s78-01

ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഇലക്ട്രിക്ക് സ്കൂട്ടർ ഏഥറിന് പിഴച്ചതെവിടെ?

നാവിഗേഷനായി ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡും ഗൂഗിൾ മാപ്പും ഉള്ള ആദ്യത്തെ സ്‌കൂട്ടറാണ് ഏഥർ 450. മറ്റ് പെട്രോൾ സ്‌കൂട്ടറുകളേക്കാൾ വേഗതയുള്ള, അക്കാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വേഗതയേറിയ സ്‌കൂട്ടർ കൂടിയായിരുന്നു ഇത്. കമ്പനി കുറഞ്ഞത് 5 വർഷം ചെലവഴിച്ച് 55 പ്രോട്ടോടൈപ്പുകൾ പരീക്ഷച്ചതിന് ശേഷമാണ് ഈ മോഡലിലേക്ക് എത്തുന്നത്.ഇന്ന് 2024ൽ ഇലക്ട്രിക് സ്കൂട്ടറുകൾ മുഖ്യധാരയായി മാറിയെങ്കിലും 2013ൽ ഇവയ്ക്ക് ഇന്ത്യയിൽ വിപണിയുണ്ടായിരുന്നില്ല. ഐഐടി മദ്രാസിലെ രണ്ട് എഞ്ചിനീയർമാർ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ തീരുമാനിച്ച സമയമാണിത്. ഇവരുടെ ഏറ്റവും ധീരമായ തീരുമാനം എന്തെന്നാൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ നിർമ്മിക്കുക എന്നതായിരുന്നു. ഇതൊരു വിജയകരമായ സംരഭമാകാൻ അവർക്ക് 5 വർഷവും ലക്ഷക്കണക്കിന് ഡോളറും വേണ്ടിവന്നു.2018 ൽ അവർ Ather 450 പുറത്തിറക്കിയപ്പോൾ, കമ്പനിക്ക് വിപണിയിൽ മികച്ച ഉൽപ്പന്നം ഉണ്ടായിരുന്നു. കൂടാതെ, മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇതൊക്കെയാണെങ്കിലും, ഇന്ന് ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഏഥർ വിപണിയിലെ പ്രമുഖരെക്കാൾ വളരെ പിന്നിലാണ്. ഏതറിന് മുന്നിലുള്ള മൂന്ന് കമ്പനികളും തങ്ങളുടെ സ്‌കൂട്ടറുകൾ പുറത്തിറക്കിയത് ഏഥറിന് വളരെ ശേഷമാണ്. അപ്പോൾ ആതറിന് എവിടെയാണ് പിഴച്ചത്? ഇനിയൊരു തിരിച്ചുവരവ് നടത്താനാകുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാംഏഥർ എനർജിയുടെ കഥ 2009-ലാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കോളേജുകളിലൊന്നായ ഐഐടി മദ്രാസിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ തരുണും സ്വപ്‌നിലും ഊർജ്ജ മേഖലയിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അവരുടെ ആദ്യത്തെ ഉൽപ്പന്നം ‘ഫാമ്പ്’ എന്ന ഒരു ഫാൻ ആയിരുന്നു. ഇതിന്റെ ആശയം എണ്ണ വിളക്കുകളിൽ നിന്നുള്ള താപ ഊർജ്ജം ഉപയോഗിച്ച് ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് വൈദ്യുതിയാക്കി മാറ്റുക എന്നതായിരുന്നു. വേണ്ടുന്ന വൈദ്യുതി ലഭ്യമല്ലാത്ത ഇന്ത്യൻ ഗ്രാമങ്ങളിൽ ഇത് പ്രയോജനകരമാകുമെന്ന് അവർ കരുതി. എന്നാൽ ഈ ആശയം ഒരിക്കലും അധികം പ്രചാരം നേടിയ ഒന്നായി മാറിയില്ല. എന്നാൽ എനർജി സ്‌പെയ്‌സിൽ എന്തെങ്കിലും ചെയ്യാനുള്ള അവരുടെ അഭിനിവേശം അവരുടെ അവസാന സെമസ്റ്റർ വരെയും തുടർന്നു.