വീട് വിറ്റ് തുടങ്ങിയ സംരംഭം : ഇന്ന് വരുമാനം 600 കോടി

വീട് വിറ്റ് തുടങ്ങിയ സംരംഭം : ഇന്ന് വരുമാനം 600 കോടി

സ്വന്തം വീട് വിറ്റ് തുടങ്ങിയ സംരംഭം വേറിട്ട ആശയം കൊണ്ട് രാഹുൽ സിംഗ് ഇന്ന് നേടുന്നത് 600 കോടി രൂപയുടെ വരുമാനമാണ്. ബിസിനസ് വിജയം എന്നതു കഠിനാധ്വാനത്തിന്റെ ഫലമാണ്. എന്നാൽ ഇത്തരം ഒരു റിസ്ക് എടുക്കാൻ പലരും തയ്യാറാകാറില്ല.

ഛത്തീസ്ഗഡ് സ്വദേശിയായ രാഹുൽ സിംഗിന്റെ കമ്പനിയുടെ പേര് ഇക്കോസോൾ ഹോം (EcoSoul Home) എന്നാണ്. മരത്തിന്റെ ഇലകൾ, മുള തുടങ്ങിയ വസ്തുക്കളിൽ നിന്ന് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയാന് ഇക്കോസോൾ ഹോം.

ഛത്തീസ്ഗഡിലെ ഒരു ഇടത്തരം കുടുംബത്തിലാണ് രാഹുൽ സിംഗ് ജനിച്ചത്. സർക്കാർ സ്‌കൂളിൽ നിന്നാണ് പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2005 -ൽ അദ്ദേഹം സൂറത്തിൽ നിന്ന് ബി.ടെക് പൂർത്തിയാക്കി. തുടർന്ന് ജംഷഡ്പൂരിലെ സേവ്യർ സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎ പഠിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം 2008 -ൽ അമേരിക്കയിലേക്ക് പറന്നു. ഒരു വർഷത്തോളം പല കമ്പനികളിലായി ജോലി ചെയ്തു.

യുഎസിൽ വെച്ച് കണ്ടുമുട്ടിയ അരവിന്ദ് ഗണേശൻ എന്ന യുവാവാണു രാഹുലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇരുവരും ചേർന്ന് 2020 -ൽ വാഷിംഗ്ടണിലാണ് ഇക്കോസോൾ ഹോം എന്ന ആശയത്തിനു തുടക്കമിട്ടത്. ആശയം നടപ്പാക്കുന്നതിനു രാഹുൽ ഫണ്ടിനായി ഒരുപാട് ഓടി. വിദേശത്ത് ഒരു ബിസിനസ് സ്ഥാപിക്കുന്നത് എളുപ്പമായിരുന്നില്ല. തുടർന്ന് മൂലധന സമാഹരണത്തിനായി അദ്ദേഹത്തിനു തന്റെ വീട് പോലും വിൽക്കേണ്ടി വന്നു.

എന്നാൽ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഈ ആശയം വൻ വിജയം ആയിരുന്നു. വിപണികളിൽ വൻ സ്വീകാര്യത ലഭിച്ചു. ബിസിനസ് ട്രാക്ഷൻ ലഭിക്കാൻ തുടങ്ങിയതോടെ കൂടുതൽ വിപുലീകരിക്കാൻ രാഹുൽ തീരുമാനിച്ചു. 2022 -ൽ അദ്ദേഹം കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങി. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, യുകെ, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇന്ന് ഈ ബിസിനസ് സാമ്രാജ്യം വളർന്നു നിൽക്കുന്നു.

വിവിധ സ്ഥലങ്ങളിൽ 150 -ലധികം നിർമ്മാണ യൂണിറ്റുകൾ ഇക്കോസോൾ ഹോംസിനുണ്ട്. കമ്പനി വഴി രാഹുൽ ഇതുവരെ 1.3 ദശലക്ഷം ടൺ പ്ലാസ്റ്റിക്കിൽ നിന്നും സംരക്ഷിച്ചു എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രകൃതിയിൽ നിന്നും കടമെടുത്ത ഈ ആശയത്തിന് ബിസിനസ് വിജയത്തോടൊപ്പം തന്നെ പരിസ്ഥിതി സഹായതിനും സാധിക്കുന്നു. ഇന്ന് ഇക്കോസോൾ ഹോം കമ്പനിയുടെ വിറ്റുവരവ് ഏകദേശം 600 കോടി രൂപയിലേറെയാണ്. റിസ്ക് എടുക്കൻ തയ്യാറുള്ളവർക് വിജയം ഉറപ്പാണെന്നതിന് ഉത്തമ ഉദാഹരണമാണ് രാഹുലിന്റെ കഥ

Category

Author

:

Jeroj

Date

:

ജൂൺ 11, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top