ടെക്നോളജി സ്റ്റാർട്ടപ്പായ ഓക്വാൻ 4.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ട് ചെയ്തു.പീക്ക് എക്സ് വി സർജും നിയോട്രൈബ് വെഞ്ച്വേഴ്‌സും ചേർന്ന് നടത്തിയ സീഡ് ഫൗണ്ടിങ് റൗണ്ടിലാണ് ഓക്വാൻ കൂടുതൽ തുക സമാഹരിച്ചത്. ഇതോടെ ഓക്വാനിന്റെ മൊത്തം സീഡ് ഫണ്ടിംഗ് തുക 8 മില്യൺ ഡോളറായി.
ഫിനാൻഷ്യൽ സർവീസസിലെ ആഴത്തിലുള്ള പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുകയാണ് ഓക്വാൻ ചെയ്യുന്നത്. യുബിഎസ്, ഫെഡറേറ്റഡ് ഹെർമ്സ്, ബിസി പാർട്ട്നേഴ്‌സ് തുടങ്ങിയ ഫിനാൻഷ്യൽ സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മെന്റ്, ക്രെഡിറ്റ്, ഡ്യൂ ഡിലിജൻസ്, റിസ്ക് മോണിറ്ററിംഗ്, ഇസിജിതുടങ്ങിയ മേഖലകളിൽ ഓക്വാനിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുവരുന്നു.
AI ഉപയോഗിച്ച് ഓക്വാൻ വിവിധ ഘട്ടങ്ങളുള്ള ഫിനാൻഷ്യൽ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുന്നു.
ഫണ്ടിംഗിന്റെ സഹായത്തോടെ ഓക്വാൻ ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് ടീമിനെ വികസിപ്പിച്ച് പുതിയ ടാലന്റ് കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. റിട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ -AI ഉപയോഗിച്ച്, സാമ്പത്തിക മേഖലയുടെ വളരെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.