സ്വർണം, ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളെ ഒക്കെ കടത്തിവെട്ടികൊണ്ടായോരുന്നു ഈ നൂറ്റാണ്ടിലെ ക്രിപ്റ്റോ കറൻസിയുടെ കുതിച്ചുചാട്ടം. കഴിഞ്ഞ വർഷം 100% ത്തിൽ അധികമാണ് ക്രിപ്റ്റോ കറൻസി ആയ ബിറ്റ്കോയിനിന്റെ ലാഭ നേട്ടം. ക്രിപ്റ്റോ കറൻസിയെ പരസ്യമായി പിന്തുണച്ച് കൊണ്ട് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട് വന്നതോടെ 90 ലക്ഷം രൂപ കടന്ന് റെക്കോർഡ് കുതിപ്പിലാണ് ഇത് കൊണ്ട് തന്നെ ക്രിപ്റ്റോയുടെ വിലയും ഡിമാൻഡും ഇനിയും ഉയരാൻ തന്നെയാണ് സാധ്യത. ഇന്ത്യയിൽ ക്രിപ്റ്റോയുടെ സാദ്ധ്യതകൾ എന്തെല്ലാമാണെന്ന് നോക്കാം.
എന്താണ് ക്രിപ്റ്റോ?
വിവരങ്ങൾ സമ്പൂർണമായും സുരക്ഷിതമായും മാറ്റമില്ലാതെയും സൂക്ഷിക്കുന്ന കംപ്യൂട്ടർ സംവിധാനമായ ബ്ലോക്ക്ചെയിൻ ടെക്നോളജിയിൽ നിർമിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോ കറൻസികൾ. വ്യക്തിക്കോ സ്ഥാപനത്തിനോ മാറ്റാൻ കഴിയാത്ത പൂർവനിശ്ചിത നിയമങ്ങളാൽ ബന്ധിതമായാണ് ബ്ലോക്ക്ചെയിനും ക്രിപ്റ്റോകളും പ്രവർത്തിക്കുന്നത്. നിലവിൽ പതിനായിരത്തിൽ കൂടുതൽ ക്രിപ്റ്റോ കറൻസികളുണ്ട്. ഏറ്റവും ജനപ്രിയവും ഉയർന്ന മൂല്യമുള്ളതുമായ ക്രിപ്റ്റോയാണ് ബിറ്റ്കോയിൻ. അതിൽ
ക്രിപ്റ്റോ നിക്ഷേപം നിയമപരമോ?
ഇന്ത്യയിൽ നിലവിലുള്ള പത്തോളം ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിലൂടെ നിക്ഷേപകന് കറൻസികൾ വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ മറ്റ്
നിക്ഷേപങ്ങളെ പോലെ നിയന്ത്രണ സംവിധാനങ്ങൾ നിലവിൽ ഇന്ത്യയിൽ ഇല്ല. ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളുടെ തെറ്റായ രീതികളിൽനിന്ന് നിക്ഷേപകരെ സംരക്ഷിക്കാൻ മാർഗനിർദേശങ്ങളും ഇല്ല. അതിനാൽ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
2018ൽ റിസർവ് ബാങ്ക് ബാങ്കും എൻബിഎഫ്സികളും ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്ക് സേവനങ്ങൾ നൽകാൻ പാടില്ലെന്ന് സർക്കുലർ ഇറക്കിയിരുന്നു. ഇതിനെതിരെ നൽകിയ പെറ്റീഷനെ തുടർന്ന് ആർബിഐ സർക്കുലർ ‘ഭരണഘടനാ വിരുദ്ധ’മാണെന്നു പരാമർശിച്ച സുപ്രീം കോടതി അത് അസാധുവാക്കുകയും ചെയ്തു. തുടർന്ന് 2023ൽ ക്രിപ്റ്റോ വ്യവസായം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ കൊണ്ടുവന്നു. ഈ വിധിയെ തുടർന്ന് ഡിജിറ്റൽ ഗോൾഡ്പോലെയുള്ള ബദൽ നിക്ഷേപമാർഗമായി പരിഗണന ലഭിച്ചുവെങ്കിലും ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ ലീഗൽ ടെൻഡർ അല്ല. നിയമപരമായി അംഗീകരിച്ച കറൻസിയെയാണ് ലീഗൽ ടെണ്ടർ. സർക്കാരോ കേന്ദ്രബാങ്കോ (ഇന്ത്യയിൽ റിസർവ് ബാങ്ക്) അംഗീകരിക്കുകയും ഇടപാടുകൾക്ക് ഈ പണം സ്വീകരിക്കാമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ലീഗൽ ടെൻഡർ. ഇന്ത്യയിൽ ഇന്ത്യൻ രൂപയാണ് ലീഗൽ ടെണ്ടർ. നിലവിൽ ക്രിപ്റ്റോയെ വിനിമയമാർഗമായോ കറൻസിയായോ അംഗീകരിച്ചിട്ടില്ല. ഉത്തര അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ മാത്രമാണ് ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കുന്ന ഏക രാജ്യം.
നിക്ഷേപിക്കണോ?
ഇന്ത്യയിൽ ക്രിപ്റ്റോ നിക്ഷേപം നിയമപരം തന്നെയാണ്. എന്നാൽ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ റിസ്ക് കൂടുതലാണ്. ഇതാണ് ഇന്ത്യയിൽ നിന്നും ക്രിപ്റ്റോയിൽ നിക്ഷേപിക്കുമ്പോളുള്ള വെല്ലുവിളി. എങ്കിലും രാജ്യത്ത് രണ്ടു കോടിയിൽപരം ക്രിപ്റ്റോ നിക്ഷേപകർ ഉണ്ടെന്നാണ് കണക്ക്. നിക്ഷേപിക്കുമ്പോൾ പ്ലാറ്റഫോം വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം. അതുപോലെ മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ക്രിപ്റ്റോ അനിശ്ചിതമായതിനാൽ നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനം (1% – 5%) മാത്രം ക്രിപ്റ്റോയിൽ നിക്ഷേപ്പിക്കുന്നതാണ് ഉചിതം.
ഉയർന്ന നികുതി
30% ആണ് ക്രിപ്റ്റോ ലാഭത്തിന്മേലുള്ള ആദായനികുതി. ഇടപാടുകളിലെല്ലാം ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾ ഒരു ശതമാനം ടിഡിഎസും പിടിക്കും. നിങ്ങൾ ടാക്സ് റിട്ടേൺ ഫയൽചെയ്യുമ്പോൾ ഈ ടിഡിഎസ് മൊത്തം നികുതിയിൽനിന്നും കുറയ്ക്കാവുന്നതാണ്.