“നിങ്ങളുടെ ജോലി ഒരിക്കലും നഷ്ടപ്പെടുകയില്ല. എന്നാൽ AI വളരെ നന്നായി ഉപയോഗിക്കുന്ന വ്യക്തി നിങ്ങളുടെ ജോലി നഷ്ടപ്പെടുത്തിയേക്കാം”. നെറ്റ്ഫ്ലിക്സ് സിഇഒ ടെഡ് സാരാണ്ടോസിന്റെ വാക്കുകളാണിത്.
AI എല്ലാ മേഖലകളിലേക്കും വ്യാപിക്കുമ്പോൾ അതിന് പകരമാകാൻ ഓരോരുത്തരും AI യിൽ മാസ്റ്ററാകുകയും AI യ്ക്ക് ചെയ്യാൻ കഴിയാത്തത് പഠിക്കുകയുമാണ് ചെയ്യേണ്ടത്. നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നിരവധി അത്ഭുതകരമായ AI കളുണ്ട്. സമയം കളയുന്ന ജോലികൾ പെട്ടന്ന് ഓട്ടോമേറ്റ് ചെയ്യാൻ ഇവയിലൂടെ സാധിക്കും. നിങ്ങളുടെ ബിസിനസിന് ഇന്ന് ഉപയോഗിക്കാവുന്ന ടോപ്പ് 5 AI യെക്കുറിച്ച് നോക്കാം
പ്രെസന്റേഷൻ എഐ (Presentations.ai)
“പ്രസന്റേഷൻ ഉണ്ടാക്കുന്നത് സമയമെടുക്കുന്ന ജോലിയാണ്. അനുയോജ്യമായ സ്ലൈഡ് ടെംപ്ലേറ്റ് കണ്ടെത്തുക, വിവരങ്ങൾ ഓർഡറിലാക്കുക, ലേഔട്ടുകൾ ക്രമീകരിക്കുക തുടങ്ങിയവ മണിക്കൂറുകളോളം സമയം ചെലവാകുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ “Presentations.ai” പോലുള്ള AI ടൂളുകൾ ഉപയോഗിച്ച് ഈ സമയം ലാഭിക്കാൻ സാധിക്കും.
നിങ്ങൾ വിഷയം ടൈപ്പ് ചെയ്യുക, ഭാഷയും സ്ലൈഡുകളുടെ എണ്ണവും തിരഞ്ഞെടുക്കുക, പിന്നെ PDF അല്ലെങ്കിൽ URL വഴി ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകുക. അതിനുശേഷം ഒരു പ്ലാൻ പോലെ ഈ AI ഓരോ സ്ലൈഡിലെയും കണ്ടന്റ് നിങ്ങൾക്ക് അവതരിപ്പിക്കും. ഇതുപയോഗിച്ച് നിങ്ങൾക്ക് മുൻകൂട്ടി കാര്യങ്ങൾ ക്രമീകരിക്കാം. നിങ്ങൾക്ക് തൃപ്തി തോന്നുമ്പോൾ ബട്ടൺ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ സ്ലൈഡുകൾ തയ്യാർ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇത് എഡിറ്റ് ചെയ്യാം, വ്യത്യസ്ത ടെംപ്ലേറ്റുകളും തീമുകളും തിരഞ്ഞെടുക്കാം.
കോറൽ എഐ (Coral A.I.)
സമയം ലാഭിക്കുന്ന മറ്റൊരു ഉപകരണമാണ് “Coral A.I.” നിങ്ങൾക്ക് വായിക്കാൻ സമയമില്ലാത്ത ഏത് PDF ഫയലും അപ്ലോഡ് ചെയ്യുക. AI ഈ ഫയൽ വിശകലനം ചെയ്യുന്നതോടെ, നിങ്ങൾക്ക് ഫയലിലെ കണ്ടന്റിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാം. ഫയലിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ഏതാനും സെക്കൻഡുകൾക്കുള്ളിൽ സംഗ്രഹിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ മണിക്കൂറുകളോളം തിരഞ്ഞു കണ്ടെത്തേണ്ടിയിരുന്ന വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും. മാത്രമല്ല, ഓരോ ഉത്തരത്തിനുമൊപ്പം ആ വിവരം ഫയലിലെ ഏത് പേജിൽ നിന്നാണ് എടുത്തതെന്നും കാണിക്കും. ഗവേഷകർക്ക്, വിദ്യാർത്ഥികൾക്ക്, ഒരു PDF വായിക്കേണ്ടി വരുന്ന ഏതൊരു വ്യക്തിക്കും ഇത് വളരെ ഉപയോഗപ്രദമാണ്.
സാപിയർ (Zapier.)
Zapier ഒരു മീഡിയ മാനേജർ പോലെ പ്രവർത്തിക്കുകയും വിവിധ ആപ്ലിക്കേഷനുകൾക്കിടയിലുള്ള ഏകതാനമായ ജോലികൾ ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്ക് അവ മാനുവലായി ചെയ്യേണ്ടി വരില്ല. ഉദാഹരണത്തിന്, ആരെങ്കിലും PayPal വഴി നിങ്ങളുടെ ഡിജിറ്റൽ ഉൽപ്പന്നം വാങ്ങിയാൽ, Zapier അവരുടെ ഇമെയിൽ മേൽവിലാസം MailChimp അല്ലെങ്കിൽ മറ്റ് ഇമെയിൽ ആപ്പ് ലിസ്റ്റിലേക്ക് ചേർക്കുകയും അവർക്ക് ഒരു വെൽകം ഇമെയിൽ അയയ്ക്കുകയും ചെയ്യും. ഈ മീഡിയ വർക്ക്ഫ്ലോകൾക്കോ “Zaps” എന്നു വിളിക്കപ്പെടുന്നവയ്ക്കോ നിങ്ങൾക്ക് നിരവധി ഉപയോഗപ്രദമായ ടെംപ്ലേറ്റുകൾ കണ്ടെത്താം.
