ്റമേഴ്സിനെ ലഭിച്ചു. പ്രീമിയം എക്സ്പീരിയൻസ് തരുന്ന എന്നാൽ താങ്ങാവുന്ന വിലയിലുള്ള കണ്ണടകൾ വാങ്ങാൻ ലെൻസ് കാർട്ടിൽ തന്നെ പോകണം. ലെൻസ് കാർട്ട് സ്റ്റോറുകളിലെ പ്രീമിയം എക്സ്പീരിയൻസ് ഒരിക്കലും ഫ്രെയിമുകളുടെ വില കൂട്ടുന്നില്ല. ഇവിടെയാണ് ടൈറ്റാൻ ഐ പ്ലസ് പുറകിലായി പോയത്. ടൈറ്റാൻ പ്ലസ്ന്റെ സിഇഒ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഞങ്ങൾ ഇനി ഡിസ്കൗണ്ടുകൾ കൊടുക്കുന്നില്ല കാരണം അതല്ല ഞങ്ങളുടെ ബ്രാൻഡിന്റെ ഐഡന്റിറ്റി എന്നതാണ് എന്നാൽ ഇത് അവർക്ക് ഒട്ടും അനുകൂലമായി തീർന്നില്ല.

ഇനി ലെൻസ് കാർട്ട് പരിഹരിച്ച മൂന്നാമത്തെ വലിയ പ്രശ്നം അവബോധത്തിന്റേതാണ്. മിക്ക കമ്പനികളും ഒരു ഹൈപ്പ് സൃഷ്ടിക്കുന്നതിൽ വിജയിക്കും എന്നാൽ ഒരു ബ്രാൻഡിന് ഫാൻസിനെയും ഫോളോവേഴ്സിനെയും ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. ഒരു സ്റ്റാർട്ടപ്പ് ഇൻ ഹൗസ് ബ്രാൻഡുകൾ ഉണ്ടാക്കുന്നത് ഏറെ വിരളമായ ഒരു കാര്യമാണ്. വിൻസെന്റ് ചേസ് ജോൺ ജേക്കബ്സ് എല്ലാം ലെൻസ് കാർട്ടിന്റെ തന്നെ ഇൻഹൗസ് ബ്രാൻഡുകളാണ്. ഈ ബ്രാൻഡുകൾ എല്ലാം ഇന്നത്തെ മിക്ക സ്റ്റാർട്ടപ്പുകളുടെയും സംയോജിത വരുമാനത്തേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കുന്നവയാണ്. ഇത് പ്രസിദ്ധമായ ടാറ്റയുടെ തന്നെ സ്ട്രാറ്റർജികളിൽ ഒന്നാണ്. അതായത് വിവിധ മൂല്യങ്ങളിൽ ഉള്ള വിവിധ ബ്രാൻഡുകൾ നിർമ്മിച്ച് അവയെ വ്യത്യസ്തമായി മാർക്കറ്റ് ചെയ്യുക. ഉദാഹരണത്തിന് വെസ്റ്റ്സൈഡും സുഡിയോയും എടുക്കാം, വ്യത്യസ്തമായ മൂല്യത്തിലുള്ള ഒരേ ഉൽപ്പന്നത്തിന്റെ ഒരേ മാർക്കറ്റിൽ നിലനിൽക്കുന്ന രണ്ടു കമ്പനികളാണ് എന്നാൽ ഇത് രണ്ടും ടാറ്റയുടെ തന്നെ ഇൻഹൗസ് ബ്രാൻഡുകളാണ്. ഇവയെ രണ്ടു തരത്തിലാണ് മാർക്കറ്റ് ചെയ്യുന്നതും രണ്ടുതരത്തിലാണ് മാർക്കറ്റുകളിൽ എത്തിക്കുന്നതും.

ലെൻസ് കാർട്ട് ഇതിനായി പരസ്യങ്ങളിൽ വലിയ തുക ഇൻവെസ്റ്റ് ചെയ്തു. അവർ കണ്ണടകളെ ഒരു ആവശ്യകത എന്നതിലുപരി ഒരു ഫാഷൻ എലമെന്റ് ആയാണ് മാർക്കറ്റ് ചെയ്തത്. ഒരു കണ്ണട മാത്രം പോരാ എന്ന ചിന്തയിലേക് കസ്റ്റമേഴ്സിനെ എത്തിക്കാൻ ഇതുവഴി ലെൻസുകാർട്ടിന് സാധിച്ചു. ഇത് ടൈറ്റന് പോലും സാധിക്കാത്ത ഒന്നായിരുന്നു. ഇന്ന് ലെൻസ്കാർട്ടിന് 5000 തിലധികം വെറൈറ്റി ഫ്രെമുകളുടെ ശേഖരമുണ്ട്. ഇതുതന്നെയാണ് അവരുടെ USB യും. ഇതിന്റെ എല്ലാം ലക്ഷ്യം ഒരു കസ്റ്റമറിൽ നിന്നുതന്നെ ഒന്നിലധികം സെയിൽസ് ഉറപ്പാക്കുക എന്നതായിരുന്നു. ഇതിനായി ചെറിയ താരങ്ങളെ ഉപയോഗിച്ചാൽ പോരാ എന്ന് മനസിലാക്കി വലിയ താരമൂല്യവുമുള്ളവരെ തന്നെ പരസ്യത്തിന് ഉപയോഗിച്ചു. ഇപ്പോളത്തെ ബ്രാൻഡ് അംബാസിഡർ ആയ കരൺ ജോഹർ വലിയ ഒരു അട്രാക്ഷൻ ആയിരുന്നു. ഇതെല്ലാം ഉണ്ടെങ്കിലും ഷാർക്‌ ടാങ്കിൽ വന്നതായിരുന്നു ലെൻസ്കാർട്ടിനെ ഏറെ പരിചിതമായ ഒരു പേരാക്കിയത്. ഷാർക്‌ ടാങ്കിൽ പിയുഷ് ധരിച്ച ഫ്രെമുകൾ അന്വേഷിച്ച് കസ്റ്റമേഴ്സ് വരാൻ തുടങ്ങി പിയുഷ് തന്നെ ഒരു ബ്രാൻഡ് ആയി മാറുകയായിരുന്നു. കരൺ ജോഹറും പിയുഷും ഒന്നിച്ചുള്ള പരസ്യം ഏറെ വിജയമായിരുന്നു. ഇതിലൂടെ ലെനസ്കര്ട്ട് ഒരു പരിചിതമായ എളുപ്പത്തിൽ ലഭ്യമായ വിശ്വസ്തമായ ഒരു ബ്രാൻഡായി മാറാൻ സാധിച്ചു.

