എന്തിനും ഏതിനും കമ്പനികൾ ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ്പോട്ടുകൾ ഉപയോഗിക്കുന്ന കാലമാണ്. എല്ലാവർക്കും ഉപയോഗപ്രദമായ ചാറ്റ് ജിപിടി ഇപ്പോഴും ലിസ്റ്റിൽ ഏറ്റവും ഉപയോഗപ്രദമായ ടൂളുകളിൽ ഒന്നായി നിലകൊള്ളുന്നു. ഇത് കൂടുതൽ മെച്ചപ്പെട്ട് പുതിയ പതിപ്പുകൾ പുറത്തിറക്കുകയാണ്. ഇനി വരാനുള്ളത് അടുത്ത പതിപ്പായ ChaT GPT 5 യാണ്. മികച്ച പ്രോംപ്റ്റ് വഴി ചാറ്റ് ജിപിടി എല്ലാവർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ നന്നായി ഉപയോഗിക്കാം.
ചാറ്റ് ജിപിടി 5-ൽ പ്രതീക്ഷിക്കേണ്ടത് എന്താണ്?
- കൂടുതൽ കൃത്യമായ കോൺടെക്സ്റ്റ് മനസ്സിലാക്കൽ
- മെച്ചപ്പെട്ട മെമ്മറി
- കൂടുതൽ മെച്ചപ്പെട്ട പ്രതികരണങ്ങൾ
- വേഗത കൂടിയതും കൂടുതൽ ഇന്ററാക്ടീവ് ആയതുമായ ഡാറ്റകൾ
- ടെക്സ്റ്റ് മാത്രമല്ല, ഇമേജുകൾ, വീഡിയോകൾ, ഓഡിയോ എന്നിവയുമൊക്കെ കൈകാര്യം ചെയ്യാൻ കഴിയുന്നത്
ചാറ്റ് ജിപിടി 5 വിവിധ സ്മാർട്ട് ഡിവൈസുകൾ, ബിസിനസ് സോഫ്റ്റ്വെയറുകൾ, അഡ്വാൻസ്ഡ് ഡവലപ്മെന്റ് ടൂളുകൾ എന്നിവയുമായി കൂടുതൽ എളുപ്പത്തിൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഉദാഹരണത്തിന്, വോയിസ് കമാൻഡുകൾ ഉപയോഗിച്ച് ലൈറ്റുകൾ, താപനില എന്നിവ പോലുള്ള സ്മാർട്ട് ഹോം സിസ്റ്റങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുക.
വലിയ ഡാറ്റാ സെറ്റുകൾ വേഗത്തിൽ വിശകലനം ചെയ്യുന്നതിൽ കമ്പനികളെ സഹായിക്കുക.
ചാറ്റ് ജിപിടി 5 എന്ന് പുറത്തിറങ്ങും
2025 തുടക്കത്തിൽ ചാറ്റ് ജിപിടി 5 പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
GPT-4 വിപണിയെ പിടിച്ചുകുലുക്കിയതിന് ശേഷമുള്ള ഏറ്റവും പുതിയ AI മോഡലായ GPT-5-ൽ പ്രവർത്തിക്കാൻ ‘Orion’ എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ AI വികസന പദ്ധതി പ്രത്യേകം സ്ഥാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾക്കൊത്ത് ഉയരുന്ന രീതിയിലേക്ക് ചാറ്റ് ജിപിടി 5 എത്താത്തതുകൊണ്ടാണ് ഇതുവരെ പുതിയ മോഡൽ അപ്ഡേഷൻ ഉണ്ടാകാത്തതെന്നാണ് ഏറ്റവും പുതിയ അറിവ്.
ബിസിനസുകാർക്ക് പ്രയോജനമാകുന്ന മറ്റ് AI കൾ ഏതൊക്കെ?
അഡോബ് ഫയർഫ്ലൈ (Adobe Firefly)
അഡോബ് ഫയർഫ്ലൈ എന്നത് ഗ്രാഫിക്സും ഇമേജുകളും സൃഷ്ടിക്കുന്ന ഒരു ഫ്രീ AI യാണ്.
AI ഇമേജ് സൃഷ്ടിക്കുന്ന നിരവധി ടെക്നോളജികൾ ഉണ്ടെങ്കിലും അഡോബ് ഫയർഫ്ലൈ പോലെ മികച്ചതാവില്ല. ഈ AI ലോകത്ത് പുതുതായിട്ടുള്ളവർക്ക് ഫയർഫ്ലൈ വളരെ നല്ലൊരു ഓപ്ഷനാണ്. നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണെന്ന് ടെക്സ്റ്റ് രൂപത്തിൽ നൽകിയാൽ മതി, ഫയർഫ്ലൈ അതിനെ അടിസ്ഥാനമാക്കി ഇമേജ് സൃഷ്ടിക്കും.
