650 കോടി മൂല്ല്യമുള്ള ബ്ലൂ ടോക്കയ് ഇന്ത്യയുടെ 4000 കോടി വരുന്ന കോഫി വിപണിയെ കീഴ്പെടുത്തികൊണ്ടിരിക്കുകയാണ്. വാർഷിക വരുമാനത്തിൽ 130 കോടിയോടെ മുന്നേറുകയാണ് കമ്പനി. ബ്ലൂ ടോക്കയുടെ വിജയത്തെ കുറിച്ച് അറിയുന്നതിന് മുൻപ് കോഫി വിപണിയെ കുറിച്ച് അറിയണം.
വെള്ളം കഴിഞ്ഞാൽ പിന്നെ ലോകത്ത് തന്നെ ഏറ്റവുമധികം ആളുകൾ കുടിക്കുന്നത് കോഫിയാണ്. ഏറ്റവും മികച്ച പത്ത് വ്യാപാര ചരക്കുകളിൽ ഒന്നാണ് കോഫി. കോഫിയെ സംബന്ധിച്ച് അറബ് ഏഷ്യൻ രാജ്യങ്ങളിൽ ഒരു രസകരമായ കഥപോലുമുണ്ട് അതായത് പണ്ട് കാലത്ത് സ്ത്രീകൾക്ക് തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്നും വേർപിരിയാൻ ആകെ പറയാവുന്ന ഒരു കാരണം ഭർത്താവിന് കോഫി ഇഷ്ട്ടമല്ല എന്നതായിരുന്നു, കെട്ടുകഥയാണെങ്കിലും പുരാതന കാലം മുതൽ കാപ്പിക്കുള്ള പ്രാധാന്യം ഈ കഥ തെളിയിക്കുന്നു. കോഫി വിപണനത്തിൽ മൂന്നു കാലഘട്ടത്തിലായി സംഭവിച്ച മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. 1800 കളിലാണ് കോഫി ഒരു ഉത്പന്നം എന്ന നിലയിൽ വിപണനം ചെയ്യാൻ ആരംഭിച്ചത്. കഫീൻ നൽകുന്ന കിക്കിനെ കുറിച്ച് ആളുകൾ അറിഞ്ഞുവരുന്ന സമയമായിരുന്നു അത്. ഈ കാലത്ത് ബ്രാൻഡുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം 1971 ലാണ് സ്റ്റാർബക്ക്സ് പോലുള്ള വൻകിട കമ്പനികൾ കോഫി എന്ന ഉത്പന്നത്തെ റീബ്രാൻഡ് ചെയ്യുകയും കഫേകൾ തുടങ്ങുകയും ചെയ്തത്. അതോടൊപ്പം കോഫിയിൽ നിരവധി മാറ്റങ്ങൾ വരുത്തി ഫ്രാപാച്ചിനോ കാപ്പച്ചിനോ പോലുള്ള നിരവധി വാല്യൂ ആഡഡ് കോഫികളും കമ്പനികൾ കൊണ്ടുവന്നു.
മൂന്നാത്തെ പ്രധാന മാറ്റം ഉണ്ടായത് ആളുകൾ കൂടുതലായും തങ്ങൾ കുടിക്കുന്ന കോഫിയെ കുറിച്ച് അറിയാനുള്ള ആഗ്രഹം കാണിച്ച് തടുങ്ങിയപ്പോളാണ്.ഉപഭോക്താക്കൾക്ക് അവർ കുടിക്കുന്ന കോഫി എവിടെ നിന്ന് വരുന്നു ഏത് ഫാമിൽ നിന്ന് വരുന്നു ഉണ്ടാക്കുന്ന കാപ്പിക്കുരു ഫ്രഷ് ആണോ അത് തങ്ങൾക്ക് ആവശ്യമായ ഫ്ലേവറുമായി യോജിക്കുന്നതാണോ എന്നെല്ലാം ഉള്ള ആശങ്കകൾ ഉണ്ടാവാൻ തുടങ്ങി. അതോടെയാണ് സ്പെഷ്യലിറ്റി കോഫികൾ ജനപ്രിയമായി തുടങ്ങിയത്. തങ്ങൾക്ക് ആവശ്യമുള്ള ഫ്ലേവറിലും ഗുണനിലവാരത്തിലും കോഫി നൽകാൻ കഴിയുന്ന ബ്രാൻഡുകൾ ജനപ്രിയമായി മാറി തുടങ്ങി. സ്പെഷ്യലിറ്റി കോഫി അസോസിയേഷൻ ഓഫ് അമേരിക്ക നൂറിൽ 80 മാർക്ക് ആണ് ഇത്തരത്തിലുള്ള സ്പെഷ്യലിറ്റി കോഫികൾക്ക് നൽകുന്നത്.