തരുൺ ബാറ്ററി സ്വാപ്പിങ് കണ്ടെത്തുകയും ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയെന്നും വൈദ്യുത വാഹനങ്ങളുടെ വിജയത്തിന് ചാർജിംഗ് ഇൻഫ്രാ പരിഹരിക്കേണ്ടതുണ്ടെന്നും മനസിലാക്കി. അതിനാൽ തരുണിൻ്റെയും സ്വപ്നിലിൻ്റെയും പുതിയ ലക്ഷ്യം ഒരു ബാറ്ററി കമ്പനി നിർമ്മിക്കുക എന്നതായി. ലിഥിയം അയൺ ബാറ്ററികൾ നിർമ്മിച്ച് അടുത്ത 6 മാസത്തേക്ക് തങ്ങളുടെ കാലപ്പഴക്കം ചെന്ന ഇലക്ട്രിക് വാഹനങ്ങൾ പുതുക്കിപ്പണിയാൻ ആഗ്രഹിക്കുന്ന ഇവി ഉടമകൾക്ക് വിൽക്കുക എന്നതായിരുന്നു ആശയം. സ്വപ്‌നിലും തരുണും വിപുലമായ വിപണി ഗവേഷണം നടത്തി നൂറുകണക്കിന് ഇവി ഉടമകളുമായി സംസാരിച്ചു. അവരിൽ ഭൂരിഭാഗവും ഇവിയിൽ സംതൃപ്തരല്ല എന്ന് ഇവർ മനസിലാക്കി.അക്കാലത്ത് ഇവികൾ ശക്തിയില്ലാത്തതും വിശ്വസനീയമല്ലാത്തതും കാണാൻ ബാംഗിയില്ലാത്തവയുമായിരുന്നു. തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളിൽ സംതൃപ്തരല്ലാത്ത ഈ ഉപഭോക്താക്കൾ പിന്നെ എന്തിനാണ് ആതറിൻ്റെ വിലകൂടിയ ബാറ്ററികൾ വാങ്ങുന്നത്. ഈ സമയത്താണ് സ്വപ്‌നിൽ ബാറ്ററികൾക്ക് പകരം ആളുകൾ യഥാർത്ഥത്തിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു ഇലക്ട്രിക് വാഹനം എന്തുകൊണ്ട് നിർമിച്ചുകൂടാ എന്ന ആശയം മുന്നോടിവെക്കുന്നത്. തുടർന്ന് ഇരുവരും ഒരു ബ്രാൻഡ് നിർമ്മിക്കുന്നതിൽ മനസിലാക്കുകയും എന്തിനാണ് പേരും മുഖവുമില്ലാത്ത ഉത്പന്നങ്ങൾ നിർമിക്കണം പകരം ഒരു ബ്രാൻഡ് നിർമ്മിച്ച് വാഹനം നിർമിച്ചുകൂടെ എന്ന് ചിന്തിക്കുന്നത്. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടർ ഉണ്ടാവുന്നത്.ഇത് 2013 ൽ ആയിരുന്നു, അക്കാലത്ത് ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്ന നിരവധി ബ്രാൻഡുകൾ ഉണ്ടായിരുന്നു, എന്നാൽ ഇവയ്ക്ക് വലിയ പോരായ്മകൾ ഉണ്ടായിരുന്നു. ഒന്നാമതായി, ഈ കമ്പനികളിൽ ഭൂരിഭാഗവും ചൈനയിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടറുകളും ബാറ്ററികളും ഇറക്കുമതി ചെയ്തിരുന്നത് മൂലം ഗുണനിലവാരം വളരെ മോശമായിരുന്നു. ഇവയ്ക്ക് മണിക്കൂറിൽ 30 കിലോമീറ്ററിനപ്പുറം പോകാൻ കഴിയുമായിരുന്നില്ല, കാണാൻ ബംഗിയില്ലാത്തവയായിരുന്നു, ഇവയ്ക്ക് ഒരു ഫ്‌ളൈ ഓവറിന് മുകളിൽ പോലും കയറാൻ കഴിയുമായിരുന്നില്ല. ഇക്കാരണങ്ങളാൽ ഉപഭോക്താക്കൾ അവ വാങ്ങുന്നില്ല. ഇനി വാങ്ങിയവർ ഇതിൽ സംതൃപ്തരുമല്ല. ആതർ എനർജി ഇത് മാറ്റാൻ ആഗ്രഹിച്ചു. അവർ ടെസ്‌ലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അതിനാൽ മികച്ച ഇവി സ്‌കൂട്ടർ നിർമ്മിക്കുന്നതിലുപരി പെട്രോൾ സ്‌കൂട്ടറുകളെ പെർഫോമൻസിലും ഡിസൈനിലും വെല്ലാൻ കഴിയുന്ന മികച്ച സ്‌കൂട്ടർ നിർമ്മിക്കാൻ അവർ ആഗ്രഹിച്ചു.