16 വർഷം പഴക്കമുള്ള ഈ കമ്പനി റെസ്റ്റോറന്റ്, ക്ലൗഡ് കിച്ചൻ മേഖലകളിൽ റിബൽ ഫുഡ്സ്, ക്യൂർഫുഡ്സ്, ഈറ്റ് ക്ലബ് എന്നിവരുമായി മത്സരിക്കുന്നു.
കൊൽക്കത്തയിലെ ഫാസ്റ്റ് ഫുഡ് ശൃംഖലയായ വാവ്! മൊമോ, 2024-25 സാമ്പത്തിക വർഷത്തിൽ (FY25) INR 600 കോടി വരുമാനം കടക്കാൻ ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷത്തെ 416 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 2023-24 സാമ്പത്തിക വർഷത്തിൽ (FY24) വാവ്! മൊമോ 475 കോടി രൂപയുടെ വരുമാനത്തോടെ 14% വളർച്ച കൈവരിച്ചു. ഇപ്പോൾ കമ്പനി FY25-ൽ 650 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തേ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 37% വർധനവാണ്.
വ്യവസായം വ്യാപിപ്പിക്കാനും വരുമാനം വർധിപ്പിക്കാനുമായി, വാവ്! മൊമോ അടുത്ത 18 മാസത്തിനുള്ളിൽ 350 പുതിയ ഔട്ട്ലെറ്റുകൾ കൂടി ചേർക്കാൻ പദ്ധതിയിടുന്നു. കൂടാതെ, തങ്ങളുടെ ഫ്രോസൺ ഫുഡ് ബിസിനസും വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു. നിലവിൽ 650 ഔട്ട്ലെറ്റുകളാണ് വാവ്! മൊമോയ്ക്കുള്ളത്.
2008-ൽ ബിനോദ് കുമാർ ഹോമഗായി, സാഗർ ദര്യാനി, ഷാ മിഫ്തൗർ റഹ്മാൻ എന്നിവരാൽ സ്ഥാപിതമായ വാവ്! മൊമോ വാവ്! ചിക്കൻ, വാവ്! കുൽഫി, വാവ്! ചൈന എന്നീ ഫാസ്റ്റ് ഫുഡ് ബ്രാൻഡുകളും പ്രവർത്തിപ്പിക്കുന്നു. കൂടാതെ, ഇത് ഫ്രോസൺ ഫുഡ് ഉൽപ്പന്നങ്ങൾ FMCG വിഭാഗത്തിലൂടെ വിൽക്കുകയും ചെയ്യുന്നു. 16 വർഷം പഴക്കമുള്ള ഈ കമ്പനി റെസ്റ്റോറന്റ്, ക്ലൗഡ് കിച്ചൻ മേഖലകളിൽ റിബൽ ഫുഡ്സ്, ക്യൂർഫുഡ്സ്, ഈറ്റ് ക്ലബ് എന്നിവരുമായി മത്സരിക്കുന്നു.
സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളിലാണ് വാവ്! മൊമോ ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത്. എങ്കിലും, അടുത്ത വർഷം തന്നെ വാവ്! ഈറ്റ്സ് എന്ന സ്വന്തം ഡെലിവറി ആപ്പ് ലോഞ്ച് ചെയ്യാനുള്ള പദ്ധതിയും കമ്പനിയ്ക്കുണ്ട്.
കൂടാതെ, വാവ്! മൊമോ ബിരിയാണി വിപണിയിലേക്ക് കടക്കാനും ബെഹ്രൂസ് ബിരിയാണി (റിബൽ ഫുഡ്സ്), ഇത്മിനാൻ ബിരിയാണി (ബോക്സ്8), ബിരിയാണി ബൈ കിലോ എന്നിവരുമായി മത്സരിക്കാനും പദ്ധതിയിടുന്നു. തങ്ങളുടെ ക്വിക്-സർവ്വീസ് റെസ്റ്റോറന്റ് ശൃംഖലയുടെ സഹായത്തോടെ ബിരിയാണി വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.