സോമാറ്റോ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ പുതിയൊരു സംരംഭമായ കൺടിന്യൂ ആരംഭിച്ചു. ഇത് ശാരീരിക, മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു സംരംഭമാണ്. ഈ വർഷം ഏപ്രിലിൽ അപ്പ്സ്ലോപ്പെ അഡ്വൈസോർസ് എന്ന പേരിൽ ഇത് രജിസ്റ്റർ ചെയ്തുവെന്നും ദീപീന്ദർ ഗോയലാണ് ഭൂരിപക്ഷ ഓഹരിയുടമയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
“എന്റെ വ്യക്തിപരമായ ആരോഗ്യ, മാനസിക സംരക്ഷണത്തിനായുള്ള ടീം ആണ് ഇപ്പോൾ കൂടെയുള്ളത്. ഇപ്പോൾ അവർ പ്രവർത്തിക്കുന്നത് എനിക്ക് വേണ്ടിയാണ്. ഇതെനിക്ക് ജിമ്മിൽ പോകുന്നതുപോലെയാണ്. ഡോക്ടർമാരെ കാണേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നും ദീപീന്ദർ ഗോയൽ എക്സ് പ്ളാറ്റ്ഫോമിൽ കുറിച്ചു. സംരംഭത്തിനായി പുതിയ കാര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ കണ്ടെത്തലുകൾ ലോകത്തെ അറിയിക്കുമെന്നും ഗോയൽ കൂട്ടിച്ചേർത്തു.
ദീപീന്ദർ ഗോയൽ ഇപ്പോൾ ആരോഗ്യപരമായ സ്റ്റാർട്ടപ്പുകളിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. മുൻപ് അദ്ദേഹം അൾട്രാഹ്യൂമൻ എന്ന സ്റ്റാർട്ടപ്പിൽ 10 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഇത് ഹെൽത്ത് ട്രാക്ക് ചെയ്യുന്ന ഒരു ഒരു സംരംഭമാണ്.