web 426-01

വൗ സ്‌കിൻ സയൻസ് നഷ്ടം 40% കുറച്ചു; 2025ൽ കൂടുതൽ ലാഭം നേടാൻ പദ്ധതി !

ബോഡി ക്യൂപ്പിഡ് പ്രൈവറ്റ്, അവരുടെ പ്രമുഖ D2C സ്കിൻകെയർ ബ്രാൻഡായ വൗ സ്‌കിൻ സയൻസ് 2023-24 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ നഷ്ടം 40% കുറച്ച്, 130.2 കോടി രൂപയാക്കി. മുൻവർഷം ഇത് 258.1 കോടി രൂപയായിരുന്നു. ഈ വർഷത്തെ വരുമാനത്തിൽ കുറവ് നേരിട്ടിട്ടും നഷ്ടം കുറയ്ക്കാൻ കമ്പനിയ്ക്കായി.

കമ്പനിയുടെ വാർഷിക ധനകാര്യ റിപ്പോർട്ട് അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 258.1 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 10% കുറഞ്ഞ് 233.5 കോടി രൂപയായി.

“ഈ സാമ്പത്തിക വർഷത്തിൽ കൂടുതൽ നഷ്ടം കുറയ്ക്കാൻ കണക്കുകൂട്ടുന്നു. Q4-ൽ ബ്രേക്ക്-ഈവൻ ലക്ഷ്യം വെച്ച് വരും വർഷങ്ങളിൽ പൂർണ്ണമായ ലാഭം ലക്ഷ്യമാക്കുന്നു… അടുത്ത കുറച്ച് വർഷങ്ങൾക്കു വേണ്ടിയുള്ള മതിയായ മൂലധന സംവരണവും ഞങ്ങളുടെ കൈവശമുണ്ട്. അതിനാൽ 2025-ൽ ശക്തമായ പ്രകടനം പ്രതീക്ഷിക്കുന്നു,” വൗ സ്കിൻ സയൻസ് സഹസ്ഥാപകനായ ചൗധരി പറഞ്ഞു.

2014-ൽ കരൺ ചൗധരി, മനീഷ് ചൗധരി എന്നിവരാൽ സ്ഥാപിതമായ വൗ സ്‌കിൻ സയൻസ് ബെംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. സ്കിൻ, ഹെയർ, ബാത്ത് & ബോഡി, ന്യൂട്രിഷൻ തുടങ്ങിയ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന സൗന്ദര്യ, വ്യക്തിപരിചരണ ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

2023-ലെ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ സൗന്ദര്യ, വ്യക്തിപരിചരണ വിപണി 2030-ഓടെ 28 ബില്ല്യൺ ഡോളർ വിപണിയായി മാറുമെന്ന് കണക്കാക്കപ്പെടുന്നു.

Category

Author

:

Jeroj

Date

:

നവംബർ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top