ഐഐടി-ജെഇഇ പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ ദിവാൻഷു കുമാറിൻ്റെ ലക്ഷ്യം ഐഐടി-കാൻപൂരിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുക എന്നതായിരുന്നു. എന്നാൽ ആ സ്വപ്നം നടന്നില്ല. ഒരു മാർക്കിന്റെ വിത്യാസത്തിൽ പ്രവേശനം നഷ്‌ടപ്പെടുകയും പകരം മദ്രാസ് ഐഐടിയിൽ ചേരേണ്ടി വരുകയും ചെയ്തു.
എന്നാൽ ആ സ്വപ്നം നടക്കാതെ ജീവിതത്തിൽ വഴിത്തിരിവായി എന്ന് ദിവാൻഷു പറയുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും പ്രൊഡക്‌ട് ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി ഐഐടി-മദ്രാസിലെ അഞ്ചുവർഷത്തെ പഠനം അദ്ദേഹത്തെ ഒരു സംരംഭകനാകാനും കോളേജിൽ പഠിക്കുമ്പോൾ തന്നെ രണ്ട് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും കാരണമായി.
തൻ്റെ രണ്ടാം വർഷത്തിൽ ആരംഭിച്ച ഇൻവോൾവ് എന്ന ആദ്യ സ്റ്റാർട്ടപ്പ്, ഉയർന്ന ഗ്രേഡുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ ജൂനിയർമാരെ ഒമ്പത് മാസത്തെ ഫെലോഷിപ്പ് വഴി പഠിപ്പിക്കാനും ഉപദേശിക്കാനും സജ്ജമാക്കുന്നതായിരുന്നു.
കോളേജിലെ അവസാന വർഷത്തിൽ, മാൻഹോളുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനുള്ള ഒരു റോബോട്ടിനെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ദിവാൻഷു പ്രവർത്തനം ആരംഭിച്ചു.
“ജല, ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട്, സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ, ഈ മേഖലയിലെ ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന പ്രോജക്റ്റ് എനിക്ക് വളരെ രസകരമായി തോന്നി. ഞങ്ങൾക്ക് പ്രധാനമന്ത്രിയിൽ നിന്ന് ഒരു അവാർഡ് ലഭിച്ചു, ഒരു കോളേജ് പ്രോജക്റ്റിനപ്പുറത്തേക്ക് ഇത് കൊണ്ടുപോകാൻ ഇത് നല്ല സമയമാണോ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി, ”ദിവൻഷു കുമാർ പറയുന്നു.
ഈ ആശയമാണ് സോളിനാസ് ഇൻ്റഗ്രിറ്റിയുടെ പിറവിയിലേക്ക് നയിച്ചത്, ഐഐടി-മദ്രാസിൽ നിന്ന് ഉയർന്നുവന്ന ഒരു സ്റ്റാർട്ടപ്പ്, കാതലായ സുസ്ഥിരതയുള്ള ആഴമേറിയതും കാലാവസ്ഥാ-സാങ്കേതികവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നു.
ഒരു കോളേജ് പ്രോജക്‌റ്റിൽ നിന്ന് ഒരു സ്റ്റാർട്ടപ്പിലേക്ക്
സോളിനാസ് ഒരു കോളേജ് പ്രോജക്റ്റായാണ് ആരംഭിച്ചത്. ചെന്നൈയിലെ മാനുവൽ സ്‌കാവെഞ്ചർമാർക്ക് തൻ്റെ ടീം പദ്ധതി അവതരിപ്പിച്ചത് കുമാർ ഓർക്കുന്നു.
