WhatsApp Image 2024-05-01 at 11.57.20

അമുല്‍ പാൽ ഇനി അമേരിക്കയിലും..

മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ചിരിക്കുകയാണ് അമുല്‍.

അമേരിക്കയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ പ്രമുഖ പാൽ ഉൽപന്ന ബ്രാൻഡ്-അമുല്‍. ആദ്യമായി ഇന്ത്യക്ക് പുറത്തേക്ക് പാല്‍ ഉല്പാദനത്തിന് ഒരുങ്ങുകയാണ് ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്). അമുല്‍ പാലിന്റെ നാല് വേരിയന്റുകള്‍ ആയ അമുല്‍ താസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ സ്ലിം എന്‍ ട്രിം എന്നിവ ഇതിൻറെ ഭാഗമായി ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ മാർക്കറ്റിൽ അവതരിപ്പിക്കും.

എം.എം.പി.എയുമായി സഹകരിച്ച് അമുൽ

വർഷങ്ങളായി വിവിധതരം പാലുൽപന്നങ്ങൾ അമ്പതോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന അമുൽ ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് പാൽ ഉത്പാദിപ്പിക്കുന്നതെന്ന് ജി.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത പറഞ്ഞു. 108 വര്‍ഷം പഴക്കമുള്ള സഹകരണ സംഘടനയായ മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി (എം.എം.പി.എ) ഫെഡറേഷന്‍ ഇതിനുവേണ്ടി സഹകരിച്ചു.

മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പാല്‍ ശേഖരണവും സംസ്‌കരണവും കൈകാര്യം ചെയ്യുമ്പോള്‍, ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അമുല്‍ ഫ്രഷ് പാലിന്റെ മാർക്കറ്റിങ്ങിലും ബ്രാൻഡിങ്ങിലും മേല്‍നോട്ടം വഹിക്കും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഷിക്കാഗോ, വാഷിംഗ്ടണ്‍, ഡാലസ്, ടെക്സസ് തുടങ്ങിയ പ്രധാന നഗരങ്ങളെ തുടക്കത്തില്‍ ലക്ഷ്യമിടുന്ന കമ്പനി പ്രധാനമായും പ്രവാസി ഇന്ത്യക്കാരെയും ഏഷ്യന്‍ വിഭാഗക്കാരെയും കേന്ദ്രീകരിച്ചാകും വില്‍പ്പന നടത്തുക. കൂടാതെ പനീർ, തൈര്, മോര് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളും ഇവിടങ്ങളില്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

Category

Author

:

Amjad

Date

:

മെയ്‌ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top