ഇത്തരത്തിലൊരു ഇവി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കഴിയില്ല, അവർ തന്നെ ഇത് ഇന്ത്യയിൽ തന്നെ നിർമ്മിക്കണമായിരുന്നു. സ്വപ്‌നിലും തരുണും മദ്രാസിലെ ഐഐടിയിലെ റോബോട്ടിക്‌സ് ലാബിൽ തങ്ങളുടെ ആദ്യത്തെ പ്രോട്ടോടൈപ്പ് നിർമ്മിക്കാൻ തുടങ്ങി. അയോ EXL ഇലക്ട്രിക് സ്കൂട്ടറിൻ്റെ വ്യത്യസ്ത ഘടകങ്ങൾ, അതിൻ്റെ ചേസുകളുടെ ആകൃതി, സസ്പെൻഷൻ ശക്തി, മറ്റ് അടിസ്ഥാന അളവുകൾ എന്നിവ മനസ്സിലാക്കികൊണ്ടാണ് അവർ തുടങ്ങിയത്. അവരുടെ ആദ്യത്തെ പ്രോട്ടോടൈപ്പ് നിർമ്മിക്കാൻ 4 മാസമെടുത്തു. ഇതൊരു മികച്ച തുടക്കമായിരുന്നു, പക്ഷേ അവർക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു.ഐഐടി മദ്രാസിൽ നിന്ന് അവർക്ക് 5 ലക്ഷം രൂപയുടെ ഗ്രാൻഡ് ലഭിച്ചു, അത് അവരുടെ രണ്ടാമത്തെ പ്രോട്ടോടൈപ്പ് നിർമ്മിക്കാൻ സഹായിച്ചു. എന്നാൽ ഉപഭോക്താക്കൾ വാങ്ങുന്ന തരത്തിലുള്ളവ നിർമ്മിക്കാൻ അവർക്ക് വലിയ തുക ആവിശ്യമായിരുന്നു. അവരുടെ 5 ലക്ഷം രൂപ ഗ്രാൻ്റ് വളരെ വേഗം തീർന്നു, ഒരു യുവ ഇവി കമ്പനിയിലേക്ക് പണം നിക്ഷേപിക്കാൻ VCS ഉം തയ്യാറായില്ല. അതിനാൽ തരുണും സ്വപ്‌നിലും ക്രൗഡ് ഫണ്ടിംഗ് സമീപനം സ്വീകരിച്ചു. 25 സ്കൂട്ടറുകൾക്ക് 85,000 രൂപ വീതം മുൻകൂർ ഓർഡറുകൾ എടുക്കാനും ആ പണം ഉപയോഗിച്ച് ഏകദേശം 6 മാസത്തിനുള്ളിൽ സ്കൂട്ടറുകൾ നിർമ്മിക്കാനും അവർ തീരുമാനിച്ചു. അവരുടെ റവന്യൂ തന്ത്രം ഐഐടി മദ്രാസ് പൂർവവിദ്യാർത്ഥികളെ ആകർഷിച്ചു. സംരംഭകനായ സെറൻ വി ഷാസൻ കമ്പനിയിൽ 25 ലക്ഷം രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചു. ഈ പണം ഏഥർ ടീമിനെ അവരുടെ ആദ്യത്തെ ഓഫീസിലേക്ക് മാറാനും അവരുടെ അടുത്ത പ്രോട്ടോടൈപ്പിൽ പ്രവർത്തിക്കാനും സഹായിച്ചു.2016-ൽ ather അവരുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ s340 പ്രഖ്യാപിക്കുകയും അതേ വർഷം അവസാനത്തോടെ അവ വാണിജ്യപരമായി ഉൽപ്പാദിപ്പിക്കാൻ തുടങ്ങുമെന്നും അവകാശപ്പെട്ടു. അപ്പോഴാണ് ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരംഭിച്ചത്. പ്രവർത്തനക്ഷമമായ ഒരു വാഹനത്തെ അന്തിമ ഉൽപ്പാദന വാഹനമാക്കി മാറ്റുന്നത് അത്ര എളുപ്പമല്ല. ഒരു പൂർണ്ണ സ്കൂട്ടർ നിർമ്മിക്കുക എന്നതായിരുന്നു പ്രശ്നം, അവർക്ക് ഈ ഭാഗങ്ങൾ നിർമ്മിക്കാൻ കഴിയുന്ന നൂറുകണക്കിന് ഓട്ടോമൊബൈൽ വെണ്ടർമാരെ ആവശ്യമായിരുന്നു. ആർ ആൻഡ് ഡി ടീം ആദ്യം മുതൽ ലാബിൽ നിർമ്മിച്ച ഭാഗങ്ങൾ ഈ വെണ്ടർമാർ സ്കെയിലിൽ നിർമ്മിക്കേണ്ടതുണ്ട്. തരുണിന്റെ ടീം 1.5 എംഎം കട്ടിയുള്ള ഒരു ഘടകം രൂപകൽപ്പന ചെയ്തിട്ടുണ്ട്, ഈ ഘടകം കാസ്റ്റുചെയ്യാൻ വെണ്ടർമാരിൽ ഒരാളുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞത് അവർക്ക് കഴിയുന്ന ഏറ്റവും താഴ്ന്ന അളവ് 2.5 എംഎം ആയിരുന്നു എന്നാണ്. അവർ 1.5 മില്ലീമീറ്റർ കട്ടിയുള്ള കാസ്റ്റിംഗ് ചെയ്യുന്നില്ല. അതിനാൽ അടിസ്ഥാനപരമായി ആതർ ഇന്നൊവേഷൻ ടീം അവരുടെ നിശ്ചല അവസ്ഥക്ക് കാരണമായി മാറുകയായിരുന്നു, ഇന്ത്യൻ ഓട്ടോമോട്ടീവ് വെണ്ടർമാർ അതർ ആവശ്യപ്പെടുന്ന ഗുണനിലവാര ആവശ്യകതകൾ കൈകാര്യം ചെയ്യാൻ സജ്ജരായിരുന്നില്ല. കൂടാതെ ഈ വെണ്ടർമാർ അവരുടെ മുഴുവൻ വർക്ക്ഫ്ലോയും ഏതറിനെപ്പോലുള്ള ഒരു ചെറിയ ക്ലയൻ്റിനായി മാറ്റാൻ തയ്യരുമായിരുന്നില്ല. ഒരു സ്കൂട്ടർ പോലും വിറ്റിട്ടില്ലാത്ത ഇവരുടെ ഇലക്ട്രിക് സ്കൂട്ടർ ആരെങ്കിലും വാങ്ങുമോ എന്നുപോലും അറിയാത്തതിനാൽ വെൻഡർമാർക്ക് ഇത് വളരെ റിസ്ക് ഉള്ള സാഹചര്യമായിരുന്നു.ഈ സമയത്താണ് ഹീറോ മോട്ടോ ഏഥറിന്റെ രക്ഷകനായി എത്തുന്നത്. ഹീറോ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സമയമായിരുന്നു അത്. ഡീലർസ് തങ്ങളെ ഗൗരവമായി എടുക്കാൻ ഏഥറിന് ഹീറോയെപ്പോലുള്ള ഒരു ഭീമൻ്റെ പിന്തുണ ആവിശ്യമായിരുന്നു. ഹീറോ ഏഥറിൽ 205 CR രൂപ നിക്ഷേപിച്ചു, 25%-ത്തിലധികം ഓഹരികൾ സ്വന്തമാക്കി. ഹീറോയുമായുള്ള ഈ കരാർ ഏഥറിന് ഒരു ഗെയിം ചേഞ്ചറായി മാറി, അവർക്ക് നിർമ്മാണത്തിന് ആവശ്യമായ പണം ലഭിച്ചുവെന്ന് മാത്രമല്ല, ഒരു പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനും ശരിയായ ആളുകളെ കണ്ടുമുട്ടാനും അവരെ സഹായിക്കുന്ന ഒരു പങ്കാളിയെ അവർക്ക് ലഭിച്ചു. റോയൽ എൻഫീൽഡിൻ്റെ ഭാവി മാറ്റിയ വെങ്കടേഷ് പത്മനാഭനെപ്പോലുള്ളവർ ബാംഗ്ലൂരിൽ തങ്ങളുടെ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ സഹായിക്കുകയും അവരുടെ പ്രവർത്തനക്ഷമമായ വാഹനം പ്രൊഡക്ഷൻ റെഡി വെഹിക്കിളിലേക്ക് എത്തിക്കുകയും ചെയ്തു. 2018-ൽ ഏഥർ 450, 350 മോഡലുകൾ ലോഞ്ച് ചെയ്തു.ഈ അത്യാധുനിക സ്‌കൂട്ടറുകളായിരുന്നു ഏഥർ എല്ലാകാലവും ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നത് . ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്‌കൂട്ടറുകളായിരുന്നു അവ, നാവിഗേഷൻ എളുപ്പമാക്കാൻ ഗൂഗിൾ മാപ്‌സ് ഉണ്ടായിരുന്നു. അതുമാത്രമല്ല, പെട്രോൾ സ്കൂട്ടറുകളേക്കാൾ മികച്ച ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കണമെന്ന് തരുൺ പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ആക്സിലറേറ്റിംഗ് സ്കൂട്ടറായ ഏഥർ 450 ഉപയോഗിച്ചാണ് അദ്ദേഹം അത് ചെയ്തത്. അക്കാലത്ത് പെട്രോൾ സ്‌കൂട്ടറുകളേക്കാൾ വേഗതയുള്ള ഇവ വഴി തരുണും സംഘവും അസാധ്യമായത് സാധ്യമാക്കി. ഇനി ഉപഭോക്താക്കൾ വന്ന് സ്കൂട്ടറുകൾ വാങ്ങിയാൽ മാത്രം മതിയായിരുന്നു. അവർക് മറ്റ് മത്സരങ്ങൾ ഇല്ലായിരുന്നു. ഹീറോ പോലൊരു വിപണി ഭീമന്റെ സഹായവും ഉണ്ടായിരുന്നു, വിജയിക്കാൻ വേണ്ടുന്ന എല്ലാം ഉണ്ടായിട്ടും ഏഥർ വിജയമായിരുന്നില്ല. കാരണം അതിന്റെ വില തന്നെയായിരുന്നു. ഏഥറിന് ഉള്ളതിൽ ഏറ്റവും നല്ല സ്കൂട്ടർ ഉണ്ടാകണമായിരുന്നു അതുകൊണ്ട് തന്നെ ഇത് ഉണ്ടാക്കാൻ വരുന്ന ചിലവുകൾ കുറിച്ച് അവർ അത്ര ശ്രദ്ധിച്ചില്ല. അതുകൊണ്ടുതന്നെ 1.25 ലക്ഷത്തിന് വിറ്റിരുന്ന ഏഥർ 450 നിർമിക്കാൻ വന്നിരുന്ന ചിലവ് 5 ലക്ഷമായിരുന്നു. ഇത് 350 % നഷ്ട്ടത്തിൽ ഗ്രോസ് മാർജിൻ എത്തിച്ചു. ഒരു ഘട്ടത്തിൽ ഏഥർ അടച്ചുപൂട്ടിയാലോ എന്ന് വരെ അവർ ചിന്തിച്ചു. കാരണം പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ അവരെ പാപ്പരാക്കുകയായിരുന്നു. ഈ സമയത്ത് തരുൺ തൻ്റെ നിക്ഷേപകരുടെ അടുത്തേക്ക് പോയി ഈ വിലനിർണ്ണയ പ്രശ്നം ഒരു വർഷത്തിനുള്ളിൽ പരിഹരിക്കുമെന്ന് വാക്ക്കൊടുത്തു. പക്ഷെ എങ്ങനെ എന്നതിൽ അവർക്ക് അറിയില്ലായില്ലായിരുന്നു. തുടർന്ന് അദ്ദേഹം മുൻനിര കൺസൾട്ടിംഗ് സ്ഥാപനങ്ങളിൽ പോയി ചിലവ് കുറയ്ക്കുന്നതിന് അവരുടെ സഹായം അഭ്യർത്ഥിച്ചു, അവരെല്ലാം ഒരു കാര്യം പറഞ്ഞു. ഓട്ടോമോട്ടീവ് ചെലവ് 30% ത്തിൽ കൂടുതൽ കുറയുന്നത് ഞങ്ങൾ കണ്ടിട്ടില്ല. എന്നാലിത് ഇത് പര്യാപ്തമായിരുന്നില്ല. അങ്ങനെ ടീം ഒരു പ്ലാൻ തയ്യാറാക്കി. അവരുടെ ഫാക്ടറിക്ക് പ്രതിമാസം 2500 സ്‌കൂട്ടറുകൾ നിർമ്മിക്കാൻ കഴിയുമെങ്കിലും പ്രതിമാസം 200 സ്‌കൂട്ടറുകൾ മാത്രമേ നിർമ്മിക്കൂ എന്ന് അവർ ആദ്യം തീരുമാനിച്ചു. അതിനാൽ അവർ വേഗത്തിൽ പണം ചിലവായി തീർന്ന് ബിസിനസ്സിൽ നിന്ന് പുറത്താവുന്നതിൽ നിന്നും രക്ഷപെടടൻ കഴിഞ്ഞു. അടുത്തതായി, പതിറ്റാണ്ടുകളായി ഇരുചക്രവാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനിയായ ഹീറോയിൽ നിന്ന് തങ്ങളാൽ കഴിയുന്ന എല്ലാ വിഭവങ്ങളും അവർ ശേഖരിച്ചു, അതർ സ്കൂട്ടറുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള അവരുടെ പ്രക്രിയകൾ മനസ്സിലാക്കി, 2021-ൻ്റെ തുടക്കത്തോടെ നിർമാണ ചിലവ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വിൽക്കുന്ന