ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെയും ചെറുകിട സംരംഭങ്ങളുടെയും വളർച്ചയ്ക്ക് ജിഎസ്ടി രജിസ്ട്രേഷൻ ആവശ്യമാണോ? ഈ ചോദ്യം സ്ഥിരമായി ഉയർന്നു വരുന്ന ഒരു കാര്യമാണ്. ബിസിനസ് ആരംഭിക്കുമ്പോൾ മാർക്കറ്റ് അറിയേണ്ടതും നിയമപരമായ രജിസ്ട്രേഷൻ നടത്തേണ്ടതും അനിവാര്യമാണ്.
സ്റ്റാർട്ടപ്പുകൾക്ക് ജി എസ് ടി രജിസ്ട്രേഷൻ നിർബന്ധമാണോ?
ജിഎസ്ടി നിയമപ്രകാരം, താഴെ പറയുന്ന സാഹചര്യങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണ്.
വാർഷിക വരുമാനം
ബിസിനസ് സെർവീസുകൾക്കായി 20 ലക്ഷം രൂപയും പ്രൊഡക്ടുകളുടെ വിൽപനക്കായി 40 ലക്ഷം രൂപയും വരുമാനം ലഭിച്ച് കഴിഞ്ഞാൽ ജിഎസ്ടി രെജിസ്ട്രേഷൻ നിർബന്ധമാണ്.
ഇന്റർസ്റ്റേറ്റ് സപ്ലൈ
വ്യത്യസ്ത സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ പ്രൊഡക്ടുകളും അല്ലെങ്കിൽ സേവനങ്ങളും വിതരണം ചെയ്യുന്നുണ്ടെങ്കിൽ ജിഎസ്ടി രെജിസ്ട്രേഷൻ നിർബന്ധമാണ്.
ഈ കൊമേഴ്സ്
ആമസോൺ ഫ്ലിപ്കാർട്ട് പോലെയുള്ള ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ ജിഎസ്ടി രെജിസ്ട്രേഷൻ നിർബന്ധമാണ്.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്
പുതിയ ക്രെഡിറ്റ് അവകാശപ്പെടുന്നതിനും വിൽപ്പനക്കാരനുമായി ഇടപാട് നടത്തുന്നതിനും ജിഎസ്ടി രെജിസ്ട്രേഷൻ നിർബന്ധമാണ്.
എന്നാൽ ബിസിനസിന്റെ വരുമാനം പരിധിക്ക് താഴെയാണെങ്കിൽ സ്റ്റാർട്ടപ്പുകൾക്ക് കമ്പോസിഷൻ സ്കീമിൽ രജിസ്ട്രേഷൻ ചെയ്യാം. ഇതിലൂടെ ലളിതമായ നികുതി നിബന്ധനകൾ പാലിക്കാം
ഒരു ചെറുകിട ബിസിനസ് എങ്ങനെ ആരംഭിക്കാം
ഒരു ചെറുകിട ബിസിനസ് ആരംഭിക്കാൻ സാധ്യമായ ചില പ്രധാനപ്പെട്ട ഘട്ടങ്ങൾ ചുവടെ കൊടുക്കുന്നു.
മാർക്കറ്റ് അറിയുക –ചെയ്യാനുദ്ദേശിക്കുന്ന ബിസിനസ് ആശയത്തിന് വിപണിയിലെ ആവശ്യകത എത്രത്തോളമാണെന്ന് തിരിച്ചറിയണം. പ്രോഡക്റ്റോ സെർവീസോ ഏതിന്റെയാണെങ്കിലും മാർക്കറ്റിലെ ഡിമാൻഡ് വിലയിരുത്തുക.
മത്സരം മനസ്സിലാക്കുക- നമ്മുടെ സെർവീസോ, പ്രൊഡക്റ്റോ നൽകുന്ന മറ്റ് കമ്പനികൾ ലക്ഷ്യവിപണിയിൽ ഉണ്ടോ എന്ന് തിരിച്ചറിയുകയും അവരിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന് കണ്ടെത്തുകയും ചെയ്യണം.
ബിസിനസ് പ്ലാൻ തയ്യാറാക്കുക -ബിസിനസിന് ലക്ഷ്യങ്ങൾ വ്യക്തമാക്കുക പ്ലാൻ തയ്യാറാക്കുക. അതിൽ ബിസിനസിനെക്കുറിച്ചുള്ള ദീർഘകാല വീക്ഷണവും അതിനനുസരിച്ചുള്ള സാമ്പത്തില ചെലവുകളും പ്ലാൻ ചെയ്യണം.
മാർക്കറ്റിംഗ് സ്ട്രാറ്റജി രൂപകൽപ്പന ചെയ്യുക-കമ്പനിയുടെ വികസനത്തിന് മികച്ച മാർക്കറ്റിംഗ് സ്ട്രെറ്റജികൾ പ്ലാൻ ചെയ്യുക. വ്യത്യസ്തമായ മാർക്കറ്റിംഗ് സ്ട്രാറ്റജികളുടെ കമ്പനികളുടെ വളർച്ച ലക്ഷ്യമിടുക
നിയമപരമായ രജിസ്ട്രേഷൻ
MSME/Udyam രജിസ്ട്രേഷൻ- പാൻ കാർഡ്, ട്രേഡ് ലൈസൻസ്, ജിഎസ്ടി രെജിസ്ട്രേഷൻ എന്നിവ നേടുക
സാമ്പത്തിക ക്രമീകരണം-ബിസിനസിന്റെ ബാങ്ക് അക്കൗണ്ട് തുറക്കുക, ലോണുകൾ, നിക്ഷേപങ്ങൾ എന്നിവ അന്വേഷിക്കുക
പ്രവർത്തനം ആരംഭിക്കുക
- പ്രോഡക്ട്/ സർവീസ് വികസിപ്പിക്കുക
- മാർക്കറ്റിംഗ് തന്ത്രങ്ങൾ നടപ്പിലാക്കുക
- ഉപഭോക്തൃ ബന്ധം ശ്കതമാക്കുക
ചെറുകിട ബിസിനസ് എന്നത് എന്താണ്
ചെറുകിട ബിസിനസ് എന്നത് ചെറിയതോതിൽ നിക്ഷേപവും പ്രവർത്തനവും ഉള്ള സംരംഭങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ഉദാഹരണങ്ങൾ,
- ഉൽപാദനം: ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ, ഹാൻഡി ക്രാഫ്റ്റ്
- സേവനം: കൺസൾട്ടിംഗ്, ഫ്രീലാൻസിംഗ് ട്യൂഷൻ സെന്ററുകൾ
- വാണിജ്യം: ചെറിയ കടകൾ ഓൺലൈൻ സ്റ്റോറുകൾ
ചെറുകിട ബിസിനസിന്റെ പ്രാധാന്യം
- സാമ്പത്തിക വളർച്ച :രാജ്യത്തിന്റെ ജിഡിപിയിൽ സംഭാവന ചെയ്യുന്നു
- ഉദ്യോഗസാധ്യത: നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു
- സാമൂഹിക വികസനം :ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നു
സ്റ്റാർട്ടപ്പുകളുടെയും ചെറുകിട സംരംഭങ്ങളുടെയും വളർച്ചയ്ക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണ് പ്രത്യേകിച്ച് നിയമപരമായ അടിസ്ഥാനം ഉറപ്പാക്കാനും നികുതി ആലുകൂല്യങ്ങൾ നേടാനും ജിഎസ്ടി രജിസ്ട്രേഷൻ അനിവാര്യമാണ്.