web f281-01

പേഴ്‌സണൽ ലോൺ എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

സാധാരണക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തികമായി ഒരു സഹായം വേണമെന്ന് തോന്നുമ്പോൾ പേഴ്‌സണൽ ലോണിന് അപേക്ഷിക്കാം. എന്നാൽ ഒരാളുടെ പ്രായം, ജോലി, ആസ്തി എന്നീ ഘടകങ്ങളെല്ലാം പരിഗണിച്ചായിരിക്കും പേഴ്സണൽ ലോണുകൾ അനുവദിക്കുന്നത്. കേരളത്തിലെ ഒരു വിധം എല്ലാ ബാങ്കുകളും പേഴ്സണൽ ലോൺ നൽകും. എന്നാൽ പേഴ്സണൽ ലോൺ എടുക്കുന്നതിന് മുമ്പ് ക്രെഡിറ്റ് സ്കോർ, പാലിശ നിരക്ക്, ലോൺ നിബന്ധനകൾ, പേയ്‌മെന്റ് ഷെഡ്യൂൾ തുടങ്ങിയ നിരവധി ഘടകങ്ങൾ മനസ്സിലാക്കണം.

യോഗ്യതാ മാനദണ്ഡങ്ങൾ
യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരാൾക്ക് പേഴ്സണൽ ലോൺ അനുവദിക്കുന്നത്. ഇതിൽ ലോണിനപേക്ഷിക്കുന്ന വ്യക്തിയുടെ പ്രായം, വരുമാനം, ക്രെഡിറ്റ് സ്കോർ, തൊഴിൽ മേഖല എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് ലോൺ ലഭിക്കുമോ എന്നറിയാനും സംശയങ്ങൾക്കും പ്രസ്തുത ബാങ്കിനെ സമീപിക്കാവുന്നതാണ്.

പാലിശ നിരക്ക്
പേഴ്‌സണൽ ലോൺ എടുക്കുന്നതിന് മുൻപ് ഉറപ്പായും പ്രസ്തുത ബാങ്കിന്റെ പലിശ നിരക്ക് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ അനുവദിക്കുന്ന ബാങ്കുകളെ സമീപിക്കുന്നതാണ് ഉത്തമം. കഴിവതും ഉയർന്ന പലിശ നിരക്കുകൾ ചുമത്തുന്ന സ്വകാര്യ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ലോണിനായി ബന്ധപ്പെടാതിരിക്കുക.

കാലയളവ്
എടുക്കുന്ന തുകയ്ക്കും ബാങ്കിന്റെ രീതികൾക്കും അനുസരിച്ച് കാലയളവിലും വ്യത്യസം വരും. പേഴ്‌സണൽ ലോൺ സാധാരണയായി 60 മാസം വരെയുള്ള കാലയളവിൽ തിരിച്ചടയ്ക്കാം. നിങ്ങൾക്ക് കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയുന്ന വിധത്തിൽ മാത്രമുള്ള തുകകളും കാലയളവും പരിശോധിച്ച് തെരഞ്ഞെടുക്കുക.

ക്രെഡിറ്റ് സ്കോർ
ലോൺ എടുക്കുമ്പോൾ ക്രെഡിറ്റ് സ്കോർ കൃത്യമായി പരിശോധിക്കണം. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കും. 750-ലധികം സ്കോർ സാധാരണയായി നല്ലത് എന്ന് കണക്കാക്കുന്നു. ഇത് നിങ്ങളുടെ ലോൺ കിട്ടാനുള്ള സാധ്യത വർധിപ്പിക്കും.

ചാർജുകളും ഫീസുകളും
ഓരോ ബാങ്കിന്റെയും ഫീസുകളും ചാർജുകളും മനസ്സിലാക്കുക. പ്രോസസിംഗ് ഫീസ്, പ്രീ-ക്ലോഷർ ഫീസ്, പ്രീ-പേയ്മെന്റ് ഫീസ് തുടങ്ങിയ നിരവധി ചാർജുകൾ ബാങ്കുകൾ ഈടാക്കുന്നു.

ലോൺ ഉദ്ദേശ്യം
പേഴ്‌സണൽ ലോൺ വ്യക്തികളെ അപേക്ഷിച്ച് എന്ത് കാര്യത്തിനും ഉപയോഗിക്കാം. അടിയന്തര ആവശ്യങ്ങൾക്കു പുറമേ ആഘോഷങ്ങൾ, വിലയേറിയ ഗൃഹോപകരണങ്ങൾ വാങ്ങൽ, വിവാഹ ചെലവുകൾ, പുതിയ ബിസിനസുകൾ തുടങ്ങൽ, നിലവിലുള്ള ബിസിനസ് വികസനം എന്നിവയ്‌ക്കെല്ലാം പേഴ്‌സണൽ ലോൺ സഹായകരമാകും.

ഫേക്ക് ലോൺ ആപ്പുകളിൽ നിന്ന് ജാഗ്രത
ഓൺലൈൻ വഴിയുള്ള ഫേക്ക് ആപ്പുകൾ വഴി ലോൺ എടുക്കുന്നവർ നേരിടുന്ന പ്രശ്ങ്ങൾ വർധിച്ചു വരികയാണ്. ലോൺ ലഭിക്കാൻ എളുപ്പമെന്ന് കരുതി ആപ്ലിക്കേഷനുകളിൽ നിന്ന് വായ്പ എടുക്കുന്നത് സാമ്പത്തികവും മാനസികവുമായ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം വായ്പ എടുക്കാൻ ശ്രമിക്കുക.

Category

Author

:

Jeroj

Date

:

നവംബർ 26, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top