എന്നാൽ ഇന്ത്യൻ വിപണിയിൽ വളരെ പതുക്കെയാണ് ഈ മാറ്റങ്ങൾ വന്നു തുടങ്ങിയത്. 2011ൽ ലോകം മൂന്നാമത്തെ ഘട്ടത്തിൽ നിൽക്കുമ്പോഴും ഇന്ത്യയിൽ രണ്ടാമത്തെ ഘട്ടം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അതായത് കഫേകൾ ജനപ്രിയമായി മാറിക്കൊണ്ടിരുന്ന ഘട്ടം. ഇന്ത്യയുടെ കോഫി വിപണി രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഒന്ന് വീട്ടിലുണ്ടാക്കുന്ന കോഫി അത് മിക്കവാറും ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്നവയാണ് ബ്രൂ നെസ്കഫെ പോലെയുള്ള ബ്രാൻഡുകൾ ആണ് ജനപ്രിയം. ഇന്നും കോഫി വിപണിയുടെ 70% വും ഇത്തരം ഇൻസ്റ്റന്റ് കാപ്പിപ്പൊടികളുടെ കയ്യിലാണ്. രണ്ടാമത്തേത് കഫേകളിൽ നിന്നുള്ള കാപ്പിയാണ്. കഫെ വിപണിയുടെ 50 ശതമാനവും കൈവച്ചിരുന്നത് കെഫെ കോഫീ ഡെയാണ്. ഇവർക്ക് രാജ്യത്തുടനീളം 1200 ഔട്ട്ലെറ്റുകൾ ഉണ്ടായിരുന്നു. 2012 ലാണ് ടാറ്റയുടെ പിന്തുണയുടെ സ്റ്റാർബക്സ് ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്. പ്രീമിയം കോഫി എക്സ്പീരിയൻസ് എന്നതായിരുന്നു സ്റ്റാർബക്ക്സിന്റെ പ്രത്യേകത. സ്പെഷ്യലിറ്റി കോഫി എന്നൊരു വിഭാഗം പോലും ഇന്ത്യൻ വിപണിയിലില്ലായിരുന്നു.
2012 കാലഘട്ടത്തിലാണ് ബ്ലൂ ടോക്കയുടെ സ്ഥാപകനായ മാറ്റ് ഇന്ത്യയിൽ എത്തുന്നത്. അദ്ദേഹം അമേരിക്കയിൽ ജനിച്ചു വളർന്ന ഒരാളായിരുന്നു. ചെന്നൈയിലെ ജോലിക്ക് വേണ്ടിയിട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ചെന്നൈ നിവാസികളായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അവിടെയുള്ള ഫിൽട്ടർ കോഫി സംസ്കാരത്തെ പറ്റി വളരെ നന്നായി അറിയുമെങ്കിലും , അമേരിക്കയിൽ ജനിച്ച വളർന്ന പ്രീമിയം കോഫി കുടിച്ചു ശീലിച്ച മാറ്റിന് ഇന്ത്യയിൽ ലഭ്യമായ കോഫി ഒട്ടും തൃപ്തികരമായി തോന്നിയില്ല. വിപണിയിൽ സ്പെഷ്യലിറ്റി കോഫികളുടെ അഭാവം മാറ്റ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് തന്റെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മാറ്റ് ഭാര്യ നമ്രതക്കൊപ്പം ബ്ലൂ ടോക്കയ് തുടങ്ങുന്നത്.