ലെൻസ്കാർട്ട് പരിഹരിച്ച നാലാമത്തെ വലിയ പ്രശനം യൂണിറ്റ് എക്കണോമിക്സിന്റെതായിരുന്നു. ലെൻസ്കാർട്ട് പോലെ ഒരു വലിയ സംരംഭത്തിന് സപ്ലൈ ചൈനും സ്റ്റോറുകളും മാനേജ് ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ലെൻസ്കാർട്ട് നന്നായി തന്നെ ഇത് പരിഹരിച്ചു. അടുത്ത തവണ ഒരു ലെൻസ്കാർട്ട് ഷോറൂമിലേക് ചെല്ലുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം AI ടെക്നോളജി ഏറെ നന്നായി ഉപയോഗിക്കുന്ന സ്ഥാപനമാണ് അത് എന്ന്. ലെൻസ്കാർട്ട് ഇൻവെന്ററി ട്രാക്കിങ്ങിനായി ബാർകോഡുകൾ മാത്രമല്ല AI ടെക്നോളജി കൂടെ ഉപയോഗിക്കുന്നു. സ്റ്റോറുകളിൽ സ്റ്റോക്കുകൾ ഇൻവെന്ററി ട്രാന്സിറ്റ്‌കൾ സെയിൽസ് ടാറ്റ പ്രോഡക്റ്റ് പെർഫോമൻസ് തുടങ്ങി നിലവിലെ ട്രെൻഡുകൾ വരെ എല്ലാം അവർ ട്രാക്ക് ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഫ്രെയിം വളരെ നന്നായി വിറ്റുപോകുന്നുണ്ടെങ്കിൽ അതിനുള്ള സ്റ്റോക്ക് ഉറപ്പുവരുത്താനും ഒരു ഫ്രെയിം അധികം വിറ്റുപോകുന്നില്ലെങ്കിൽ അതിനുള്ള സ്റ്റോക്ക് കുറയ്ക്കാനും ഓട്ടോമാറ്റിക് ആയി തന്നെ സിസ്റ്റം സജ്ജമാണ് . സ്റ്റോറുകളിൽ ഫ്രെമുകൾ അടുക്കി വെക്കുന്ന രീതി വരെ ട്രെൻഡുകൾ കേന്ദ്രികരിച്ചാണ് ഇത് സ്റ്റോറിൽ എത്തുന്ന കസ്റ്റമറെ ആകർഷിക്കാൻ ഏറെ സഹായിക്കുന്നു. ലെൻസ്കാർട്ട് ഫാക്ടറികൾ ലോകത്തെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഐവെയർ മാനുഫാക്ചട്യൂറിങ് യൂണിറ്റ് തുടങ്ങുന്നു എന്ന വാർത്തയും അടുത്തിടെ വന്നിരുന്നു. ജപ്പാനിലെ ഓൺഡേസ്‌ എന്ന d2c കൂടെ സ്വന്തമാക്കിയത് വഴി നിലവിൽ തന്നെ 500 സ്റ്റോറുകൾ ഇന്ത്യയുടെ പുറത്തുള്ള ലെൻസ്കാർട്ട് ഒരു ആഗോള ബ്രാൻഡായി മാറി കൊണ്ടിരിക്കുകയാണ്.

ചുരുക്കത്തിൽ ടൈറ്റാൻ ഐ പ്ലസിനേയും ലെൻസ്കാർട്ടിനെയും താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ വ്യത്യസ്തത അവരുടെ മാർക്കറ്റിങ് സ്ട്രെറ്റർജികൾ തന്നെയാണ്. പിയുഷ് ബൻസാൽ കണ്ട വലിയ സംരംഭം എന്ന ആശയമാണ് ഇതിനെല്ലാം പിന്നിൽ.

Category

Author

:

Jeroj

Date

:

ജൂൺ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top