തുകയിനികൾ കുറക്കാൻ അവർക് കഴിഞ്ഞു. തരുൺ തൻ്റെ അഭിമുഖങ്ങളിൽ പലപ്പോഴും പറഞ്ഞത് ഇത് ഒരു ഹെർക്കുലീസിൻ്റെ ജോലിയായിരുന്നു എന്നാണ്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഒരു ഹാർഡ്‌വെയർ ഉൽപ്പന്നം നിർമ്മിക്കുന്നത് വളരെ കഠിനമാണെന്ന് അദ്ദേഹം പറഞ്ഞു, ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പും ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നില്ല. ഒലയെ നോക്കൂ, കോടിക്കണക്കിന് ഡോളർ ഫണ്ടുള്ള ഒരു കമ്പനിക്ക് അവരുടെ ഇവി യാത്ര ആരംഭിക്കാൻ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ഒരു ഇലക്ട്രിക് സ്കൂട്ടർ ഇറക്കുമതി ചെയ്യേണ്ടിവന്നു. അവർക്ക് ഒരു മുഴുവൻ ഉൽപ്പന്നവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു, കാരണം ആദ്യം മുതൽ ഇവിടെ എല്ലാം നിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്” തരുൺ പറയുന്നുഒടുവിൽ 2021-ൽ പോസിറ്റീവ് ഗ്രോസ് മാർജിനുകളുള്ള കമ്പനിയായി ഏഥർ മാറി. ഏതാണ്ട് അതേ സമയത്താണ് ഓല തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കാൻ തുടങ്ങിയത്, ചൈനയിൽ നിന്ന് സ്കൂട്ടറുകൾ ഇറക്കുമതി ചെയ്യുന്ന 40% വിപണി വിഹിതവുമായി ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിച്ച ഒകിനാവയെപ്പോലുള്ള എതിരാളികളെ അതിജീവിക്കാൻ ഏഥർ ശ്രമിക്കുമ്പോൾ. 2021 ലെ TVS ഉം ബജാജ്ഉം അവരുടെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരുന്നു. ഓല ഗംഭീരമായ ലോഞ്ചിന് തയ്യാറെടുക്കുകയായിരുന്നു, ഏഥർ ആദ്യ ഇവി ആയിട്ടും ഏഥറിനെ താരതമ്യം ചെയ്താൽ TVS നും ബജാജിനും വലിയ വിതരണം ഉണ്ടായിരുന്നു പതിറ്റാണ്ടുകളായി നിർമ്മിച്ച നെറ്റ്‌വർക്കുകൾ ഉണ്ടായിരുന്നു. അതുപോലെ ഉപഭോക്താക്കളെ നേടുന്നതിനായി വിപണനത്തിനായി ലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്ന ഒല ഇലക്ട്രിക്കും രംഗത്ത് വന്നു. ഏഥറിന്റെ ഉൽപ്പന്നം ഇന്ത്യയിൽ നിർമ്മിച്ചതാണ്, അത് പ്രത്യക്ഷത്തിൽ മികച്ച നിലവാരമുള്ളതായിരുന്നു, എന്നാൽ ഇതൊന്നുംതന്നെ കൂടുതൽ വിൽക്കാൻ അവരെ സഹായിച്ചില്ല. ലോഞ്ച് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 880,000-ലധികം ബുക്കിംഗുകൾ നേടിയ Ola ഇലക്ട്രിക്കുമായി താരതമ്യം ചെയ്യുമ്പോൾ fy20 ഏഥർ മൊത്തത്തിൽ 3,000 സ്‌കൂട്ടറുകൾ മാത്രമാണ് വിറ്റത്. വാസ്തവത്തിൽ, 4 വർഷത്തെ ഏഥറിന്റെ വിൽപന സംയോജിപ്പിച്ചാലും അത് ഓലയുടെ പ്രീ-ബുക്കിംഗ് നമ്പറുകളേക്കാൾ വളരെ കുറവാണ്.അവരുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിച്ചിട്ടും പിന്നെയും എന്തുകൊണ്ടാണ് പ്രശ്നം? തങ്ങളുടെ സ്‌കൂട്ടറുകൾ മികവുറ്റതാക്കുന്ന തിരക്കിലായിരുന്നു ആതർ. ഒല അവരുടെ സ്‌കൂട്ടറുകളുടെ തകരാറുകൾ മുതൽ തീ പിടിക്കുന്നത് വരെ തെറ്റായ കാരണങ്ങളാൽ വാർത്തകൾ സൃഷ്ടിച്ചു, പക്ഷേ ഇത് അവരുടെ വളർച്ചയിൽ ഒരു കുറവും വരുത്തിയില്ല. വാസ്തവത്തിൽ 50%-ത്തിലധികം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഒന്നാം നമ്പർ ഇലക്ട്രിക് സ്കൂട്ടർ കമ്പനിയാണ് ഓല. അവരുടെ ഉൽപ്പന്ന വികസനത്തെയും വിൽപ്പനാനന്തര ഉപഭോക്തൃ സേവനത്തെയും ആശ്രയിച്ചായിരിക്കും അതിലെ വിജയം എന്ന് തരുൺ പറഞ്ഞു. അദ്ദേഹം ഒരിക്കലും മാർക്കറ്റിങ്ങിനെ കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നാൽ പിന്നീട് നികിൽ കാഡുമായുള്ള ഒരു അഭിമുഖത്തിൽ മാർക്കറ്റിംഗിൻ്റെ കാര്യത്തിൽ ഏഥർ പിന്നിലായി എന്ന വസ്തുത അദ്ദേഹം അംഗീകരിക്കുന്നു. നമ്മൾ കണ്ടുപിടിച്ച ഏറ്റവും വലിയ പ്രശ്നം ആളുകൾക്ക് ആതർ എന്താണെന്ന് പോലും അറിയില്ല എന്നതാണ്. ഏഥർ ഈയിടെ കൂടുതൽ പണം വിപണനത്തിനായി നിക്ഷേപിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, 2018 ൽ ഏഥർ മാത്രമായിരുന്നപ്പോൾ ഉള്ള അവസ്ഥയല്ല ഇന്ന് EV വിപണി വളരെ തിരക്കേറിയതാണ്.എന്നാൽ അതിനർത്ഥം ഏഥറിന് വിപണി നഷ്ടമായി എന്നല്ല. പക്ഷേ അവർ ഇന്ത്യയിൽ സൃഷ്ടിച്ച ഒരു വിഭാഗത്തിൽ നേതാവാകാൻ അവർക്ക് ക്കഴിഞ്ഞില്ല. ഇന്ത്യയിൽ നിന്ന് ഒരു ഹാർഡ്‌വെയർ ടെക്‌നോളജി കമ്പനി നിർമ്മിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് കൃത്യമായി കാണിക്കുന്ന യാത്രയാണ് ഏഥറിന്റേത്, അതുകൊണ്ടാണ് മിക്ക കമ്പനികളും ഇത് ചെയ്യാത്തതിൻ്റെ കാരണം. ഒരു കമ്പനി സാങ്കേതികവിദ്യ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കാൻ തുടങ്ങുന്നതിൽ അർത്ഥമുണ്ട്. ഓലയെ നോക്കൂ, ഇത് വിജയിക്കുന്നതിനുള്ള ഒരു തന്ത്രമാണ്. എന്നാൽ ഏഥറിന്റെ വിജയം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇന്ത്യയിലും പോലും നിങ്ങൾക്ക് ഒരു ഹാർഡ്‌വെയർ ടെക്‌നോളജി സ്റ്റാർട്ടപ്പ് വിജയകരമായി നിർമ്മിക്കാൻ കഴിയുമെന്നാണ്. ഓല tvs, ബജാജ് തുടങ്ങിയ ഭീമന്മാർക്ക് പിന്നിലാണ് ഏഥർ എങ്കിലും, ഗുണനിലവാരത്തിൽ അവർ പ്രശസ്തി നേടിയിട്ടുണ്ട്, അവരുടെ ഉപഭോക്താക്കളുടെ ഈ അഭിപ്രായങ്ങളിൽ നിന്ന് നിങ്ങൾക്ക് അത് കാണാൻ കഴിയും. അവരുടെ ഏറ്റവും വലിയ വിപണനം ആളുകളുടെ ഫീഡ്ബാക്ക് ആണ്. fy21 മുതൽ അവരുടെ വരുമാനം ഗണ്യമായി വർധിച്ചുവരുന്നു, ഇത് മികച്ച നിലവാരമുള്ള സ്കൂട്ടറുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപഭോക്താക്കൾ തങ്ങളുടെ ഏഥർ സ്കൂട്ടറുകളെ കുറിച്ച് അഭിമാനത്തോടെ പറയുന്നു.