തങ്ങളുടെ ഡൽഹിയിലെ വീട്ടിൽ തുടങ്ങിയ ചെറിയ സംരംഭം ഇന്ന് രാജ്യത്തുടനീളം നൂറിൽ അധികം ഔട്ട്ലെറ്റുകളുള്ള ബിസിനസായി വളർന്നു കഴിഞ്ഞു. അവരുടെ ഫിലോസഫി വളരെ ലളിതമായിരുന്നു ഒരു ഉപഭോക്താവ് എന്ന നിലയിൽ നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഉൽപ്പന്നം വിപണിയിൽ ലഭ്യമല്ല എങ്കിൽ നിങ്ങൾ തന്നെ അത് ലഭ്യമാക്കാൻ തുടങ്ങണമെന്നത്.
ഇനി നമുക്ക് ബ്ലൂ ടോക്കയുടെ 3 വിജയരഹസ്യങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തേത് അവരുടെ വളരെ ഉയർന്ന ഗുണനിലവാരം തന്നെയാണ്. സ്ഥാപകനായ മാറ്റ് കോഫികളെ കുറിച്ച് ഏറെ റിസർച്ച് ചെയ്തു പഠിച്ചിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹം 100% അറബിക്ക കാപ്പികുരുകൾ മാത്രം ഉപയോഗിച്ചു. ലോകത്ത് തന്നെ ഏറ്റവും മികച്ച കാപ്പികുരുവായി തെരഞ്ഞെടുക്കപ്പെട്ടവയാണിത്. അതുപോലെതന്നെ ഫ്രഷ് ആയി റോസ്റ്റ് ചെയ്ത കോഫി ആളുകളുടെ വീട്ടിലേക്ക് എത്തിക്കാനും ഇവർ തയ്യാറായി. കോഫിയുടെ കാര്യത്തിൽ ബീൻസിനോളം തന്നെ പ്രധാനമാണ് റോസ്റ്റിങ്ങും. റോസ്റ്റിങ് എന്നാൽ വേണ്ടുന്ന സ്വാദിനനുസരിച്ച് പല ടെമ്പറേച്ചറുകളിൽ പലപ്പോഴായി കോഫി ബീൻസ് റോസ്റ്റ് ചെയ്ത് എടുക്കുന്നതാണ്. ഏറ്റവും നല്ല ക്വാളിറ്റി ഉള്ള ബീൻസ് ഉണ്ടെങ്കിലും റോസ്റ്റിങ് ശരിയല്ല എങ്കിൽ അതിന്റെ സ്വാധീനെ തന്നെ അത് ബാധിക്കും. ഉദാഹരണത്തിന് റോസ്റ്റ് ചെയ്ത് നാലാഴ്ചയ്ക്ക് ശേഷമാണ് നിങ്ങൾ ആ കാപ്പികുറി ഉപയോഗിച്ചിട്ടുള്ള കാപ്പി കുടിക്കുന്നത് എങ്കിൽ അത് സ്വാദിനെ വല്ലാതെ ബാധിക്കും. ഇത്തരത്തിൽ നാലാഴ്ചയുടെ വെല്ലുവിളി നേരിടാൻ ഇവർ ചെയ്തത് ആളുകൾ കോഫി ഓർഡർ ചെയ്തതിനുശേഷം മാത്രം റോസ്റ്റ് ചെയ്യുക എന്നതായിരുന്നു. ആ കാലത്ത് ഇങ്ങനെ ചെയ്തിരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതുമാത്രമല്ല ഏറ്റവും നല്ല ഗുണനിലവാരമുള്ള കാപ്പികുരുകൾ തങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിലും ഇവർ വിജയിച്ചു. ഈ ദമ്പതികൾ ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് പലപല ഫാമുകളും സന്ദർശിച്ച് കോഫി ബീനിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. പക്ഷേ അവ വരുന്നത് ചെറി പോലെയുള്ള ഒരു പഴത്തിനകത്തു നിന്നാണെന്ന് ചുരുക്കം ചിലർക്ക് മാത്രമേ അറിയുകയുള്ളൂ. ഇതിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന പല ഘടകങ്ങളുമുണ്ട് ആൾട്ടിറ്റ്യൂഡ് കാലാവസ്ഥ അങ്ങനെ പലതും. ഇവർ ഓരോ ഫാമും സന്ദർശിച്ച് ഇതെല്ലാം നല്ലതാണ് എന്ന് ഉറപ്പുവരുത്തുന്നു. ഈ കാരണം കൊണ്ടാണ് സ്റ്റാർബക്സ് പോലെയുള്ള വൻകിട കമ്പനികൾ സ്പെഷ്യാലിറ്റി കോഫികളിൽ നിന്ന് മാറി നിൽക്കുന്നത്.