“അവതരണം കഴിഞ്ഞപ്പോൾ അവർ ചിരിക്കുന്നത് എനിക്കിപ്പോളും ഓർമയുണ്ട്. നമ്മൾ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ അവർ പരിഹസിക്കുന്നത് കണ്ടപ്പോൾ എൻ്റെ സങ്കടമുണ്ടായി. ഒരു മാൻഹോൾ അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് ഞങ്ങൾ ശരിക്കും കണ്ടിട്ടുണ്ടോ എന്നവർ ചോദിച്ചു, അത് കണ്ടിട്ടില്ല എന്നത് ഒരു കുറവാണ് എന്ന് എനിക്ക് മനസ്സിലായി. അവരുടെ നഖങ്ങളെയും ചർമ്മത്തെയും എങ്ങനെ അവരുടെ ജോലി ബാധിച്ചുവെന്ന് അവർ ഞങ്ങളെ കാണിച്ചുതന്നു, അർദ്ധരാത്രിയിൽ ഒരു ക്ലീനിംഗ് സൈറ്റിൽ അവരോടൊപ്പം ചേരാൻ ഞങ്ങളോട് ആവശ്യപ്പെട്ടു, ”അദ്ദേഹം ഓർമ്മിക്കുന്നു.
ടാസ്ക്കിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്താനുള്ള അതിയായ ആവേശം ലഭിച്ചത് അവരോടൊപ്പം സൈറ്റിൽ പോയതിന് ശേഷമാണ്.
പ്രാരംഭ പ്രോട്ടോടൈപ്പ് ഒരു ബയോ പ്രൊപ്പൽഷൻ അടിസ്ഥാനമാക്കിയുള്ള ചലന റോബോട്ടായിരുന്നു.അത് ദ്രാവകത്തിൻ്റെ സാന്ദ്രതയും വിസ്കോസും കുറവുള്ള സെപ്റ്റിക് ടാങ്കിനുള്ളിലേക്ക് പോകാൻ പാകമുള്ളതായിരുന്നു. എന്നാൽ മാൻഹോളുകളിലും ആഴമുള്ള സെപ്റ്റിക് ടാങ്കുകളിലും ഈ പരിഹാരം പ്രവർത്തിക്കില്ലെന്ന് ടീം മനസ്സിലാക്കി. ഇത് കുറച്ചുകൂടെ പ്രവർത്തിക്കുന്ന ഒരു പുതിയ പ്രോട്ടോടൈപ്പിന്റെ ഉല്പാദനത്തിലേക്ക് നയിച്ചു.
2018-ൽ, കുമാറും അദ്ദേഹത്തിൻ്റെ പ്രൊഫസറും അടുത്തതായി എന്തുചെയ്യണമെന്ന് ആലോചന നടത്തി-പ്രോട്ടോടൈപ്പ് ഒരു കോളേജ് പ്രോജക്‌റ്റായി ഉപേക്ഷിക്കണോ അതോ ഒരു സ്റ്റാർട്ടപ്പായി മുന്നോട്ട് കൊണ്ടുപോകണോ എന്ന ചിന്തയായി. ഈ സമയത്താണ്, മൊയ്‌നാക് ബാനർജി സഹസ്ഥാപകനായി ചേർന്നത് അവർ ഒരു ടീം കെട്ടിപ്പടുക്കാൻ തുടങ്ങി.
സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നത് നഗരങ്ങളിലെ ജല ശുചീകരണ മാനേജ്‌മെൻ്റിലെ ഒരു പ്രശ്‌നമാണെന്ന് കുമാർ ചൂണ്ടിക്കാട്ടുന്നു. ജലവും ശുചിത്വവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ജല പൈപ്പ് ലൈനുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, സെപ്റ്റിക് ടാങ്കുകൾ, മലിനജല പൈപ്പ് ലൈനുകൾ എന്നിവയുൾപ്പെടെ എല്ലാ സംവിദാനങ്ങളും ഭൂമിക്കടിയിലാണ്. അവരുടെ പരിശോധനയും ശുചീകരണവും പൂർണ്ണമായും മാനുവൽ അല്ല;, ഇന്നും, ചില സമയങ്ങളിൽ, ജോലികൾക്ക് മനുഷ്യ ഇടപെടൽ ആവശ്യമാണ്.
