A22-01

നിങ്ങളുടെ സംരംഭം വിജയത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന 10 ഡിജിറ്റൽ മാർക്കറ്റിംഗ് വഴികൾ.

1) സോഷ്യൽ മീഡിയ മാർക്കറ്റിംഗ് – ഇൻസ്റ്റഗ്രാം ടിക്ക് ടോക്ക് ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങൾക്ക്ചെയ്യാൻ സാധിക്കുന്ന മാർക്കറ്റിംഗ് രീതിയാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്.
2) SEM അഥവാ സെർച്ച് എൻജിൻ മാർക്കറ്റിംഗ് – പണം മുടക്കി ഉള്ള പരസ്യങ്ങൾ അതായത് പെയ്ഡ് ആഡ്‌സ് അല്ലെങ്കിൽ പേ പെർ ക്ലിക്ക്സ് എന്ന് രീതി ഉപയോഗിച്ചുകൊണ്ട് ഗൂഗിൾ പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ മാർക്കറ്റിംഗ് ചെയ്യുന്നതിന്റെ പേരാണ് SEM
3) SEO അഥവാ സെർച്ച് എൻജിൻ – നിങ്ങളുടെ സ്വന്തം വെബ്സൈറ്റ് ഗൂഗിൾ പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ഉയർന്ന റാങ്കിൽ എത്തിച്ചുകൊണ്ട് അതിലൂടെ കസ്റ്റമേഴ്സിന് ആകർഷിക്കുന്ന രീതിയാണ് SEO
4) SMS അഥവാ മൊബൈൽ മാർക്കറ്റിംഗ് – നിങ്ങളുടെ പ്രൊഡക്ടിനെ കുറിച്ച് സംരംഭത്തെക്കുറിച്ച് കസ്റ്റമേഴ്സിന് മെസ്സേജ് അയക്കുന്ന രീതിയാണ് SMS മാർക്കറ്റിംഗ്
5) ഇമെയിൽ മാർക്കറ്റിംഗ് – എസ്എംഎസ് പോലെ തന്നെ കസ്റ്റമേഴ്സിന് ഇമെയിൽ മുഖേന പ്രോഡക്റ്റ്സിന്റെ വിവരങ്ങളും സംരംഭത്തെ കുറിച്ചുള്ള വിശദാംശങ്ങളും എത്തിക്കുന്ന രീതിയാണ് ഇമെയിൽ മാർക്കറ്റിംഗ്.
6) ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് – നിങ്ങൾ ഏതെങ്കിലും ഇൻഫ്ലുവൻസർ മുഖേന നിങ്ങളുടെ പ്രോഡക്ടുകളെ കുറിച്ചോ സംരംഭത്തെക്കുറിച്ച് സർവീസുകളെ കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്
7) അഫിലിയേറ്റ് മാർക്കറ്റിംഗ് – വളരെ ഹൈട്രാഫിക് വെബ്സൈറ്റുള്ള നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങളുടെ വെബ്സൈറ്റ് റിവ്യൂ ചെയ്യുകയോ കൂപ്പണുകൾ ഷെയർ ചെയ്യുകയോ ചെയ്യുന്നതിലൂടെ ലഭിക്കുന്ന മാർക്കറ്റിംഗ് ആണ് അഫിലിയേറ്റ് മാർക്കറ്റിംഗ്
8) വെബ്സൈറ്റ് കൺവെർഷൻ റേറ്റ് ഒപ്ടിമൈസേഷൻ – നിങ്ങളുടെ സ്വന്തം വെബ്സൈറ്റിൽ ആകർഷണീയമായ മാറ്റങ്ങൾ വരുത്തി അതിലൂടെ കസ്റ്റമേഴ്സിന് ആകർഷിക്കുന്ന രീതിയാണ് വെബ്സൈറ്റ് മാർക്കറ്റിംഗ്. നിലവിൽ കണ്ടുവരുന്നതിൽ വച്ച് ഏറ്റവും ലാഭം ഉണ്ടാക്കുന്ന രീതിയാണ് വെബ്സൈറ്റ് മാർക്കറ്റിംഗ്
9) കണ്ടന്റ് മാർക്കറ്റിംഗ് – നിങ്ങളുടെ ബ്രാൻഡിന് ചേരുന്ന രീതിയിലുള്ള കണ്ടൻ്റുകൾ ഉണ്ടാക്കുക, ബ്ലോഗ് ചെയ്യുക, സോഷ്യൽ മീഡിയ, കെയ്സ് സ്റ്റഡി എന്നിവ ഉൾപ്പെടുത്തി വരുന്ന മാർക്കറ്റിംഗ് തന്ത്രമാണ് കണ്ടന്റ് മാർക്കറ്റിംഗ്
10) ഓഡിയോ മാർക്കറ്റിംഗ് – പോഡ്കാസറ്റുകൾ പോലെയുള്ള രീതി ഉപയോഗിച്ച് കസ്റ്റമറുകളുടെ എണ്ണം കൂട്ടലാണ് ഓഡിയോ മാർക്കറ്റിംഗ്
ഇതിൽ നിങ്ങൾക്ക് ഏറ്റവും എഫക്ടീവായ് തോന്നിയ മാർക്കറ്റിംഗ് സ്ട്രാറ്റർജി താഴെ കമൻ്റ് ചെയ്യൂ…

Category

Author

:

Amjad

Date

:

മെയ്‌ 6, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top