പക്ഷേ മാറ്റ് തുടങ്ങുന്നത് ഇന്ത്യയിൽ നിന്നായതുകൊണ്ട് അദ്ദേഹത്തിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരുന്നു. കാരണം ഏറ്റവും കൂടുതൽ ഗുണനിലവാരമുള്ള കാപ്പിക്കുരു ലഭിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. പക്ഷേ ഇന്ത്യൻ കാപ്പി തോട്ടങ്ങളിൽ ഉണ്ടാവുന്ന കാപ്പിയുടെ 70% വും ഇന്നും പുറത്തേക്ക് എക്സ്പോർട്ട് ചെയ്യുകയാണ്. ഇവിടെയാണ് ബ്ലു ടോക്കയ് ഇന്ത്യൻ കർഷകർക്കും കയറ്റുമതിക്കാർക്കും ഇടയിൽ വന്നത്. തമിഴ്നാട് കേരള കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ 96% കാപ്പി ഉൽപാദനവും നടക്കുന്നത്. ഇവിടങ്ങളിൽ പോയി അവിടുത്തെ കർഷകരോട് കയറ്റുമതിക്കാർ നൽകുന്നതിലും മികച്ച വില തരാമെന്നും, ഓരോ പാക്കറ്റ് കാപ്പികുരുവിലും എസ്റ്റേറ്റിന്റെ പേര് കൊടുക്കാമെന്നും, ഏറ്റവും ഗുണനിലവാരമുള്ള കാപ്പി എങ്ങനെ ഉത്പാദിപ്പിക്കണം എന്നതിനെക്കുറിച്ച് ബോധവൽക്കരിക്കാമെന്നും പറഞ്ഞ് ഇവർ കർഷകർക്ക് മുന്നിൽ നീണ്ടുനിൽക്കുന്ന ഒരു പാർട്ണർഷിപ്പ് അവതരിപ്പിച്ചു. കുറച്ച് സമയം എടുത്തിട്ടാണെങ്കിലും കർഷകർ ഇതിന് തയ്യാറായി. ഇതോടെയാണ് ഇന്ന് കാണുന്ന ബ്ലൂ ടോകൈയുടെ ഏറ്റവും നല്ല ഗുണനിലവാരമുള്ള കാപ്പികുരുകൾ ലഭ്യമായി തുടങ്ങിയത്.