ട്വയിൻ AI (Twain – AI)
ട്വയിൻ എന്ന AI നിങ്ങളുടെ എഴുത്ത് മികച്ചതാക്കാൻ സഹായിക്കും. സ്വന്തമായി ഒരു എഡിറ്റർ ഉള്ളതുപോലെയാണ് ഈ എഐ പ്രവർത്തിക്കുന്നത്. വാക്യഘടന മെച്ചപ്പെടുത്തുക, ഗ്രാമർ ശെരിയാക്കുക, നിങ്ങളുടെ ആശയം വ്യക്തമായി അറിയിക്കുക എന്നിവയ്ക്കെല്ലാം ട്വയിൻ ഉത്തമമാണ്.
നിങ്ങൾ എന്തിനാണ് എഴുതുന്നത്, എന്ത് തരത്തിലുള്ള ഭാഷ ഉപയോഗിക്കണം എന്നിവ നിർദ്ദേശിക്കാനും ട്വയിൻ സഹായിക്കും. എന്നാൽ ട്വയിൻ പ്രൊഫെഷണൽ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവു. ഇമെയിലുകൾ, റിപ്പോർട്ടുകൾ, പ്രസന്റേഷനുകൾ തുടങ്ങിയ ദൈനംദിന പ്രൊഫെഷണൽ കാര്യങ്ങൾക്ക് ട്വയിൻ വളരെ ഉപകാരപ്രദമാണ്.
ഓഷ്യൻ (Ocean AI)
ഓഷ്യൻ എന്നത് ബിസിനസുകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു എഐ ആണ്. ക്ലയന്റുകളെ കണ്ടെത്താൻ സഹായിക്കുന്ന ഒരു AI ടൂളാണിത്. ഭാരിച്ച ഡാറ്റ വിശകലനം ചെയ്ത് നിങ്ങളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള കമ്പനികളുടെ ഒരു ലിസ്റ്റ് ഈ ടൂൾ നിങ്ങൾക്ക് നൽകും. ഉദാഹരണത്തിന്, നിങ്ങൾ യുകെയിലെ ഒരു കാർ റന്റൽ കമ്പനിയുടെ URL നൽകിയാൽ, അതിന് സമാനമായ കമ്പനികളുടെ ഒരു ലിസ്റ്റ് ഓഷ്യൻ നിങ്ങൾക്ക് നൽകും. ഈ ലിസ്റ്റിൽ കമ്പനിയുടെ പേര്, രാജ്യം, വലുപ്പം തുടങ്ങിയ വിവരങ്ങളും ഉണ്ടാകും. Ocean നിങ്ങളുടെ വിൽപ്പന പ്രക്രിയ കാര്യക്ഷമമാക്കുകയും സമയം ലാഭിക്കുകയും ചെയ്യും.
ഔട്ടോപോഡ് (Autopod)
പോഡ്കാസ്റ്റർമാർക്ക് വളരെ ഉപകാരപ്രദമായ ഒരു AI ടൂളാണ് ഔട്ടോപോഡ്. ഈ ടൂൾ വീഡിയോ എഡിറ്റിംഗ് വളരെ എളുപ്പമാക്കുന്നു. കൂടുതൽ സമയം മികച്ച കണ്ടന്റുകൾ സൃഷ്ടിക്കാനും വീഡിയോ എഡിറ്റിംഗ് സമയം ലഭിക്കാനും ഈ ടൂൾ സഹായിക്കും.
- വ്യത്യസ്ത ക്യാമറകളിൽ നിന്നുള്ള ഇമേജുകൾ തിരഞ്ഞെടുത്ത് ഓർഡറിലാക്കുന്നു
- ഓഡിയോയും വീഡിയോയും യോജിപ്പിക്കുന്നു
- പിശകുകൾ തിരുത്തി ക്ലിപ്പ് ചെയ്യുന്നു
- വീഡിയോ എഡിറ്റിംഗ് സമയം ലാഭിക്കുന്നു.
- കൂടുതൽ സമയം മികച്ച കണ്ടന്റ് സൃഷ്ടിക്കാൻ ഉപയോഗിക്കാം
ചാറ്റ് ജിപിടിയെക്കുറിച്ചും കൊടുത്തിരിക്കുന്ന എഐകളെക്കുറിച്ചും കേട്ടിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ പരിശോധിക്കൂ.