AI-അധിഷ്ഠിത ഒപ്റ്റിമൈസേഷനിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക റിവാർഡുകൾ കൂട്ടാനും മികച്ച തീരുമാനങ്ങളെടുക്കാനും സഹായിക്കുക എന്നതാണ് സ്റ്റാർട്ടപ്പിൻ്റെ ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് കാർഡ്, ലോയൽറ്റി മാനേജ്മെൻറ് പ്ലാറ്റ്ഫോമായ സേവ്സേജ് ക്ലബ് 2.5 കോടി രൂപയുടെ ഏഞ്ചൽ ഫണ്ടിങ് സമാഹരിച്ചു. ഐസീഡ് (iSEED), അല്ലുവിയം ഫണ്ട് (Alluvium Fund), ലെറ്റ്സ്വെൻച്വർ ഫണ്ട് (LetsVenture Fund) എന്നിവർ ചേർന്നാണ് ഫണ്ടിങ് റൗണ്ട് നയിച്ചത്. നിരവധി വ്യവസായ പ്രമുഖരും ഏഞ്ചൽ നിക്ഷേപകരും റൗണ്ടിൽ പങ്കെടുത്തു.
സേവ്സേജ് ക്ലബ്
ഗുരുഗ്രാമിൽ 2024 ഏപ്രിലിൽ ആശിഷ് ലാത്ത് സ്ഥാപിച്ച സ്ഥാപനമാണ് സേവ്സേജ് ക്ലബ് (SaveSage Club). എയർ ഇന്ത്യ മഹാരാജ, മാരിയറ്റ് ബോൺവോയ് തുടങ്ങിയ 500-ലധികം ക്രെഡിറ്റ് കാർഡുകളുടെയും 74 ലോയൽറ്റി പ്രോഗ്രാമുകളുടെയും നിർവഹണം ലളിതമാക്കാൻ രൂപകൽപ്പന ചെയ്തതതാണിത്.
AI-അധിഷ്ഠിത ഒപ്റ്റിമൈസേഷനിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക റിവാർഡുകൾ കൂട്ടാനും മികച്ച തീരുമാനങ്ങളെടുക്കാനും സഹായിക്കുക എന്നതാണ് സ്റ്റാർട്ടപ്പിൻ്റെ ലക്ഷ്യം.
ഫണ്ടിങ് ഉപയോഗം
പ്ലാറ്റ്ഫോമിൻ്റെ AI സ്കില്ലുകൾ വർധിപ്പിക്കുന്നതിനും ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സ്റ്റാർട്ടപ്പിന്റെ വളർച്ചയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനും ഫണ്ടുകൾ വിനിയോഗിക്കും.
ഇന്ത്യയിൽ നിലവിൽ 107 ദശലക്ഷത്തിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗത്തിലുണ്ട്, കൂടാതെ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി സംയോജിപ്പിക്കുന്നതിനാൽ വിപണി പിടിച്ചെടുക്കാൻ സേവ്സേജ് ക്ലബിന് എളുപ്പത്തിൽ സാധിക്കുന്നു.