അവരുടെ രണ്ടാമത്തെ വിജയ രഹസ്യം ബന്ധങ്ങൾ സൂക്ഷിക്കാനുള്ള അവരുടെ കഴിവാണ്. ഉപഭോക്താക്കളുമായി മാത്രമല്ല സപ്ലൈസുമായും അവർ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ബ്ലൂ ടോകൈയുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ട്രാൻസ്പരൻസിയാണ്. ഇന്ത്യയിലെ കാപ്പി കർഷകരിൽ ഭൂരിഭാഗവും ചെറിയ ഭൂമിയിൽ കൃഷി നടത്തുന്നവരാണ്. ഇവര് പൂർണ്ണമായും കയറ്റുമതിക്കാരെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഇത്തരം ചെറുകിട കർഷകരെ ആരും തന്നെ അറിയുന്നില്ല. ഇവിടെയാണ് ബ്ലൂ ടോക്കയ് എല്ലാ കാപ്പിക്കൊരു പാക്കറ്റിലും അത് ഉൽപാദിപ്പിച്ച ഫാമിന്റെ പേര് അതായത് കർഷകരുടെ പേര് കൊടുക്കാൻ തുടങ്ങിയത്. ഇത് കേൾക്കുമ്പോൾ ചെറിയൊരു കാര്യമായി തോന്നാം എന്നാൽ നീണ്ടകാലത്തെ പാർട്ട്ണർഷിപ്പിന് ഇത് വളരെ ഉപകാരപ്രദമാണ്. കർഷകർക്ക് ഇതുപോലെ കൂടുതൽ ഡിമാൻഡ് ഉണ്ടാവുന്നുണ്ട്. കാരണം ഉപഭോക്താക്കൾക്ക് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാപ്പിക്കുരു ഉണ്ടാക്കുന്നത് എവിടെയാണെന്നും ആരാണെന്നും അറിയാൻ സാധിക്കും. ഇത് വിജയിക്കാൻ വലിയൊരു കാരണം ഇവരുടെ ഉപഭോക്താക്കൾ 27 നും 35നും വയസ്സിനും ഇടയിലുള്ള ചെറുപ്പക്കാരാണ് എന്നുള്ളതായിരുന്നു. ഈ ചെറുപ്പക്കാർ തങ്ങൾ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് തങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും വളരെ നന്നായി അറിയാൻ താല്പര്യമുള്ളവർ ആണ്. ഇത് മാത്രമല്ല ഉപയോഗിക്ക് എങ്ങനെ കാപ്പി ശരിയായ രീതിയിൽ കുടിക്കണം എന്ന് ബോധവൽക്കരിക്കുന്നതിലും ബ്ലൂ ടോക്കയ് മുൻകൈ എടുത്തിട്ടുണ്ട്. ബ്ലൂ ടോക്കയ് കാരണമാണ് ഇന്ന് രാജ്യത്ത് വലിയൊരു വിഭാഗം ആളുകൾക്ക് സ്പെഷ്യലിറ്റി കാപ്പികളോട് പ്രിയം കൂടി വന്നത്. ബ്ലൂ ടോക്കയുടെ വെബ്സൈറ്റിൽ പോയാൽ കാപ്പിയെ കുറിച്ചും എങ്ങനെ തയ്യാറാക്കണമെന്നും എങ്ങനെ കുടിക്കണം എന്നും അങ്ങനെ വേണ്ടുന്ന എല്ലാ വിവരങ്ങളും അതിൽ ലഭ്യമാണ്. അതായത് ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന കാപ്പികുടി വെച്ച് എത്ര മധുരത്തിൽ എത്ര കൈപ്പോട് കൂടി എത്ര ചൂടോടുകൂടി കുടിക്കണം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും കമ്പനി തന്നെ ലഭ്യമാക്കുന്നു. സ്പെഷ്യലിറ്റി കോഫികൾ ഉണ്ടാക്കുന്നത് ഒരു പ്രത്യേകതരം ഉപകരണം ഉപയോഗിച്ചിട്ടാണ്. കാപ്പികുരുവിനു മുകളിൽ ചൂടുവെള്ളം ഒഴിച്ച് അതിന്റെ ഫ്ലേവർ വെള്ളത്തിൽ ലയിച്ച് വെള്ളം താഴേക്ക് വീഴാൻ പാകത്തിലുള്ള ഒരു ഉപകരണം. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുന്നിൽ കാപ്പി ഉണ്ടാക്കാൻ പുതിയൊരു ഉപകരണം എന്ന ആശയം വിലപ്പോവില്ല എന്ന് മനസ്സിലാക്കിയ കമ്പനി മറ്റൊരു കാര്യം ചെയ്തു. ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിപ്പകൾ വെച്ച് ഇതേ ബ്രൂയിങ് പ്രോസസ് വീട്ടിൽ ചെയ്യാം എന്നവർ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പറഞ്ഞുകൊടുത്തു. ഇത് വലിയ വിജയമായിരുന്നു. മാത്രമല്ല ഈസി പോർക്ക് കോഫി എന്ന പേരിൽ യാതൊരു ഉപകരണങ്ങളും ആവശ്യമില്ലാത്ത തരം ഉൽപ്പന്നങ്ങളും അവർ വിപണിയിൽ എത്തിച്ചു. ഇങ്ങനെയാണ് ആക്സബിലിറ്റിയുടെ പ്രശ്നം ബ്ലൂ ടോക്കയ് പരിഹരിച്ചത്.