പ്രീമിയം മാർക്കറ്റിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതാണ് ഇപ്പോൾ പിന്നിൽ നിൽക്കുന്നതിന്റെ മറ്റൊരു കാരണം. അവർ ആരംഭിച്ചപ്പോൾ അവരുടെ ഉപഭോക്താക്കൾക്ക് ഒരു പ്രീമിയം ഉൽപ്പന്നമാണ് വേണ്ടിയിരുന്നത്. ഏർലി അഡോപ്റ്റെർസ് മാത്രം ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്ന ഒരു കാലഘട്ടമായിരുന്നു അത്, അവർക്ക് ഒരു പ്രീമിയം ഉൽപ്പന്നം വേണം. എന്നാൽ ഇപ്പോൾ എല്ലാവർക്കും EV വേണം എന്ന സ്ഥിതിയാണ്, ഏഥർ സ്‌കൂട്ടറുകൾ കുടുംബ സൗഹൃദമല്ലെന്നും ഒരു കുടുംബത്തിന് വളരെ ചെറുതാണെന്നും അവരുടെ ഉപഭോക്താക്കൾ പരാതിപ്പെടുന്നു, അതിനുള്ള ഉത്തരമാണ് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നം റെസ്റ്റ. ഏഥർ 450, 450x എന്നിവയിൽ ആളുകൾക്ക് ഉണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇതിലൂടെ അവർ ശ്രമിച്ചു, കൂടാതെ ബഹുജന വിപണിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു. ഒരു പരമ്പരാഗത വാഹനം പോലെ റിപ്പയർ സാദ്ധ്യതകൾ ഇല്ലാത്തതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സർവീസ് ചെയ്യുന്നതിൽ നിന്ന് പണം സമ്പാദിക്കാനാവില്ലെന്ന് തരുൺ വിശ്വസിക്കുന്നു. ബാറ്ററികളും ആക്‌സസറികളും, സോഫ്റ്റ്‌വെയറുകളും സാങ്കേതിക നവീകരണങ്ങളും വിറ്റ് പണം സമ്പാദിക്കുകയാണ് മുന്നോട്ടുള്ള വഴി.തരുൺ അവകാശപ്പെടുന്നത് ഇന്നും തങ്ങളുടെ വരുമാനത്തിൻ്റെ 85% സ്കൂട്ടറുകൾ വിൽക്കുന്നതിലൂടെയും ബാക്കിയുള്ള 15% സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളുടെ വിൽപ്പനയിൽ നിന്നാണ് എന്നാണ്. ഇത് കൂടുകയേ ഉള്ളു. ഏഥർ ഉപഭോക്താക്കളിൽ നിന്ന് സോഫ്‌റ്റ്‌വെയറിനായി പ്രത്യേകം നിരക്ക് ഈടാക്കുന്നില്ല, എന്നാൽ ആ വില വാഹനത്തിൻ്റെ വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാനപരമായി നിങ്ങളുടെ ഏഥർ സ്‌കൂട്ടറിൻ്റെ OS ആണ്, നിങ്ങളുടെ ഉപകരണത്തിൽ നിങ്ങൾ ചെയ്യുന്നതെല്ലാം നിയന്ത്രിക്കുന്ന ഏഥർ സ്റ്റാക്ക് ആണ്. അതിലുപരി അവർ ആതർ ഹാലോ ഹെൽമെറ്റ് പോലുള്ള സ്മാർട്ട് ആക്‌സസറികളും അവതരിപ്പിച്ചു. ആപ്പിൾ പോലെ ഏഥർ അതിൻ്റെ ഉപഭോക്താക്കൾക്കായി ഒരു മുഴുവൻ ടെക്‌നിക്കൽ എക്കോസിസ്റ്റം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു.

Category

Author

:

Jeroj

Date

:

June 29, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top