സിബിൽ സ്കോറിനെ കുറിച്ചുള്ള പരാതി എവിടെ കൊടുക്കും?

ചെറുതെങ്കിലും ഒരു വായ്പ എടുക്കണമെന്നുണ്ടെങ്കിൽ സിബില്‍ കനിയാതെ ഒരു രക്ഷയുമില്ല. അത്യാവശ്യത്തിന് വായ്പ എടുക്കാൻ ബാങ്കിൽ ചെല്ലുമ്പോഴാകും നിലവിലെ വായ്പ കൃത്യമായി അടച്ചിട്ടും സ്കോർ ഇല്ല എന്നറിയുന്നത്. കാരണം ചോദിച്ചാൽ ബാങ്കുകൾ കൈ മലർത്തും. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡിനെതിരെ (CIBIL) 2022 ഏപ്രിൽ 1 നും 2023 മാർച്ച് 31 നും ഇടയിൽ RBI ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ്റെ ഓഫീസുകൾ വഴി റിസർവ് ബാങ്ക് (RBI) 796 പരാതികൾ സ്വീകരിച്ചിട്ടുണ്ട്. ആർ ബി ഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് ബ്യൂറോയ്‌ക്കെതിരെ ഉയർന്ന പരാതികളാണ് ഇത്.

റിസർവ് ബാങ്ക് – ഇൻ്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിന് (RB-IOS) കീഴിൽ ലഭിച്ച പരാതികളുടെ എണ്ണം 2022-23 ൽ 68.24 ശതമാനം ഉയർന്ന് 703,544 ആയി ഉയർന്നതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട് പറയുന്നു. വായ്പകളും അഡ്വാൻസും ക്രെഡിറ്റ് കാർഡുകളും സംബന്ധിച്ച പരാതികളായിരുന്നു കൂടുതലും.

പരാതി എങ്ങനെ കൊടുക്കും?

പലർക്കും സിബിൽ സംബന്ധിച്ച പരാതികൾ എങ്ങനെ എവിടെ കൊടുക്കണമെന്നറിയില്ല.

ഓൺലൈനായി പരാതി ഫയൽ ചെയ്യാൻ, വ്യക്തികൾക്ക് ഈ വെബ്സൈറ്റ് https://cms.rbi.org.in സന്ദർശിക്കാം. അല്ലെങ്കിൽ CRPC@rbi.org.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇമെയിൽ വഴിയോ അല്ലെങ്കിൽ 14448 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ പരാതികൾ റജിസ്റ്റർ ചെയ്യാം. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർക്ക് ഒരു ഫോം പൂരിപ്പിച്ച് അയച്ചുകൊണ്ടും പരാതികൾ സമർപ്പിക്കാം. ഇത് വഴി ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ബ്യൂറോകളുടെ ഭാഗത്തുനിന്നുള്ള പിഴവുകളും, പ്രശ്നങ്ങളും റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ കൊണ്ടുവരാം.

**നിങ്ങളുടെ അറിവോടുകൂടി അല്ലാതെ ഏതെങ്കിലും തരത്തിലുള്ള Loan -കൾ എടുക്കുകയും അത് മുടങ്ങുകയും ചെയ്യുന്നുണ്ടോ എന്ന് അറിയാൻ ഇടയ്ക്കിടക്ക് Cibil score check ചെയ്യുന്നത് ഉചിതമായിരിക്കും. ഇപ്പോൾ Google pay പോലുള്ള platform – കളിൽ Cibil score check ചെയ്യാൻ പറ്റുന്നതാണ്.

Category

Author

:

Amjad

Date

:

മെയ്‌ 3, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top