പ്രശ്നം എവിടെയാണെന്ന് നോക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ആശയം, അത് വേഗത്തിൽ ചെയ്യാൻ കഴിയുകയും ചെയ്യും. മലിനജലം ഒന്നിലധികം തവണ കവിഞ്ഞൊഴുകിയാൽ; എവിടെയാണ് ബ്ലോക്ക് സംഭവിച്ചത്? എന്തുകൊണ്ടാണ് അത് സംഭവിച്ചത്? ഭൂമിക്കടിയിൽ എന്തെങ്കിലും ഡിസൈൻ പ്രശ്നമുണ്ടോ? ഡാറ്റയും റോബോട്ടിക്‌സും പ്രയോജനപ്പെടുത്തുന്നതിലൂടെ ഈ വെല്ലുവിളികളെ നേരിടാൻ കഴിയുമെന്ന് ടീം നിഗമനം ചെയ്തു.
ദൂരവ്യാപകമായ സാങ്കേതിക പരിഹാരങ്ങൾ
സോളിനാസ് ഇൻ്റഗ്രിറ്റി നിർമ്മിച്ച ഹോംസെപ്, ഇന്ത്യയിലെ ആദ്യത്തെ സെപ്റ്റിക് ടാങ്കും മാൻഹോൾ ക്ലീനിംഗ് റോബോട്ടും ക്ലീനിംഗ് ബ്ലേഡുകളും , ഒരു സക്ഷൻ മെക്കാനിസവും, സംഭരണം, ഗതാഗത ഓപ്ഷൻ എന്നിവയുടെ കോമ്പോ ആയി വരുന്നു.
ഇതിനുശേഷം, സംഘം എൻഡോബോട്ട് വികസിപ്പിച്ചെടുത്തു-വെള്ളം, മലിനജലം, ഡ്രെയിനേജ്-എല്ലാത്തരം പൈപ്പ്ലൈനുകൾക്കുമായി ഒരു “എൻഡോസ്ക്കോപ്പി” റോബോട്ട് ആയിരുന്നു അത്. ഡാമേജുകൾ, വീഴ്ചകൾ അതുപോലെ എവിടെയാണ് കൃത്യമായി പ്രശനം എന്നിവ പരിശോധിക്കുന്നതിനായി റോബോട്ടിനെ സിസ്റ്റത്തിലേക്ക് അയയ്ക്കുകയും അത് കൃത്യമായ ഡാറ്റ തരുകയും ചെയ്യുന്ന മോഡൽ ആയിരുന്നു അത്.
മിക്ക ജലവിതരണ പൈപ്പ്ലൈനുകളും 80 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിലായതിനാൽ 90 മില്ലീമീറ്ററോളം വ്യാസമുള്ള പൈപ്പുകളിലേക്ക് എൻഡോ 90 ന് പോകാനാകും. പൈപ്പ്ലൈൻ പരിശോധനകൾക്കായി 12 നഗരങ്ങളിൽ എൻഡോ 90 ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്.
“നമുക്ക് മുന്നിൽ മറ്റൊരു വെല്ലുവിളി ഉയർന്നു – ബ്ലോക്കായി കിടക്കുന്ന തിരശ്ചീനമായ മലിനജല പൈപ്പ് ലൈനുകൾ എങ്ങനെ വൃത്തിയാക്കാം? ഇതിനായി, ACT-ൽ നിന്നുള്ള ഒരു ഗ്രാൻ്റ് ഉപയോഗിച്ച് ഞങ്ങൾ റീഹാബിലിയേഷൻ ബോട്ട് അല്ലെങ്കിൽ R-Bot വികസിപ്പിക്കുകയാണ്. ഇത് ഞങ്ങൾക്ക് ഒരു ഗെയിം ചേഞ്ചർ ആയിരിക്കും, കാരണം ഇതുവരെ തിരശ്ചീന സംവിധാനങ്ങൾ വൃത്തിയാക്കുന്നതിന് ശരിയായ പരിഹാരമൊന്നും ഉണ്ടായിട്ടില്ല, ”കുമാർ വിശദീകരിക്കുന്നു.
