ക്ളൈമറ്റ് ടെക്നോളജി പ്രോഡക്ട് നിർമ്മിക്കുന്ന സ്റ്റാർട്ടപ്പ്, റെസിലിയൻസ് എഐ (Resilience AI), സീഡ് ഫണ്ടിംഗ് റൗണ്ടിൽ $1 മില്യൺ നേടി. വനിതാ സംരംഭകർ സ്ഥാപിച്ച സംരംഭങ്ങളെ പിന്തുണയ്ക്കുന്ന കലാരി ക്യാപിറ്റലിൽ എന്ന സംരംഭത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിങ് റൗണ്ടിലാണ് റെസിലിയൻസ് നിക്ഷേപം സ്വന്തമാക്കിയത്.
സ്വകാര്യ, പൊതു സംരംഭങ്ങൾക്ക് എൻഡ്-ടു-എൻഡ് ക്ലൈമറ്റ് റിസ്ക് മാനേജ്മെൻ്റ് സൊല്യൂഷനുകൾ നൽകുന്ന റെസിലിയൻസ്360 (Resilience360) എന്ന അവരുടെ മുൻനിര പ്ലാറ്റ്ഫോമിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ലഭിച്ച ഫണ്ട് ഉപയോഗിക്കും. കൂടാതെ, മറ്റ് സൊല്യൂഷനുകൾ വികസിപ്പിക്കാനും അതിൻ്റെ വിപണി വ്യാപനം കൂട്ടാനും ഗവേഷണ-കണ്ടുപിടുത്തങ്ങൾ നടത്താനും ഫണ്ട് ഉപയോഗിക്കും
ഹൈപ്പർലോക്കൽ റിസ്ക് മാപ്പുകൾ, ഓട്ടോമേറ്റഡ് ഡയഗ്നോസ്റ്റിക്സ്, സ്റ്റാൻഡേർഡ് ക്ലൈമറ്റ് ആക്ഷൻ പ്ലാനുകൾ എന്നിവ നിർമ്മിക്കാൻ റെസിലിയൻസ്360 മെഷീൻ ലേണിംഗും ഡീപ് ക്ലൈമറ്റ് അനലിറ്റിക്സും ഉപയോഗിക്കുന്നു. വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ, ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ എന്നിവ പോലുള്ള അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് തയ്യാറെടുക്കാനും പ്രതികരിക്കാനും ഈ ഉപകരണങ്ങൾ ബിസിനസുകളെയും സർക്കാരുകളെയും സഹായിക്കുന്നു.
അന്തരീക്ഷ മലിനീകരണം വർധിക്കുകയും കാലാവസ്ഥ വ്യതിയാനങ്ങൾ കൂടുതലായി സംഭവിക്കുകയും ചെയ്യുന്ന പുതിയ ഈ കാലത്തിന് ഒരു പ്രശ്നപരിഹാരമെന്ന് നിലയിൽ സംഹിത ആർ രൂപീകരിച്ച സ്റ്റാർട്ടപ്പാണ് റെസിലിയൻസ് എ ഐ.