ഒരു ഐഐടി അലുമിനിയാണ് രുചി കൽറ. ഐഐടി ഡൽഹിയിലാണ് ബി-ടെക് ബിരുദം അവർ പൂർത്തിയാക്കിയത്. പിന്നീട് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ എംബിഎയ്ക്ക് പോയി. അതിനുശേഷം കൽറ, മക്കിൻസി ആൻഡ് കമ്പനിക്ക് വേണ്ടി എട്ട് വർഷത്തിലേറെ ഒരു പാർട്ണർ ആയിട്ട് ജോലി ചെയ്തു.
ഒരു സ്ത്രീക്ക് എതിരെ വന്ന എല്ലാ ബുദ്ധിമുട്ടേറിയ തടസ്സങ്ങളെയും അതിജീവിച്ച് വിജയത്തിൽ എത്തിപ്പെട്ട കഥ ഏറെ ഇൻസ്പയറിങ് ആണ്. ഇന്ത്യയിലെ ഏറ്റവും വിജയകരമായ സ്റ്റാർട്ട്-അപ്പ് സ്ഥാപകരിലൊരാളായ രുചി കൽറ, തൻറെ ഭർത്താവ് ആശിഷ് മൊഹാപത്രയോട് കൂടെ നയിച്ച കഥ വലിയൊരു ഉദാഹരണമായി നിലനിൽക്കുന്നു.
ഐഐടി ഡൽഹിയിൽ നിന്ന് ടെക്‌നോളജിയിൽ ബിരുദം നേടിയ രുചി കൽറയുടെ അടുത്ത ലക്ഷ്യം ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ പൂർത്തിയാക്കുക എന്നതായിരുന്നു. മക്കിൻസിയിലെ ഒരു പാർട്ണർ എന്ന നിലയിൽ, അവധി എടുക്കുന്നതിന് മുമ്പ് എട്ട് വർഷത്തിലധികം കൽറ അവിടെ ജോലി ചെയ്തു.
2015-ൽ, ഭർത്താവ് മോഹപത്രയ്‌ക്കൊപ്പം റോ മെറ്റീരിയൽസും വ്യാവസായിക സപ്ലൈകളും മറ്റും വിൽക്കുന്ന B-2-B പ്ലാറ്റ്‌ഫോമായ ഓഫ് ബിസിനസിന് തുടക്കമിട്ടു.
കമ്പനിയുടെ മാർക്കറ്റ് മൂലധനം 44,000 കോടി രൂപയാണ് എന്നാണ് വാലുവേഷൻ കാണിക്കുന്നത്. OfBusiness-ൻ്റെ വായ്പാ വിഭാഗമായ Oxyzo Financial Services-ൻ്റെ CEO എന്ന നിലയിൽ അവർ 1 ബില്യൺ ഡോളർ (8200 കോടി രൂപ) മൂല്യത്തിൽ 200 ദശലക്ഷം ഡോളർ ഉയർത്തി.
അങ്ങനെ, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരേ സമയം രണ്ട് യൂണികോണുകൾ നിർമ്മിച്ച ആദ്യത്തെ ദമ്പതികളായി അവർ മാറി.
2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 197.53 കോടി രൂപയായി ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 312.97 കോടിയിലേക്ക് കുതിച്ചു. 2021-2022 വർഷത്തിൽ 60.34 കോടിയായിരുന്ന അവരുടെ ലാഭം കഴിഞ്ഞ വർഷം 39.94 കോടി രൂപയിലേക്ക് എത്തി.
2016ൽ അവർ മുന്നോട്ടുവെച്ച ഐഡിയ 73 നിക്ഷേപകർ നിരസിച്ചതായി ഇൻറർവ്യൂവിൽ അവർ പറഞ്ഞു. അവസാനം, അവർക്ക് അവരുടെ കമ്പനി പ്രവർത്തിപ്പിക്കാൻ ഒരാളെ മാത്രമേ ആവശ്യമുള്ളൂ, ബാക്കിയുള്ളത് എല്ലാം തന്നെ അവരുടെ തീരുമാനം അനുസരിച്ചാണ്.