മുനിസിപ്പാലിറ്റികളുമായും O&M (ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ്) പ്ലെയറുകളുമായും ആർ-ബോട്ടിൻ്റെ വികസനവും വിന്യാസവും ത്വരിതപ്പെടുത്തുന്നതിന് പരിസ്ഥിതിയുടെ ഗ്രാൻ്റിനായുള്ള ACT സോളിനാസിനെ സഹായിക്കും.
ഈ കണ്ടുപിടുത്തങ്ങൾക്കൊപ്പം, സോളിനാസ് ഇൻ്റഗ്രിറ്റി, ഡിഫെക്റ്റ് കോഡിംഗ്, ഡിഫെക്റ്റ് ഗ്രേഡിംഗ്, റിസ്ക് അസസ്‌മെൻ്റ് എന്നിവ തിരിച്ചറിയുന്നതിനായി സോളിനാസ് ഇൻ്റഗ്രിറ്റി, സോപാധിക മൂല്യനിർണ്ണയത്തിനും ഡാറ്റ മാനേജ്‌മെൻ്റിനുമുള്ള ഡിജിറ്റൽ ക്ലൗഡ് എഐ ഡാഷ്‌ബോർഡായ സ്വാസ്തും പുറത്തിറക്കിയിട്ടുണ്ട്. ഇത് തകരാറുള്ള സ്ഥലത്തിൻ്റെ GIS ടാഗിംഗും പൈപ്പ് ലൈൻ ഓഡിറ്റിംഗും വാഗ്ദാനം ചെയ്യുന്നു.
എൻഡോബോട്ട് വഴി ശേഖരിക്കുന്ന ഡാറ്റ പ്രോസസ്സ് ചെയ്യുകയും, സ്വാസ്ത് ഡാഷ്‌ബോർഡിൽ ഒരു കസ്റ്റമൈസ്ഡ് റിപ്പോർട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. സൂക്ഷ്മതലത്തിലുള്ള ഈ സ്ഥിതിവിവരക്കണക്കുകൾ വെല്ലുവിളികൾ പ്രവചിക്കാനും കൃത്യസമയത്ത് നടപടിയെടുക്കാനും സഹായിക്കും. കുമാർ പറയുന്നു.
സ്വസ്ത് രണ്ട് സ്വകാര്യ കമ്പനികളുമായി വിന്യസിച്ചിട്ടുണ്ട്, സ്റ്റാർട്ടപ്പ് അതിൻ്റെ ക്ലയൻ്റ് ബേസ് ഉടൻ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“ഞങ്ങൾ ഗവൺമെൻ്റിന് രണ്ട് സ്ഥലങ്ങളിൽ സൗജന്യ പ്രവേശനം നൽകിയിട്ടുണ്ട്, പക്ഷേ ഇത് ഒരു സാങ്കേതികത നിറഞ്ഞ പരിഹാരമായതിനാൽ, ഏറ്റെടുക്കലിന് സമയമെടുക്കും,” കുമാർ അഭിപ്രായപ്പെടുന്നു.
സ്വകാര്യവൽക്കരണത്തിൻ്റെ നേട്ടങ്ങൾ
സ്വകാര്യവൽക്കരണം ഇപ്പോൾ പൈപ്പ് ലൈനുകൾ ഏതാനും പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണികൾക്കും പറ്റുന്ന പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ, സോളിനാസ് ഇൻ്റഗ്രിറ്റിക്ക് അതിൻ്റെ ശ്രമങ്ങൾ അളക്കാനുള്ള ശരിയായ സമയമാണിതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
“സ്വകാര്യവൽക്കരണം ഞങ്ങൾക്ക് വളരെ ഉപകാരപ്രദമായി, കാരണം തങ്ങളുടെ തൊഴിൽ ചെലവ് കുറയ്ക്കാനും ഡാറ്റയുമായി വരാനും കഴിയുന്ന ഒരു സാങ്കേതികവിദ്യ നിലവിലുണ്ടെന്ന് അറിഞ്ഞാൽ അവർക് ഇതിൽ ഏറെ താല്പര്യമുണ്ടാകും.