മൂന്നാമത്തെ അവരുടെ വിജയ രഹസ്യം ഉചിതമായ വിപുലീകരണമാണ്. അടിസ്ഥാനപരമായി ബ്ലൂ ടോക്കയ് ഒരു കോഫി ബ്രാൻഡ് ആണ് ഒരു കഫെ ബ്രാൻഡ് അല്ല. നിങ്ങൾ ശ്രദ്ധിച്ചു കാണും ബ്ലൂ ടോക്കയ്ക്ക് വളരെ ചുരുക്കം കഫേകളെ ഉള്ളൂ. വളരെയധികം വളർച്ച കൈവരിച്ച എങ്കിലും എല്ലാ സിറ്റിയിലും അവർ ഔട്ട്ലെറ്റുകൾ തുറന്നിട്ടില്ല. ഇതിന് കാരണം അവർ ടിയർ വൻ സിറ്റുകളിലെ ഉപയോക്താക്കളെ മാത്രം ലക്ഷ്യം വെക്കുന്നത് കൊണ്ടാണ്. കാരണം ബ്ലൂ ടോക്കയ് ഒരു പ്രീമിയം ബ്രാൻഡ് ആണ്. അതുകൊണ്ടുതന്നെ D2C ഓൺലൈൻ മോഡൽ മാത്രമല്ല ഒമിനി ചാനലും അവർ ആദ്യമേ തന്നെ ഉപയോഗിച്ചിരുന്നു. ഓരോ വർഷവും 80 പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് അവർ മുന്നോട്ടുപോകുന്നത്. രാജ്യത്തെ ടോപ് സിറ്റികളിൽ മാത്രം ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിനാൽ ഇത് വളരെ വലിയൊരു സംഖ്യയാണ്. നിലവിൽ 60% വരുമാനവും ഈ കഫെകളിൽ നിന്നാണ് വരുന്നത്. ഇതുമൂലം തന്നെ കോർപ്പറേറ്റ് ബിസിനസ്സുകൾക്കും ബ്ലൂ ടോക്കയിൽ വിശ്വാസം വർധിച്ചുവരികയാണ്. B2B മോഡലിലേക്ക് കടക്കുമ്പോൾ ഈ വിശ്വാസം വളരെ ഉപകാരപ്രദമാണ്. ഇവരുടെ കഫെയ്ക്ക് പുറത്തുള്ള വരുമാനത്തിൽ 50 ശതമാനവും B2B യിൽ നിന്നാണ് വരുന്നത്.
തങ്ങളുടെ വീട്ടിൽ ആരംഭിച്ച ഒരു ചെറിയ സംരംഭത്തിൽ നിന്നും 650 കോടി മൂല്യമുള്ള ബിസിനസിലേക്ക് ബ്ലൂ ടോക്കയ് വളർന്നത് ഈ മൂന്ന് വിജയരഹസ്യങ്ങൾ പിന്തുടർന്ന് കൊണ്ടാണ്.