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് സ്വന്തമായി ഒന്ന് സൃഷ്ടിക്കാനും കഴിയും. നിങ്ങൾ നിരീക്ഷിക്കേണ്ട ആപ്പ് അക്കൗണ്ടും ഇവന്റും തിരഞ്ഞെടുക്കുക (ഉദാഹരണം: Google Sheets, അതിൽ നിന്ന് ഒരു പ്രത്യേക കോളം തിരഞ്ഞെടുക്കുക). അതുപോലെ തന്നെ മറ്റൊരു ഘട്ടം ചേർത്ത് Zapier എന്ത് പ്രവർത്തനങ്ങൾ ചെയ്യണമെന്ന് തിരഞ്ഞെടുക്കുക.
ഹോസ്റ്റിംഗർ വെബ്സൈറ്റ് ബിൽഡർ (Hostinger Website Builder )
AI-ന്റെ സഹായത്തോടെ നിങ്ങൾക്ക് ഒരു മിനിറ്റിനുള്ളിൽ ഒരു വെബ്സൈറ്റ് സൃഷ്ടിക്കാൻ സഹായിക്കും. അതിനായി നിങ്ങളുടെ ബിസിനസ് വിവരണം നൽകുക, വെബ്സൈറ്റിന്റെ തരം തിരഞ്ഞെടുക്കുക, ഇത്രയും വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വെബ്സൈറ്റ് റെഡിയായി.
കോഡിംഗിന്റെയോ വെബ് ഡിസൈനർമാരുടെയോ ആവശ്യമില്ല. AI ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം നിങ്ങൾക്കുവേണ്ടി ചെയ്തുതരും. സമയം ലാഭിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ് തുടക്കക്കാർക്ക് ഇത് അനുയോജ്യമായ ഓപ്ഷനാണ്. ഈ വെബ്സൈറ്റ് ബിൽഡറിലൊപ്പം വരുന്ന നിരവധി ഉപയോഗപ്രദമായ ഇ-കൊമേഴ്സ് AI ടൂളുകളുമുണ്ട്. ഒന്നിനൊന്ന് മികച്ച ഓരോ AI യും ആവശ്യാനുസരണം ഉപയോഗിക്കാം.
ഈ വെബ്സൈറ്റ് ബിൽഡറിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം SEO അസിസ്റ്റന്റാണ്. ഇത് മെറ്റാ ടാഗുകളും കീവേഡുകളും കൈകാര്യം ചെയ്യുകയും നിങ്ങളുടെ വെബ്സൈറ്റ് തിരയൽ എഞ്ചിനുകളിൽ ഉയർന്ന റാങ്കിൽ പ്രത്യക്ഷപ്പെടാനും കൂടുതൽ കാണാനും സഹായിക്കുന്നതിനുള്ള ടിപ്പുകൾ നൽകുകയും ചെയ്യുന്നു..
ഡു നോട്ട് പേ (Do Not Pay)
AI-ക്ക് ഇപ്പോൾ നിയമപരമായ പ്രശ്നങ്ങളിലും നിങ്ങളെ സഹായിക്കാൻ കഴിയും. ഞാൻ പ്രത്യേകമായി പറയുന്നത് “Do Not Pay” എന്ന ആപ്ലിക്കേഷനെക്കുറിച്ചാണ്. വ്യക്തിഗത ലോയർ പോലെ പ്രവർത്തിക്കുന്ന ഈ എഐയുടെ പ്രധാന സവിശേഷതകൾ ഇവയാണ്
- പാർക്കിംഗ് ടിക്കറ്റുകൾക്കെതിരെ പോരാടാൻ
- അനാവശ്യ സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കാൻ
- ഫ്ലൈറ്റ് യാത്രാക്കൂലി ക്ലെയിം ചെയ്യാൻ
- വിവിധ നിയമപരമായ പ്രശ്നങ്ങൾക്കുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ നൽകാൻ
അടിസ്ഥാനപരമായി, ഇത് നിയമപരമായ ജോലികളെ വളരെ എളുപ്പമാക്കുകയും ബോറടിപ്പിക്കുന്ന പേപ്പർ വർക്ക് ഓട്ടോമേറ്റ് ചെയ്തുകൊണ്ടും ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും നിങ്ങളുടെ സമയം ലാഭിക്കുകയും ചെയ്യുന്നു.
വൻകിട കേസുകൾ കൈകാര്യം ചെയ്യാനോ ദശലക്ഷക്കണക്കിന് ഡോളർ തുകയുടെ തർക്കങ്ങൾ പരിഹരിക്കാനോ ഇത് സഹായിക്കില്ലെങ്കിലും ചെറിയ പ്രശ്നങ്ങൾക്ക് ഇത് നിങ്ങളെ സഹായിക്കും.
കാലത്തിനൊത്ത് മാറിയാലേ മുന്നോട്ട് ഭാവിയുള്ളു. AI യുടെ ഉപയോഗവും ദോഷവും ഒരുപോലെ മനസ്സിലാക്കിക്കൊണ്ട് നമ്മുടെ ഭാവിക്കായി സ്വയം തയ്യാറാവാം.