ജർമ്മൻ ഇലക്ട്രിക് എയർ ടാക്സി കമ്പനിയായ വോലോകോപ്റ്റർ, പാപ്പരായി പ്രഖ്യാപിക്കാൻ അപേക്ഷിച്ചു. സമാന രീതിയിലുള്ള നിരവധി സ്റ്റാർട്ടപ്പുകൾ ഫിനാൻഷ്യൽ പ്രതിസന്ധി നേരിട്ടതിനുശേഷമാണ് കമ്പനിയുടെ ഈ നീക്കം. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതുവരെ പ്രവർത്തനം തുടരാനാണ് കമ്പനി പദ്ധതിയിടുന്നത്.
” ഞങ്ങളെപ്പോലെയുള്ള മറ്റ് സ്റ്റാർട്ടപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ, ടെക്നോളജിക്കൽ, ഫ്ലൈറ്റ് ടെസ്റ്റ്, സർട്ടിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ വളരെ മുന്നിലാണ് ഞങ്ങൾ.
ഇത് നിക്ഷേപകരെ ഞങ്ങളുടെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഒരു കാരണമാണ്. ” വോലോകോപ്റ്ററിന്റെ സിഇഒ ആയ ഡിർക്ക് ഹോക്ക് ഒരു പ്രസ്താവനയിൽ പറഞ്ഞു.
കമ്പനിയുടെ അകത്തെ പ്രവർത്തനങ്ങളും പുനഃക്രമീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വോലോകോപ്റ്റർ മാസങ്ങളായി പാപ്പരാത്തത്തിന്റെ വക്കിലാണ് നിലനിന്നിരുന്നത്.
അതേസമയം, മറ്റൊരു ജർമ്മൻ ഇലക്ട്രിക് വെർട്ടിക്കൽ ടെയ്ക്ക്ഓഫ് ആൻഡ് ലാൻഡിംഗ് സ്റ്റാർട്ടപ്പായ ലിലിയം അവരുടെ പ്രവർത്തനം അവസാനിപ്പിച്ച ശേഷം ഉടനെ തന്നെ ഒരു നിക്ഷേപക കൂട്ടായ്മയാൽ രക്ഷിക്കപ്പെട്ടു.
മെഴ്സിഡസ് പോലുള്ള കമ്പനികളുടെ പിന്തുണയുണ്ടായിരുന്നു സ്റ്റാർട്ടപ്പായിരുന്നു വോലോകോപ്റ്റർ. ഏകദേശം ഒരു ദശാബ്ദത്തിലേറെയായി നിരവധി ദശലക്ഷം ഡോളർ ഫണ്ട് സ്വരൂപിച്ച്, ഏറ്റവും ഫണ്ട് ലഭിച്ച ഇലക്ട്രിക് എയർ ടാക്സി സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് വോലോകോപ്റ്റർ.