ബെംഗളൂരു ആസ്ഥാനമായുള്ള ബി2ബി സീഫുഡ് സ്റ്റാർട്ടപ്പായ ക്യാപ്റ്റൻ ഫ്രഷ്, മോതിലാൽ ഓസ്വാൾ വെൽത്ത് ലിമിറ്റഡിൽ നിന്ന് 100 കോടി രൂപ ഫണ്ട് സ്വരൂപിച്ചു. ഈ വർഷം കമ്പനിക്ക് ലഭിക്കുന്ന രണ്ടാമത്തെ നിക്ഷേപ റൗണ്ടാണിത്. പ്രീ-ഐപിഒ റൗണ്ടിന്റെ ഭാഗമായിട്ടാണ് ഈ പുതിയ ഫണ്ടിംഗ്.
ജപ്പാനിലെ എസ്ബിഐ ഇൻവെസ്റ്റ്മെന്റ്, ഇവോൾവൻസ് കാപിറ്റൽ, യുകെയിലെ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ്, നെക്കാന്തി സീഫുഡ്സ് ഗ്രൂപ്പ് എന്നിവർ നയിച്ച 48 മില്യൺ ഫണ്ടിംഗ് പൂർത്തിയായി 10 മാസത്തിന് ശേഷമാണ് ഈ ഫണ്ടിംഗ് ലഭിച്ചത്. മാട്രിക്സ് പാർട്ണേഴ്സ്, അങ്കുർ കാപിറ്റൽ, പ്രോസസ്, ടൈഗർ ഗ്ലോബൽ എന്നിവരും ഈ നിക്ഷേപത്തിൽ പങ്കെടുത്തിരുന്നു.
ഈ നിക്ഷേപത്തിന് ശേഷം, മോതിലാൽ ഓസ്വാൾ കാപ്റ്റൻ ഫ്രഷിൽ 2.26% ഓഹരി വഹിക്കും. സ്റ്റാർട്ടപ്പ് ഡാറ്റ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ദി ക്രെഡിബിൾ അനുസരിച്ച്, ഓഹരി വിതരണത്തിന് ശേഷം ഈ കമ്പനിയുടെ മൂല്യം ഏകദേശം 4,424 കോടി രൂപയായി കണക്കാക്കുന്നു.
അഞ്ച് വർഷം മുൻപാണ് കാപ്റ്റൻ ഫ്രഷ് സ്ഥാപിതമായത്. അവരുടെ ഉൽപ്പന്ന നിരയിൽ 100-ലധികം ഇനം മത്സ്യങ്ങളും സീഫുഡും ഉൾപ്പെടുന്നു പല രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയും 30-ലധികം രാജ്യങ്ങളിലേയ്ക്ക് വിൽക്കുകയും ചെയ്യുന്നു. ഇന്ത്യ, യുഎസ്, ദുബായ്, പാരീസ്, ഒസ്ലോ, ആംസ്റ്റർഡാം, മാഡ്രിഡ് എന്നിവിടങ്ങളിൽ കാപ്റ്റൻ ഫ്രഷിന് ഓഫീസുകളും ഉണ്ട്.