web f231-01

ലോണുകൾ തിരിച്ചടച്ച് മടുത്തോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലോൺ ഭാരം കുറയ്ക്കാം

ലോണുകൾ തിരിച്ചടച്ച് മടുത്തോ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലോൺ ഭാരം കുറയ്ക്കാം

എത്ര പണം വരുമാനം ഉണ്ടെങ്കിലും ലോണടവുകൾ കാരണം ഒന്നിനും തികയാത്ത അവസ്ഥയാണ് മിക്കവർക്കും. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ നമ്മളെ സാമ്പത്തിക ഉയർച്ചയിൽ നിന്ന് പിന്നോട്ട് വലിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ലോൺ അടവുകളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

വായ്പകൾ തിരിച്ചടയ്ക്കുന്നതിന് മുൻഗണന നൽകണം

ആദ്യ ഘട്ടമെന്ന നിലയിൽ, നിങ്ങളുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിന് മുൻഗണന നൽകണം. കുടിശ്ശികയുള്ള എല്ലാ വായ്പകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഏറ്റവും പലിശയുള്ള തുകകൾ പെട്ടന്ന് അടയ്ക്കാൻ ശ്രമിക്കുക. ഏറ്റവും ചെലവേറിയ വായ്പ തിരിച്ചടച്ചുകൊണ്ട് ആരംഭിക്കുക. ഇത് മുന്നോട്ടുള്ള നിങ്ങളുടെ പലിശ ഭാരം കുറയ്ക്കും.

വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് വർദ്ധിപ്പിക്കുക

നിങ്ങളുടെ ലോണുകൾ വേഗത്തിൽ തിരിച്ചടയ്ക്കാനുള്ള ഒരു ലളിതമായ മാർഗ്ഗം നിങ്ങളുടെ വരുമാനം വർധിക്കുന്നതിനോടൊപ്പം EMI യും വർദ്ധിപ്പിക്കുക എന്നതാണ്. ഒരു കടം വാങ്ങുന്നയാൾക്ക് 8% സാലറി വർദ്ധനവ് ഉണ്ടായാൽ അയാൾക്ക് തൻ്റെ EMI-കൾ 5% വർദ്ധിപ്പിക്കാൻ കഴിയും. 11% പലിശ നിരക്കിൽ 20 ലക്ഷം രൂപയുടെ 20 വർഷത്തെ ഭവന വായ്പയുടെ ഇഎംഐ 20,644 രൂപയാണ്. കടം വാങ്ങുന്നയാൾ ഓരോ വർഷവും ഏകദേശം 1000 രൂപ വർധിപ്പിക്കണം. ഈ മിതമായ വർദ്ധനവിൻ്റെ ആഘാതം കുറച്ചുകാണരുത്. EMI യുടെ 5% വർദ്ധനവ് പോലും 20 വർഷത്തെ ലോൺ വേഗം അവസാനിപ്പിക്കുന്നു.

ചെലവേറിയ കടം തിരിച്ചടയ്ക്കാൻ അപ്രതീക്ഷിത നേട്ടങ്ങൾ ഉപയോഗിക്കുക

അധിക തുക എവിടെ നിന്നെങ്കിലും ലഭിച്ചാൽ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വാങ്ങാനോ ടി വി വാങ്ങാനോ ശ്രമിക്കാതെ നിങ്ങളുടെ കടം ആദ്യം തന്നെ വീട്ടാൻ ഉപയോഗിക്കുക.

ക്രെഡിറ്റ് കാർഡ് കുടിശ്ശിക EMI-കളാക്കി മാറ്റുക

ക്രെഡിറ്റ് കാർഡുകൾ സൗകര്യപ്രദമാണ്. കൂടാതെ നിങ്ങൾക്ക് 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റും നൽകുന്നു. എന്നാൽ കൃത്യസമയത്ത് അടയ്ക്കാതിരുന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലേക്ക് പലിശ ഉയരും.

കടം തിരിച്ചടയ്ക്കാൻ നിലവിലുള്ള നിക്ഷേപങ്ങൾ ഉപയോഗിക്കുക

നിങ്ങൾക്ക് കടബാധ്യത കൂടുകയാണെങ്കിൽ നിങ്ങളുടെ നിലവിലുള്ള നിക്ഷേപം ഉപയോഗിക്കാം. നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്നോ പിപിഎഫിൽ നിന്നോ വായ്പയെടുക്കാം. നിക്ഷേപത്തിൻ്റെ മൂന്നാം സാമ്പത്തിക വർഷം മുതൽ ബാക്കി തുകയിൽ നിന്ന് വായ്പയെടുക്കാൻ നിക്ഷേപകനെ അനുവദിക്കുന്നു.

ഏകീകരിക്കുക

നിങ്ങൾക്ക് ഒന്നിലധികം ലോണുകൾ ഉണ്ടെങ്കിൽ EMI-കളും പലിശ നിരക്കിലെ മാറ്റങ്ങളും ട്രാക്ക് ചെയ്യുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. EMI അടക്കാതിരുന്നാൽ പിഴപ്പലിശ കൂടാനും ക്രെഡിറ്റ് സ്‌കോർ കുറയാനും കാരണമാകും. ഇങ്ങനെയുള്ള സാഹചര്യത്തിൽ നിങ്ങളുടെ കടമെല്ലാം ഏകീകരിക്കുന്നത് പരിഗണിക്കുക.

ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക

എല്ലാ കടങ്ങളും തിരിച്ചടയ്ക്കുന്നത് വരെ ജീവിതശൈലിയിലും മാറ്റം ആവശ്യമാണ്. ആഡംബരങ്ങളും അനാവശ്യ ചെലവുകളും വെട്ടിക്കുറയ്ക്കുക എന്നാണ് ഇതിനർത്ഥം.

പലപ്പോഴും ചെറിയ കാര്യങ്ങളാണ് നന്നായി പോകുന്ന സാമ്പത്തികം വളരെ മോശമാക്കുന്നത്. നിങ്ങളുടെ ലോൺ തിരിച്ചടവുകൾ കൃത്യമായി പോകാനും ഉയർന്ന EMI-കൾ അടയ്‌ക്കുന്നതിന് ആവശ്യമായ പണം നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത്തരം ജീവിതശൈലി ക്രമീകരണങ്ങൾ ആവശ്യമായി വന്നേക്കാം.

Category

Author

:

Jeroj

Date

:

October 11, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top