ഇന്ത്യയിലെ അമസോൺ സെല്ലർ സർവീസസിന്റെ നഷ്ടം കുറച്ചു ; ചെലവ് കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് നോക്കാം !

ആമസോൺ ഇന്ത്യയുടെ വാണിജ്യ വിഭാഗത്തിന്റെ ബിസിനസ് പ്രവർത്തിപ്പിക്കുന്ന അമസോൺ സെല്ലർ സർവീസസ് 2024 സാമ്പത്തിക വർഷത്തിൽ (FY24) അതിന്റെ പ്രവർത്തനമികവിലും വരുമാനത്തിലും മികച്ച വളർച്ച കൈവരിച്ചു. അമസോൺ സെല്ലർ സർവീസസ് FY24-ലെ ചെലവുകളിൽ നിയന്ത്രണം വരുത്തുകയും കമ്പനിയുടെ വിജയകരമായ പ്രോഗ്രാമുകൾ, പരസ്യപ്രചാരണങ്ങൾ, ഉപഭോക്തൃകേന്ദ്രിത സേവനങ്ങൾ എന്നിവ മികച്ച രീതിയിൽ കൈകാര്യം ചെയ്തുമാണ് വരുമാനത്തിൽ വർധനവ് കൈവരിച്ചിട്ടുള്ളത്.

അമസോൺ സെല്ലർ സർവീസസ് വിവിധ ചെലവുകൾ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കാം.

ഗതാഗതവും വിതരണവും
ഇകോമേഴ്സ് മാർക്കറ്റ്‌പ്ലേസ് ആയതിനാൽ ഗതാഗതവും വിതരണവും കമ്പനിയുടെ ഏറ്റവും പ്രധാനവും ചെലവേറിയ വിഭാഗമായി തുടരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ₹7,487.9 കോടി ചെലവഴിച്ചപ്പോൾ FY23-ൽ ഇത് ₹6,863.1 കോടി ആയിരുന്നു (9% വർധന).

തൊഴിലാളികളുടെ ചെലവ്:
2024 സാമ്പത്തിക വർഷത്തിൽ തൊഴിലാളികളുടെ ശമ്പളത്തിലും മറ്റ് പ്രിവിലേജുകളിലും ചെലവഴിച്ചത് ₹2,771.2 കോടി. ഇത് FY23-ലെ ചെലവിനേക്കാൾ 0.8% കുറവാണ്.

നിയമസംബന്ധമായ ചെലവുകൾ:
FY24-ൽ നിയമസംബന്ധമായ കാര്യങ്ങളിൽ ചെലവഴിച്ചത് ₹3,530.2 കോടി, FY23-ൽ ഇത് ₹3,598.8 കോടി ആയിരുന്നു (2% കുറവ്).

പരസ്യം:
FY24-ൽ പരസ്യത്തിനും പ്രചാരണത്തിനും ചെലവഴിച്ചത് ₹3,586.1 കോടി. FY23-ൽ ഇത് ₹3,209 കോടി ആയിരുന്നു. 12% ഉയർന്നു.

പലവിധ ചെലവുകൾ:
മറ്റ് ചെലവുകൾ FY24-ൽ ₹5,132.4 കോടിയായി, FY23-ലെ ₹4,875.8 കോടിയിൽ നിന്ന് 5% ഉയർന്നത്.

ഇത് കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ കമ്പനി 83 കോടി പുതിയ ഓഹരികൾ പുറത്തിറക്കി, ഇതുവഴി നിക്ഷേപം വർധിപ്പിച്ച് വളർച്ചക്ക് തുടക്കമിട്ടു.

നഷ്ടം 28.5% കുറവ്
FY24-ൽ കമ്പനിയുടെ മൊത്തനഷ്ടം 28.5% കുറച്ച് ₹3,469.50 കോടി ആയി. കഴിഞ്ഞ സാമ്പത്തിക വർഷമായ FY23-ൽ ഇത് ₹4,854.1 കോടി ആയിരുന്നു.

വരുമാനം 14.4% ഉയർന്നു
അമസോൺ സെല്ലർ സർവീസസിന്റെ ഓപ്പറേറ്റിംഗ് വരുമാനം 14.4% ഉയർന്ന് ₹25,406 കോടി പിന്നിട്ടു. FY23-ൽ ഇത് ₹22,198 കോടി ആയിരുന്നു. മറ്റു വരുമാനങ്ങൾ കൂടി ഉൾപ്പെടെ കമ്പനിയുടെ മൊത്തവരുമാനം ₹25,592.8 കോടി ആയി.

മൊത്തചെലവ് 6.5% വർധന
FY24-ൽ കമ്പനിയുടെ മൊത്തചെലവ് 6.5% ഉയർന്ന് ₹29,062.3 കോടി ആയപ്പോൾ FY23-ൽ ഇത് ₹27,283.6 കോടി ആയിരുന്നു.

Category

Author

:

Jeroj

Date

:

നവംബർ 16, 2024

Share

:

Join our WhatsApp Group for more updates!

Recent Posts