web f221-01

എന്താണ് SIP? സ്ഥിരവരുമാനമില്ലാത്തവർക്ക് SIP യിൽ നിക്ഷേപിക്കാൻ സാധിക്കുമോ?

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നതിന്റെ ചുരുക്കപ്പേരാണ് എസ് ഐ പി (SIP). മ്യൂച്വൽ ഫൗണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗ്ഗമാണിത്. ഒരു വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കാതെ കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന ഏറ്റവും പ്രജാരത്തിലുള്ള ഒരു ഓഹരി നിക്ഷേപം.

സാമ്പത്തികമായി ഏത് സാഹചര്യത്തിലുള്ളവർക്കും എസ് ഐ പി അനുയോജ്യമാണ്. പ്രതിമാസം 100 രൂപ മുതൽ ഓഹരി തുകയായി നിക്ഷേപിക്കാം. അതുകൊണ്ട് തന്നെ എല്ലാവർക്കും അനുയോജ്യമായ ഒരു ഓഹരി നിക്ഷേപമായി എസ് ഐ പി മാറുന്നു.

സ്ഥിര വരുമാനമില്ലാത്തവർക്കും എസ് ഐ പിയിൽ നിക്ഷേപിക്കാം. അതിനായി ഒരു എമർജൻസി ഫണ്ട് കരുതി വെയ്ക്കാം. ലിക്യുഡ് ഫണ്ടിലോ അൾട്ര ഷോട്ട് ഡ്യൂറേഷൻ ഫണ്ടിലോ എമർജൻസി തുക അടച്ച ശേഷം മാസത്തിൽ എസ് ഐ പിയായി നിക്ഷേപിക്കാം.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും നല്ലൊരു തുക സേവ് ചെയ്യാനുമെല്ലാം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും നല്ല നിക്ഷേപ മാർഗമാണ് എസ് ഐ പി. ചെറിയ തുക നിക്ഷേപിച്ച് വർഷങ്ങൾക്ക് ശേഷം വലിയൊരു തുകയായി തിരിച്ചെടുക്കാം. മാസം 1000 രൂപവെച്ച് നിക്ഷേപിച്ചാൽ 15 വർഷം കഴിയുമ്പോൾ 5 ലക്ഷം രൂപ സാമ്പാദിക്കാം.

Category

Author

:

Jeroj

Date

:

ഒക്ടോബർ 2, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top