വ്യക്തിയ്ക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാനുള്ള സ്കീമാണ് ഇൻഷുറൻസ്. പല തരത്തിലുള്ള ഇൻഷുറൻസുകളും, ഇൻഷുറൻസ് നൽകുന്ന കമ്പനികളും നിലവിലുണ്ട്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇൻഷുറൻസ് എന്നത് രണ്ട് പാർട്ടികൾക്കിടയിൽ ഉള്ള ഒരു നിയമപരമായ കരാർ ആണ്. അതായത് ഇൻഷുറൻസ് കമ്പനി (ഇൻഷുറർ)യും വ്യക്തിയും (ഇൻഷ്വേഡ്)തമ്മിലുള്ള കാരാർ.
ഇതിൽ, ഇൻഷുറൻസ് കമ്പനി, ഇൻഷ്വേഡ് വ്യക്തിക്ക് നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ആ നഷ്ടം പോളിസി ഉടമയുടെ മരണമോ സ്വത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ആയിരിക്കും. ഒരു അപകടം വരുമ്പോൾ നേരിടാൻ നേരത്തേ തയ്യാറാകുന്നതിനാണ് ഇൻഷുറൻസുകൾ. ഇൻഷ്വേഡ് വ്യക്തി, ഇൻഷുറർ നൽകിയ വാഗ്ദാനം ലഭിക്കുന്നതിന് പ്രീമിയം അടയ്ക്കുന്നു.
ഇൻഷുറൻസ് എങ്ങനെ പ്രവർത്തിക്കുന്നു?
ഇൻഷുറർ ആയും ഇൻഷ്വേഡ് ആയും തമ്മിലുള്ള നിയമപരമായ കരാറാണ് ഇൻഷുറൻസ് പോളിസി. ഇൻഷുറൻസ് തുക ഇൻഷ്വേഡ് വ്യക്തിക്കോ നോമിനികൾക്കോ നൽകാൻ ഇൻഷുറൻസ് കമ്പനി സമ്മതിക്കുന്ന സാഹചര്യങ്ങൾ ഇൻഷുറൻസ് പോളിസിയിൽ വിശദമായി വിവരിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് സംരക്ഷണം നൽകാനുള്ള ഒരു മാർഗമാണ് ഇൻഷുറൻസ്.
സാധാരണയായി വലിയ ഇൻഷുറൻസ് കവറിൽ പ്രീമിയം വളരെ കുറവായിരിക്കും. ഇൻഷുറൻസ് കമ്പനി ഈ അപകടം ഏറ്റെടുക്കുന്നു. കാരണം വളരെ കുറച്ച് ഇൻഷ്വേഡ് ആളുകൾ മാത്രമേ ഇന്‍ഷുറൻസ് കൈവരിക്കാൻ എത്തുകയുള്ളു. അതുകൊണ്ടുതന്നെ, ഒരു വലിയ തുക കുറഞ്ഞ വിലയിൽ ഇൻഷുറൻസ് നേടാൻ നിങ്ങൾക്ക് സാധിക്കും. ഏതെങ്കിലും വ്യക്തിയോ കമ്പനിയോ ഇൻഷുറൻസ് കമ്പനിയുമായി ഇൻഷുറൻസ് ആവശ്യപ്പെടാം. എന്നാൽ ഇൻഷുറൻസ് നൽകാനുള്ള തീരുമാനം ഇൻഷുറൻസ് കമ്പനിയുടെ അധികാരത്തിലാണ്. ഇൻഷുറൻസ് കമ്പനി ക്ളെയിം അപേക്ഷ വിലയിരുത്തി തീരുമാനം എടുക്കും. പൊതുവെ, ഇൻഷുറൻസ് കമ്പനി ഉയർന്ന അപകടസാധ്യതയുള്ള അപേക്ഷകർക്ക് ഇൻഷുറൻസ് നൽകാൻ വിസമ്മതിക്കുന്നു.
ഇന്ത്യയിലെ ഇൻഷുറൻസുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ലൈഫ് ഇൻഷുറൻസ്
പേരുപോലെ തന്നെ ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ ജീവിതത്തിന് നൽകുന്ന ഇൻഷുറൻസാണ്. നിങ്ങളുടെ ആഭാവത്തിൽ നിങ്ങളുടെ അടുത്ത ആളുകളെ സാമ്പത്തികമായി സുരക്ഷിതരാക്കുന്നതിനാണ് നിങ്ങൾ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നത്. നിങ്ങളുടെ കുടുംബം നിങ്ങളുടെ വരുമാനത്തിലാണ് ആശ്രയിച്ചിരിക്കുന്നതെങ്കിൽ ലൈഫ് ഇൻഷുറൻസ് വളരെ പ്രധാനമാണ്. പോളിസി കാലാവധിയിൽ പോളിസി ഉടമ മരണപ്പെട്ടാൽ പോളിസി ഉടമയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും.
ആരോഗ്യ ഇൻഷുറൻസ്
ചെലവേറിയ ചികിത്സക്കായി മെഡിക്കൽ ചെലവുകൾക്ക് പരിരക്ഷ നൽകാനാണ് ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത്. വിവിധ തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പല രോഗങ്ങളും അസുഖങ്ങളും പരിരക്ഷിക്കുന്നു. ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിലേക്കുള്ള പ്രീമിയം സാധാരണയായി ചികിത്സ, ആശുപത്രിവാസം, മരുന്നുകൾ എന്നിവയുടെ ചെലവുകൾ ഉൾക്കൊള്ളുന്നു.
കാർ ഇൻഷുറൻസ്
കാർ ഇൻഷുറൻസ് അപകടം പോലുള്ള അനിഷ്ട സംഭവങ്ങളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നു. ചില പോളിസികൾ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നിങ്ങളുടെ കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നു. മറ്റൊരു വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകേണ്ട സാഹചര്യം, അതായത് തർഡ് പാർട്ടി ലയബിലിറ്റി, ഈ ഇൻഷുറൻസ് കവറേജിൽ ഉൾക്കൊള്ളുന്നു.
വിദ്യാഭ്യാസ ഇൻഷുറൻസ്
കുട്ടികളുടെ വിദ്യാഭ്യാസ ഇൻഷുറൻസ് ഒരു പ്രത്യേക സമ്പാദ്യ ഉപാധിയിലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടി കോളേജിൽ പ്രവേശനം നേടുന്ന സമയത്ത് ഒരു സമ്പൂർണ്ണ തുക നൽകാൻ ഈ ഇൻഷുറൻസ് സഹായിക്കും. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കായി ഈ തുക ഉപയോഗിക്കാം.
ഹോം ഇൻഷുറൻസ്
ആരുടെയെങ്കിലും സ്വപ്നമായ വീടുകൾ അപകടം, തീപിടുത്തം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലം നഷ്ടനഷ്ടമുണ്ടായാൽ സംരക്ഷിക്കാൻ ഹോം ഇൻഷുറൻസ് സഹായിക്കുന്നു. മിന്നലും ഭൂകമ്പവും പോലുള്ള മറ്റു സാഹചര്യങ്ങളിലും ഹോം ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.