രണ്ടാമതായി, മാനുവൽ തോത്, ജൽ ജീവൻ മിഷനിൽ, അമത് മിഷൻ, മാനുവൽ സ്‌കാവഞ്ചേഴ്സിനെ ബോധവത്കരിക്കൽ തുടങ്ങി നയങ്ങളിലെ സർക്കാരിന്റെ നിക്ഷേപം വളരെ പ്രധാനമാണ്. കൂടാതെ, ഈ മേഖല അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ നിക്ഷേപം കാണുന്നു,” അദ്ദേഹം വിശദീകരിക്കുന്നു.
സാമൂഹിക ആഘാതത്തെ സംബന്ധിച്ചിടത്തോളം, മാനുവൽ സ്കാവെഞ്ചിംഗ് മൊത്തത്തിൽ നീക്കംചെയ്യാൻ സഹായിക്കുന്നതിന് പുറമെ, സോളിനാസിൻ്റെ റോബോട്ടിക് ഉൽപ്പന്നങ്ങൾ മലിനീകരണം തിരിച്ചറിയുന്നതിനും നിർദ്ദിഷ്ട പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും സഹായിക്കുന്നു.
“ഹുബ്ബ്‌ളിയിൽ, മലിനീകരണം, ചോർച്ച, തടസ്സം എന്നിവ തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ എൽ ആൻഡ് ടിയുമായി ചേർന്ന് പ്രവർത്തിച്ചു. രണ്ട് വർഷത്തോളമായി വെള്ളം കിട്ടാതെ കിടന്നിരുന്ന 1,000 നഗര ചേരി കുടുംബങ്ങൾക്ക് ഒടുവിൽ കുടിവെള്ളം കിട്ടി. ഓരോ കിലോമീറ്റർ പരിശോധനയ്ക്കും ഏകദേശം 400,000 മുതൽ 600,000 ലിറ്റർ വരെ വെള്ളം ലാഭിക്കാൻ കഴിയുന്നതിനാൽ ഇതുപോലുള്ള സാങ്കേതികവിദ്യ നഗരങ്ങളെ മാറ്റിമറിക്കാൻ കഴിയും, ”അദ്ദേഹം വിശദീകരിക്കുന്നു.
ഒമ്പത് സംസ്ഥാനങ്ങളിലെ 15-ലധികം നഗരങ്ങളിൽ സോളിനാസ് അതിൻ്റെ പ്രവർത്തനങ്ങൾ വിന്യസിച്ചിട്ടുണ്ട്. സർക്കാരുമായി നേരിട്ട് പ്രവർത്തിക്കാനുള്ള ടെൻഡറുകൾക്കും അപേക്ഷ നൽകിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഏഴ് റൗണ്ടുകളിലായി ധനസമാഹരണം നടത്തി.
“ഞങ്ങളുടെ പ്രധാന ശ്രദ്ധ ഇന്ത്യയാണ്, എന്നാൽ ഞങ്ങൾ ഇതിനകം മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിൽ പ്രേവേശിച്ചു തുടങ്ങിയിട്ടുണ്ട്. ഓർഡറുകളുടെ ചെറിയ ഭാഗങ്ങളിൽ നിന്ന് വലിയവയിലേക്ക് മാറുക എന്നതാണ് ഞങ്ങളുടെ സ്കെയിൽ തന്ത്രങ്ങളിലൊന്ന്. ഒരു കോടിയിലധികം പദ്ധതികളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് ”കുമാർ പറയുന്നു.