ആഴത്തിലുള്ള സാങ്കേതിക വിദ്യകളെ ഉൾക്കൊള്ളുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പോലുള്ള മേഖലയിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ എഐ സംരംഭകർക്ക് പിഎച്ച്ഡി അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രി പോലുള്ള അക്കാദമിക് യോഗ്യത നിർണായകമാണെന്ന് മെറ്റയുടെ ചീഫ് എഐ സയന്റിസ്റ്റ് യാൻ ലെകുൻ.
സേരോദയുടെ സഹസ്ഥാപകനായ നിഖിൽ കമത്തുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പിഎച്ച്ഡി അല്ലെങ്കിൽ ഗ്രാജ്വേറ്റ് പഠനങ്ങൾ നിങ്ങൾക്ക് പുതിയ കാര്യങ്ങൾ കണ്ടെത്താൻ പരിശീലനം നൽകുന്നു,” എന്ന് ലെകുൻ പറഞ്ഞു. എന്നിരുന്നാലും, പിഎച്ച്ഡി വിജയത്തിനുള്ള അനിവാര്യ ഘടകമല്ലെന്നും ലെകുൻ കൂട്ടിചേർത്തു
യുവ സംരംഭകർ മേതയുടെ ലാമ പോലുള്ള ഓപ്പൺ സോഴ്‌സ് മോഡലുകളുമായി പരീക്ഷണം നടത്താൻ ലെകുൻ നിർദേശിച്ചു. ഹെൽത്ത്‌കെയർ, വിദ്യാഭ്യാസം എന്നിവ പോലുള്ള പ്രത്യേക മേഖലകൾക്കായി കമ്പനികൾക്ക് ഈ മോഡലിനെ ഫൈൻ-ട്യൂൺ ചെയ്യാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.